• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Round Up / ദ റൗണ്ടപ്പ് (1966)

March 16, 2016 by Shyju S

എം-സോണ്‍ റിലീസ് – 257 ഭാഷ ഹംഗേറിയൻ സംവിധാനം Miklós Jancsó പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 1966 ലെ കാൻ ഫെസ്റ്റിവലിൽ ആദ്യം പ്രദർശിപ്പിച്ച ഈ ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വിഖ്യത ചലച്ചിത്രകാരൻ സ്ലോതൻ ഫാബ്രി ഹംഗറിയിലെ എക്കാലത്തെയും മികച്ച ചിത്രം എന്ന് ഇതിനെ വിശേഷിപ്പിച്ചു. ലോകത്തെ ഏറ്റവും മഹത്തായ 100 ചിത്രങ്ങളിൽ ഡറക് മാൽകം ഇതിനെ ഉൾപ്പെടുത്തുന്നു. 2015 ലെ കാൻ മേളയിൽ ക്ലാസിക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഇത് […]

2001: A Space Odyssey / 2001: എ സ്പേസ് ഒഡീസി (1968)

March 13, 2016 by Shyju S

എം-സോണ്‍ റിലീസ് – 256 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kubrick പരിഭാഷ അരുൺ ജോർജ്, തസ്ലിം ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.3/10 ലോകസിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട 2001 A space odyssey പുറത്തിറങ്ങിയത് 1969 ലാണ്. സ്റ്റാന്‍ലി കുബ്രിക്ക് തന്റെ സൃഷ്ടിക്ക് പ്രജോദനമാക്കിയത് ആര്‍തര്‍ സീ ക്ലാര്‍ക്ക് എന്ന സൈ ഫൈ എഴുത്തുകാരന്റെ നോവലായിരുന്നു. സ്പേസ് ഒഡീസി പറയുന്നത് മനുഷ്യവംശത്തിന്റെ അതിജീവനത്തിന്റെയും അതിനവനെ പ്രാപ്തനാക്കിയ പരിണാമത്തിന്റെയും കഥയാണ്‌. ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ, നിഗൂഡത നിറഞ്ഞ ദ്രിശ്യങ്ങളിലൂടെ […]

The Martian / ദി മാർഷ്യൻ (2015)

March 11, 2016 by Shyju S

എം-സോണ്‍ റിലീസ് – 255 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 8/10 നാസയിൽ നിന്നും 2035-ൽ ആരെസ് – 111 എന്ന ചൊവ്വ ദൗത്യത്തിനു പോകുന്ന ഒരു പറ്റം ബഹിരാകാശയാത്രികരുടെ കഥയാണ് ദി മാർഷ്യൻ കൈകാര്യം ചെയ്യുന്നത്. 18 സോളുകൾ (ചൊവ്വയിലെ ഒരു ദിവസം, ഭൂമിയിലെ 23 മണിക്കൂർ, 56 മിനിറ്റ്, 4 സെക്കന്റിനു തുല്ല്യം) ചൊവ്വയിൽ പരീക്ഷണനിരീക്ഷണങ്ങളിൽ മുഴുകിക്കഴിയുന്ന ഈ സംഘത്തിന് അപ്രതീക്ഷിതമായി […]

Detective Byomkesh Bakshy! / ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)

March 2, 2016 by Shyju S

എം-സോണ്‍ റിലീസ് – 254 ഭാഷ ഹിന്ദി സംവിധാനം Dibakar Banerjee പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേ‍ഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, […]

Clouds of Sils Maria / ക്ലൗഡ്സ് ഓഫ് സിൽസ് മരിയ (2014)

February 28, 2016 by Shyju S

എം-സോണ്‍ റിലീസ് – 253 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Assayas പരിഭാഷ ആർ നന്ദലാൽ ജോണർ ഡ്രാമ 6.7/10 മരിയ എൻഡേഴ്സ് എന്ന പ്രമുഖ നടിയും അവരുടെ അസിസ്റ്റന്റ് വാലന്റൈനും സൂറിച്ചിലേക്കുള്ള യാത്രയിലാണ്. യാത്രയ്ക്കിടയിലാണ് മരിയയെ ഒരു നടിയാക്കി മാറ്റിയ വിലെം മെൽകിയറുടെ മരണവാർത്ത അവരെ തേടിയെത്തുന്നത്. വിലെമിന്റെ മലോയാസ് സ്നേക്ക് എന്ന നാടകത്തിലൂടെയാണ് മരിയ അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് അതിന്റെ തന്നെ സിനിമാരൂപാന്തരത്തിലും മരിയ അഭിനയിച്ചിരുന്നു. ഇതിൽ ഹെലെന എന്ന നാൽപതുകളിലെത്തി നിൽക്കുന്ന ഒരു […]

Force Majeure / ഫോഴ്സ് മെജൂറെ (2015)

February 24, 2016 by Shyju S

എം-സോണ്‍ റിലീസ് – 252 ഭാഷ സ്വീഡിഷ് സംവിധാനം Ruben Östlund പരിഭാഷ ജയേഷ് കെ ജോണർ കോമഡി, ഡ്രാമ 7.3/10 2014 കാൻ ഫെസ്റ്റിൽ പ്രത്യേക ജൂറി അവാർഡും, സ്വീഡിഷ് ഗവ. ഔദ്യോഗിക ഓസ്കാർ നോമിനേഷനും നേടിയ ചിത്രം. തിരക്കഥയിലും ഛായാഗ്രഹണത്തിലും ലോക ശ്രദ്ധ നേടിയിട്ടുണ്ട് ഈ ചിത്രം. അൽപ്സ് പർവ്വതനിരകളിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകുന്ന ഒരു നാലംഗ കുടുംബത്തിന്റെ ഒരാഴ്ചക്കാലത്തെ ജീവിതമാണ് ഒരു ഫാമിലി സറ്റയർ രൂപത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നത്. ഇതൊരു ‘കുടുംബചിത്ര’മാണ് നൂൽപാലങ്ങളിൽ […]

The Second Mother / ദ സെക്കന്റ് മദർ (2015)

February 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 251 ഭാഷ പോർച്ചുഗീസ് സംവിധാനം Anna Muylaert പരിഭാഷ ആർ. മുരളീധരൻ ജോണർ കോമഡി, ഡ്രാമ 7.8/10 അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെക്കന്റ് മദർ. പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷേ, മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. […]

Taxi / ടാക്സി (2015)

February 20, 2016 by Shyju S

എം-സോണ്‍ റിലീസ് – 250 ഭാഷ പേർഷ്യൻ സംവിധാനം Jafar Panahi പരിഭാഷ കെ. എൻ പ്രശാന്ത് ജോണർ കോമഡി, ഡ്രാമ 7.3/10 അന്താരാഷ്ട്ര പ്രസിദ്ധനായ ചലച്ചിത്ര സംവിധായകന് ജാഫർ പനാഹി ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ്. തെരുവിൽ നിന്നുള്ള വ്യത്യസ്ത തരക്കാരായ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. ജിജ്ഞാസയോടെയും സൗമ്യതയോടെയും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ യാത്രക്കാർ നിഷ്കളങ്കമായി മറുപടി നൽകുന്നു. ചലിക്കുന്ന […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 71
  • Go to page 72
  • Go to page 73
  • Go to page 74
  • Go to page 75
  • Interim pages omitted …
  • Go to page 79
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]