• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Frida / ഫ്രിഡ (2002)

March 30, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 692 ഭാഷ ഇംഗ്ലീഷ് സംവിധാനം Julie Taymor പരിഭാഷ സുഭാഷ് ഒട്ടുമ്പുറം ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.4/10 ഫ്രിഡ കാഹ്‌ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ […]

The Secret in Their Eyes / ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് (2009)

March 29, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 691 ഭാഷ സ്പാനിഷ് സംവിധാനം Juan José Campanella പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.2/10 വിരമിച്ചഒരു ലീഗൽ കൗൺസെലറാണ് ബെന്യാമിൻ എസ്പൊസിതൊ. ഔദ്യോഗിക ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു കേസിനെയും മേലുദ്യോഗസ്ഥയോടുണ്ടായിരുന്ന തന്റെ പരാജിത പ്രണയത്തെയും വിഷയമാക്കി അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിക്കുന്നു. ഇരുപത്തി അഞ്ചു വർഷത്തിനിപ്പുറവും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ അവിശ്വസീനയമായ ചില രഹസ്യങ്ങൾ അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നു. […]

To Kill A Man / ടു കിൽ എ മാൻ (2014)

March 28, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 690 ഭാഷ സ്പാനിഷ് സംവിധാനം Alejandro Fernández Almendras പരിഭാഷ ബോയെറ്റ് വി. ഏശാവ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 6.4/10 എറെക്കാലമായി തന്നെയും തന്‍റെ കുടുംബത്തെയും പീഡിപ്പിക്കുന്ന തെരുവ് ഗുണ്ടയ്ക്കെതിരെ ഒരച്ഛന്‍ നടത്തുന പ്രതികാരമാണ് റ്റു കിൽ എ മാൻ.2014 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലജാൻഡ്രോ ഫെർണാണ്ടസ് അൽമെന്ദ്രാസ് ആണ് .ചിത്രം നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് . അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Golden Dream / ദ ഗോള്‍ഡന്‍ ഡ്രീം (2013)

March 27, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 689 ഭാഷ സ്പാനിഷ് സംവിധാനം Diego Quemada-Díez പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ 7.7/10 സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക് കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ മാഞ്ഞുപോകുന്ന സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ് തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന […]

The Milk of Sorrow / ദ മില്‍ക്ക് ഓഫ് സോറോ (2009)

March 26, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 688 ഭാഷ സ്പാനിഷ് സംവിധാനം Claudia Llosa പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക് 6.7/10 2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(സ്പാനിഷ്: La Teta Asustada) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.ഹാർവാർഡ് […]

Ixcanul / ഇക്സ്കാനള്‍ (2015)

March 25, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 687 ഭാഷ സ്പാനിഷ് സംവിധാനം Jayro Bustamante പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ 7.1/10 ജെയ്‌റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം). 65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. […]

The Colors Of The Mountain / ദ കളേഴ്സ് ഓഫ് ദ മൗണ്ടന്‍ (2010)

March 24, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 686 ഭാഷ സ്പാനിഷ് സംവിധാനം Carlos Cesar Arbelaez പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 7.1/10 യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും. നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന, വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു. യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ […]

Chronicle Of An Escape / ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ് (2006)

March 23, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 685 ഭാഷ സ്പാനിഷ് സംവിധാനം Israel Adrian Caetano പരിഭാഷ മനു എ ഷാജി ജോണർ ക്രൈം, ത്രില്ലെർ 7.2/10 അര്‍ജന്‍റീനയിലെ അല്‍മാഗ്രോ എന്ന പ്രാദേശീക ഫുട്ബോള്‍ ടീമിന്‍റെ ഗോളിയായിരുന്നു ക്ലോഡിയോ റ്റമ്പുരീനി. 1970കളിലെ പട്ടാള ഏകാധിപത്യ നാളുകളില്‍ തീവ്രവാദി എന്ന് മുദ്രകുത്തി പട്ടാളക്കാര്‍ അയാളെ തട്ടിക്കൊണ്ടുപോയി തടവറയില്‍ പാര്‍പ്പിക്കുന്നു. തടവറയിലെ ക്രൂരമര്‍ദ്ദനം സഹിച്ചുള്ള ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായും അയാളെ തളര്‍ത്തി. ഈ തടവറയില്‍ നിന്ന് ഒരു മോചനം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]