• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Chotoder Chobi / ഛോട്ടോദേർ ഛോബി (2015)

April 24, 2016 by Shyju S

എം-സോണ്‍ റിലീസ് – 271 ഭാഷ ബംഗാളി സംവിധാനം Kaushik Ganguly പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.8/10 ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ്‌ ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത്‌ കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും […]

The Patience Stone / ദി പേഷ്യന്‍സ് സ്റ്റോണ്‍ (2012)

April 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 270 ഭാഷ പേർഷ്യൻ സംവിധാനം Atiq Rahimi പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7/10 ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ്‌ നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Victoria / വിക്ടോറിയ (2015)

April 19, 2016 by Shyju S

എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Revenant / ദ റെവെനന്റ് (2015)

April 13, 2016 by Shyju S

എം-സോണ്‍ റിലീസ് – 267 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ നിദർശ് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഹി 8/10 വിഖ്യാത സംവിധായകൻ അലെഹാന്ദ്രോ ഗോൺസാലെസ് ഇന്യാറിത്തുവിന്റെ ആറാമത്തെ ഫീച്ചർ ഫിലിം ആണ് ദ റെവനെന്റ്. 1820കളിൽ അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ വച്ച് ഹ്യൂ ഗ്ലാസ് എന്നയാൾ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ദ റെവനെന്റ് പ്രതിപാദിക്കുന്നത്. വളരേ പ്രതികൂലമായ സാഹചര്യങ്ങളിലും ഔട്ട്ഡോർ ആയിട്ടാണ് സിനിമ അധികവും ഷൂട്ട് ചെയ്തിരിക്കുന്നത്. മികച്ച സംവിധാനമികവും ലിയനാർഡോ […]

Beasts of No Nation / ബീസ്റ്റ്സ് ഓഫ് നോ നേഷൻ (2015)

April 11, 2016 by Shyju S

എം-സോണ്‍ റിലീസ് – 266 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.7/10 പേര് പറയുന്നില്ലാത്ത ഒരഫ്രിക്കന്‍ ദേശത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട അഗു, ബാല സൈനികന്‍ ആയിരുന്നു. സംഘര്‍ഷങ്ങളുടെ മനുഷ്യത്വമില്ലായ്മയും പിറകിലെ രാഷ്ട്രീയ നൃശംസതയും തുറന്നു കാട്ടുന്ന ചിത്രം, കുട്ടികളുടെ തന്നെ അപമാനവീകരണവും വിഷയമാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Memories on Stone / മെമ്മറീസ് ഓൺ സ്റ്റോൺ (2014)

April 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 265 ഭാഷ കുർദിഷ് സംവിധാനം Shawkat Amin Korki പരിഭാഷ ഫസൽ റഹ്മാൻ ജോണർ കോമഡി, ഡ്രാമ, ഹിസ്റ്ററി 7/10 സദ്ദാം ഭരണത്തിന്‍ കീഴില്‍ കുര്‍ദ്ദ് ജനതക്കെതിരില്‍ അരങ്ങേറിയ വംശീയോന്മൂലന പ്രക്രിയയില്‍ ഏറ്റവും ഭീകരമായതായിരുന്നു 1986 മുതല്‍ 1988 വരെ അലി ഹസ്സന്‍ അല്‍ മജീദി (‘കെമിക്കല്‍ അലി’)യുടെ നേതൃത്വത്തില്‍ നടന്ന ‘അന്‍ഫാല്‍ കാംപെയ്ന്‍’ എന്നറിയപ്പെട്ട കൂട്ടക്കുരുതികള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 1,80,000—ല്‍ പരം പേര്‍ കൊല്ലപ്പെടുകയും 4500-റോളം കുര്‍ദ്ദ് ഗ്രാമങ്ങളും […]

Gett: The Trial of Viviane Amsalem / ഗെറ്റ്‌ : ദി ട്രയല്‍ ഓഫ്‌ വിവിയൻ അംസലെം (2014)

April 6, 2016 by Shyju S

എം-സോണ്‍ റിലീസ് – 264 ഭാഷ ഹീബ്രു സംവിധാനം Ronit Elkabetz, Shlomi Elkabetz പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ 7.7/10 ഇസ്രയേലില്‍ സിവില്‍ വിവാഹമോ വിവാഹ മോചനമോ നിയമ വിധേയമല്ല. റബ്ബി കോടതിക്ക് മാത്രമേ അതിനവകാശമുള്ളു . അത് തന്നെയും ഭര്‍ത്താവിന്റെ പരിപൂര്‍ണ നിയന്ത്രണത്തിന് വിധേയമായി മാത്രം. എലിഷയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള വിവിയന്റെ ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ നീളുന്ന പോരാട്ടമായിരുന്നു. വിചാരണ ചെയ്യപ്പെടുന്നത് എന്തൊക്കെയാണ്! അഭിപ്രായങ്ങൾ പങ്കുവെക്കാൻ

I, Robot / ഐ, റോബോട്ട് (2004)

April 3, 2016 by Shyju S

എം-സോണ്‍ റിലീസ് – 263 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Proyas പരിഭാഷ നിഖിൽ ജോൺ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വർഷം 2035. സമൂഹത്തോടൊപ്പം ഇപ്പോൾ റോബോട്ടുകൾ സഹായത്തിന് ഉണ്ട്. ഈ റോബോട്ടുകൾക്ക് അവരുടെ സിസ്റ്റം സംയോജിപ്പിക്കാൻ മൂന്നു നിയമങ്ങൾ പാലിക്കണം; അവർക്ക് ഒരു മനുഷ്യനെ ഒരിക്കലും ഉപദ്രവിക്കാനോ അല്ലെങ്കിൽ തെറ്റായ ഒരു നടപടി വഴി അപായപ്പെടുത്താനോ യാതൊരു രീതിയിലും ദോഷം വരുത്താനോ കഴിയില്ല. ഒരു മനുഷ്യൻ പറയുന്ന ഏതൊരു ഉത്തരവും ഒന്നാമത്തെ നിയമത്തെ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 70
  • Go to page 71
  • Go to page 72
  • Go to page 73
  • Go to page 74
  • Interim pages omitted …
  • Go to page 80
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]