എംസോൺ റിലീസ് – 2860 ഇറാനിയൻ ഫെസ്റ്റ് – 07 ഭാഷ പേർഷ്യൻ സംവിധാനം Bahram Beizai പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ, വാർ 8.1/10 1980 മുതൽ 1988 വരെ നടന്ന ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ മധ്യത്തിൽ ബാഷു എന്ന പത്ത് വയസുകാരന് വീടും കുടുംബവും നഷ്ടപ്പെടുന്നു. തുടർന്ന് ആ കുട്ടി രക്ഷപ്പെടാനായി ഒരു ട്രക്കിൽ കയറുന്നു. അങ്ങനെ അവൻ ഇറാന്റെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തെ ഒരു ഗ്രാമത്തിലേക്ക് എത്തുന്നു. അവിടെ ഭൂപ്രകൃതി മുതൽ […]
The Child and the Soldier / ദ ചൈൽഡ് ആൻഡ് ദ സോൾജിയർ (2000)
എംസോൺ റിലീസ് – 2854 ഇറാനിയൻ ഫെസ്റ്റ് – 05 ഭാഷ പേർഷ്യൻ സംവിധാനം Reza Mirkarimi പരിഭാഷ ഷെഫിൻ ജോണർ ഡ്രാമ 7.2/10 ബഹ്മാൻ അമിൻപോർ എന്ന പട്ടാളക്കാരൻ ന്യൂ ഇയർ അവധിക്ക് തന്റെ കല്യാണം ഉറപ്പിക്കുന്നതിനായി നാട്ടിൽ പോകാൻ നേരത്തേ ലീവ് ചോദിക്കുന്നു. എന്നാൽ മേലുദ്യോഗസ്ഥൻ അത് നിഷേധിക്കുന്നു. എന്നാൽ പിന്നീട് ഒരു കുട്ടികുറ്റവാളിയെ ദുർഗുണപരിഹാര പാഠശാലയിൽ എത്തിച്ചാൽ അവിടുന്ന് നാട്ടിൽ പോകാമെന്ന് മേലുദ്യോഗസ്ഥൻ പറയുന്നു. അതനുസരിച്ച് കുട്ടിയുമായി പുറപ്പെടുന്ന നായകൻ നേരിടുന്ന പ്രയാസങ്ങളും […]
Two Women / ടൂ വിമെൻ (1999)
എംസോൺ റിലീസ് – 2853 ഇറാനിയൻ ഫെസ്റ്റ് – 04 ഭാഷ പേർഷ്യൻ സംവിധാനം Tahmineh Milani പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.7/10 ഫെരിഷ്തെയും റോയയും യൂണിവേഴ്സിറ്റിയിലെ ആർകിടെക്ച്ചർ വിദ്യാർത്ഥിനികളാണ്. ഒരു വിഷയത്തിൽ സഹായം തേടാനായി റോയ, പഠനത്തിൽ സമർത്ഥയായ ഫെരിഷ്തെയെ പരിചയെപ്പടുകയും വൈകാതെ തന്നെ ഇരുവരും ഉറ്റ സുഹൃത്തുക്കളായും മാറുന്നു. വാപ്പയുടെ പൂർണ്ണ സമ്മതമില്ലാതെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടുമാണ് ഫെരിഷ്തെ പഠിക്കാനെത്തുന്നത്. വിവാഹത്തിനൊന്നും ഉടനെ തയ്യാറല്ലെന്നും പഠിച്ചു ജോലി നേടി വാപ്പയെ സഹായിക്കാനും […]
Gabbeh / ഗബ്ബേ (1996)
എംസോൺ റിലീസ് – 2852 ഇറാനിയൻ ഫെസ്റ്റ് – 03 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ അക്ഷയ് ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.9/10 വൃദ്ധരായദമ്പതികൾ തങ്ങളുടെ പരവതാനി (ഗബ്ബേ) കഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പരവതാനിയിൽ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷപ്പെട്ടത്. ഒരു നാടോടി പരവതാനി നെയ്ത്തുകുടുംബത്തിലെ അംഗമായ അവൾ, ചെന്നായയുടെ ശബ്ദമുള്ള ഒരു കുതിരക്കാരനുമായുള്ള തന്റെ പ്രണയകഥ വൃദ്ധദമ്പതികളോട് പറയുന്നു. മാജിക്കൽ റിയലിസമെന്ന ആവിഷ്ക്കരണരീതിയിലൂടെ ഇറാനിയൻ ഗ്രാമഭംഗിയും ജീവിതവും പശ്ചാത്തലമാക്കി പ്രശസ്ത […]
Close-Up / ക്ലോസ്-അപ്പ് (1990)
എംസോൺ റിലീസ് – 2850 ഇറാനിയൻ ഫെസ്റ്റ് – 02 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.3/10 വിവാഹമോചിതനും, തൊഴിൽരഹിതനുമായ ഹൊസെയ്ൻ സബ്സിയാൻ, ഒരു കടുത്ത സിനിമാ പ്രേമിയാണ്. ഒരു ബസ് യാത്രയ്ക്കിടയിൽ വൃദ്ധയായ ഒരു സ്ത്രീ, പ്രശസ്ത സംവിധായകനായ മൊഹ്സിൻ മഖ്മൽബഫ് ആണെന്ന് തെറ്റിദ്ധരിച്ച് സബ്സിയാനെ പരിചയപ്പെടുന്നു. മഖ്മൽബഫിൻ്റെ ആരാധകനായ, അദ്ദേഹത്തിൻ്റെ ഛായയുള്ള സബ്സിയാൻ, ആ ധാരണയ്ക്കനുസരിച്ച് സ്വാഭാവികമായി തന്നെ പെരുമാറുന്നു. വൃദ്ധയുടെ […]
Vada Chennai / വട ചെന്നൈ (2018)
എംസോൺ റിലീസ് – 2825 ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’ അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ […]
Before We Go / ബിഫോർ വീ ഗോ (2014)
എംസോൺ റിലീസ് – 2818 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Evans പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഒരു രാത്രിയിൽ മൻഹാട്ടൻ സിറ്റിയിൽ വ്യത്യസ്ത കാരണങ്ങളാൽ പെട്ടുപോയ രണ്ട് അപരിചിതർ തമ്മിൽ പരിചയപ്പെടുന്നതും ഇരുവരുടെയും ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്ക് പരസ്പരം എങ്ങനെ കാരണമാവുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നിക്ക് ഒരു ട്രമ്പറ്റ് (വാദ്യോപകരണം) പ്ലെയറാണ്. അവസാന ട്രെയിനും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ബ്രൂക്ക്, സമയം കളയാൻ വേണ്ടി റെയിൽവേ […]
Lucania / ലുകാനിയ (2019)
എംസോൺ റിലീസ് – 2817 ഭാഷ ഇറ്റാലിയൻ സംവിധാനം Gigi Roccati പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 5.9/10 റോക്കോ ഒരു കഠിനാധ്വാനിയായ കർഷകനാണ്. തന്റെ മണ്ണിന് വേണ്ടി പോരാടുകയും പണത്തേക്കാൾ മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവനുമാണ്. റോക്കോക്ക് ആകെയുള്ള കുടുംബം ഏക മകളായ ലൂചിയയാണ്. അമ്മയുടെ മരണശേഷം അവൾ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. കാര്യമായ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ലൂചിയുടെ ഇഷ്ട വിനോദം റേഡിയോ സംഗീതത്തിന് നൃത്തം ചെയ്യുകയും തനിക്ക് മാത്രം കാണാൻ കഴിയുന്ന അമ്മയോട് […]