• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Life of Pi / ലൈഫ് ഓഫ് പൈ (2012)

May 15, 2016 by Shyju S

എം-സോണ്‍ റിലീസ് – 279 ഭാഷ ഇംഗ്ലീഷ് സംവിധാനം Ang Lee പരിഭാഷ നൈജു ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 7.9/10 യാൻ മാർട്ടെൽ 2001-ൽ എഴുതിയ ലൈഫ് ഓഫ് പൈ എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ ആങ് ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മഗീയുടെതാണ്. ഇർഫാൻ ഖാൻ, ജെറാർഡ് ദെപാദ്യൂ, തബ്ബു, സൂരജ് ശർമ, അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിഥം & ഹ്യൂസ് […]

Schindler’s List / ഷിൻഡ്‌ലേർസ് ലിസ്റ്റ് (1993)

May 11, 2016 by Shyju S

എം-സോണ്‍ റിലീസ് – 278 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അവർ കരോളിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 9.0/10 യുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളം പോളിഷ് ആര്‍മിയെ പരാജയപ്പെടുത്തുന്നതോടുകൂടി അവിടുത്തെ ജൂതവംശജരെ മുഴുവന്‍ അവര്‍ ക്രാക്കോ എന്ന നഗരത്തിലേക്ക് എത്തിക്കുന്നു. പ്രതിദിനം പതിനായിരത്തിലധികം ജൂതന്മാരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. അവര്‍ക്കിടയിലേക്കാണ് വ്യവസായിയായ ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍(ലിയാം നീസണ്‍) എത്തിച്ചേരുന്നത്. യുദ്ധത്തെ ഒരു വ്യവസായിയുടെ കണ്ണു കൊണ്ട് കാണുന്നയാളാണ് ഷിന്‍ഡ്‌ലര്‍. യുദ്ധം […]

American History X / അമേരിക്കൻ ഹിസ്റ്ററി എക്സ് (1998)

May 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 276 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Kaye പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 8.5/10 ടോണി കേ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. ആഖ്യാന ശൈലി കൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തികൊണ്ടും വളരേ പ്രാധാന്യമർഹിക്കുന്ന സിനിമയാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. വർണ്ണവെറി തലയ്ക്കുപിടിച്ച നിയോ-നാസിസ്റ്റ് ആയ യുവാവ് രണ്ട് കറുത്ത വംശജരെ കൊല്ലുന്നതിനു പിടിക്കപ്പെടുന്നു തടവറയിൽ വച്ച് താൻ ചെയ്തു കൂട്ടിയതിന്റെ അർത്ഥശൂന്യത […]

Harry Potter and the Prisoner of Azkaban / ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കാബാൻ (2004)

May 6, 2016 by Shyju S

എം-സോണ്‍ റിലീസ് – 277 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ ജിയാസ് അസീസ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.9/10 ഹാരി പോട്ടർ സിനിമാ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. 13 കാരനായ ഹാരി പുതിയ സ്കൂൾ വർഷത്തിലേക്ക് കടക്കുന്ന കാലത്ത് കുപ്രസിദ്ധനായ സിറിയസ് ബ്ലാക്ക് അസ്കബാൻ ജയിൽ ചാടുന്നു. മറ്റേ മൂപ്പരുടെ വലിയ അനുയായി ആയി അറിയപ്പെട്ടിരുന്ന ബ്ലാക്കിന്റെ ജയിൽച്ചാട്ടം ഹാരിയെ ഇഷ്ടപ്പെടുന്ന പലരിലും […]

Bridge of Spies / ബ്രിഡ്ജ് ഓഫ് സ്പൈസ് (2015)

May 1, 2016 by Shyju S

എം-സോണ്‍ റിലീസ് – 275 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 7.6/10 സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബ്രിഡ്ജ് ഓഫ് സ്പൈസ്. മാറ്റ് ചാർമൻ,ഈഥൻ കോയെൻ,ജോയെൽ കോയെൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960ൽ ശീതസമരകാലമാണ് പശ്ചാത്തലം. സോവിയറ്റ് യൂണിയനിൽ അകപ്പെട്ട ഫ്രാൻസിസ് ഗാരി പവേഴ്സിന്റെയും അമേരിക്കൻ പിടിയിലായ സോവിയറ്റ് സ്പൈ റുഡോൾഫ് ആബേലിന്റെയും കൈമാറ്റത്തിനു മധ്യവർത്തിയായ വക്കീൽ […]

Human / ഹ്യൂമൻ (2015)

April 30, 2016 by Shyju S

എം-സോണ്‍ റിലീസ് – 274 ഭാഷ ഇംഗ്ലീഷ് സംവിധാനം Yann Arthus-Bertrand പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡോക്യൂമെന്ററി 8.7/10 ഫ്രെഞ്ച് എൻവിയോണ്മെന്റലിസ്റ്റ് യാൻ ആർതസ്-ബർട്രാൻഡ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഡോക്യുമെന്റെറി ഫിലിം ആണ് ഹ്യൂമൻ. ഫസ്റ്റ് പേഴ്സൺ സ്റ്റൈലിലുള്ള ഫൂട്ടേജുകളാണ് ഇതിൽ ഏറെക്കുറേ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. യു.എൻ. ജെനെറൽ അസെംബ്ലിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയാണ് ഹ്യൂമൻ. സെക്രെട്ടറി ജെനെറൽ ബാൻ-കി മൂൺ ഉൾപ്പെടെ ആയിരത്തോളം പേരെ സാക്ഷിനിർത്തിയായിരുന്നു യു.എന്നിൽ ഹ്യൂമൺ പ്രദർശിപ്പിച്ചത്. 60 രാജ്യങ്ങളിലെ […]

Renoir / റെന്വാർ (2012)

April 28, 2016 by Shyju S

എം-സോണ്‍ റിലീസ് – 273 ഭാഷ ഫ്രഞ്ച് സംവിധാനം Gilles Bourdos പരിഭാഷ പ്രേമ ചന്ദ്രൻ പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.5/10 ആന്ദ്രെ ഹീഷ്ലിങ്ങ് എന്ന മോഡലിന്റെ ഏറെക്കാലം വിസ്മരിക്കപ്പെട്ട കഥയാണ് റെനോയിർ പറയുന്നത്. കാതറിൻ ഹെസ്‌ലിങ്ങ് എന്നും അറിയപ്പെട്ട ഇവർ പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് പെയിന്റർ പിയർ-അഗസ്ത്-റെനോയിറിന്റെ അവസാന മോഡൽ ആയിരുന്നു. അതേ സമയം റെനോയിറിന്റെ മകനായ ഴാങ് റെനോയിറിന്റെ ആദ്യ സിനിമയിലെ നായികയും. വളരേ പ്രശസ്തരായ രണ്ട് കലാകാരന്മാർക്കിടയിലെ പൊതു കണ്ണിയായാണ് ആന്ദ്രെയുടെ […]

The Danish Girl / ദി ഡാനിഷ് ഗേൾ (2015)

April 26, 2016 by Shyju S

എം-സോണ്‍ റിലീസ് – 272 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ ഉണ്ണികൃഷ്‌ണൻ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.1/10 ഡാനിഷ് ചിത്രകാരന്‍ ലിലി എല്‍ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്‍ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 69
  • Go to page 70
  • Go to page 71
  • Go to page 72
  • Go to page 73
  • Interim pages omitted …
  • Go to page 80
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]