• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Innocent Voices / ഇന്നസെന്റ് വോയ്സസ് (2004)

March 22, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 684 ഭാഷ സ്പാനിഷ് സംവിധാനം Luis Mandoki പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലെർ, വാർ 7.9/10 ആഭ്യന്തര കലാപം രൂക്ഷമായ എൽ സാൽവദോറിൽ 1980കളിൽ ഉണ്ടായ ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നസെന്റ് വോയ്സസ്. സൈന്യവും ഗറില്ലകളും തമ്മിലുള്ള പോരാട്ടം കടുത്ത ഗ്രാമങ്ങളിലെ കുട്ടികളുടെ കണ്ണിലൂടെയാണ് കഥ പറയുന്നത്. അതിനാൽ ഈ യുദ്ധ കഥ കൂടുതൽ സത്യസന്ധമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും, ഭയവും നിസ്സഹായതയും ആയി മാറുന്ന […]

Call Me By Your Name / കോള്‍ മി ബൈ യുവര്‍ നെയിം (2017)

March 19, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 680 ഭാഷ ഇംഗ്ലീഷ് സംവിധാനം Luca Guadagnino പരിഭാഷ സിജോ മാക്സ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 1983 ലെ വേനൽ അവധിക്ക് 17 വയസ്സുള്ള ഏലിയോ പേൾമാൻ കുടുംബസമേതം ഇറ്റലിയിലെ വില്ലയിൽ പോകുന്നു. ഏലിയോയുടെ അച്ഛന്റെ കീഴിൽ ഗവേഷണത്തിന് ഒലിവർ എന്ന വിദ്യാർഥി അവിടെ എത്തുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അടുപ്പവും അതിലെ ഏറ്റക്കുറചിലുകളും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചിത്രം കാണിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

A Taxi Driver / എ ടാക്സി ഡ്രൈവര്‍ (2017)

March 16, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 679 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ വെള്ളെഴുത്ത് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.8/10 സൗത്ത് കൊറിയന്‍ സൈന്യത്തിന്‍റെ ക്രൂരതയ്ക്കെതിരെ 1980 മെയ്‌ 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക്‌ പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി […]

Big Fish / ബിഗ്‌ ഫിഷ്‌ (2003)

March 15, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 678 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burton പരിഭാഷ സഗീർ. എം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.0/10 Edword എന്ന ഒരു മനുഷ്യന്‍റെ ഫാന്റസിയില്‍ പൊതിഞ്ഞ അസാധാരണവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ജീവിതത്തിന്‍റെ കഥയാണ് big fish. സുന്ദരമായ ഒരു അച്ഛന്‍ മകന്‍ ബന്ധത്തിന്‍റെ കഥ കൂടിയാണ് ഈ ചിത്രം. അച്ഛന്‍ പറഞ്ഞു തരുന്ന കഥകള്‍ ചെറുപ്പം തൊട്ടേ കേട്ടാണ് Will വളര്‍ന്നത്‌. വില്ലിന്റെ ചെറുപ്പത്തില്‍ പലപ്പോഴും അച്ഛന്‍ അവന്റെ കൂടെ ഉണ്ടായിരുന്നില്ല. […]

Egg / എഗ്ഗ് (2007)

March 14, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 677 ഭാഷ ടർക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ രമേശൻ സി വി ജോണർ ഡ്രാമ 6.6/10 സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്‍റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും […]

Kuma / കൂമ (2012)

March 13, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 676 ഭാഷ ടർക്കിഷ് സംവിധാനം Umut Dag പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 6.7/10 സംവിധായകന്റെ തന്നെ ഒരു ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച മനോഹരമായ ദൃശ്യ കാവ്യമാണ് ‘കുമ’. ഒരു ടർക്കിഷ് ഗ്രാമം. പരമ്പരാഗത ആചാരങ്ങളോടെ ഒരു വിവാഹ ചടങ്ങ് നടക്കുകയാണ് അവിടെ. പത്തൊമ്പതുകാരിയായ അയ്ഷ എന്ന സുന്ദരിയെ ഹസ്സൻ എന്ന മദ്ധ്യവസ്കൻ വധുവായി സ്വീകരിച്ചിരിക്കുന്നു. ഗ്രാമത്തേയും, ബന്ധുമിത്രാദികളേയും പിരിഞ്ഞ് അയ്ഷ വിയന്നയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുകയാ ണ്.ഭർതൃഗൃഹത്തിലെത്തുന്ന അയ്ഷ […]

Kedi / കെഡി (2016)

March 12, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 675 ഭാഷ ടർക്കിഷ് സംവിധാനം Ceyda Torun പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ ഡോക്യുമെന്ററി 7.7/10 ഇസ്താംബൂളിൽ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണത്രെ.അലഞ്ഞു നടക്കുന്ന പൂച്ചകൾ മുതൽ വീട്ടുകാരിയുടെ പൊന്നോമനയായ പൂച്ചവരെ ഇക്കൂട്ടത്തിലുണ്ട്.ഈ പൂച്ചകൾ ഇസ്താംബൂളുകാരുടെ നിത്യജീവിതവുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇതിൽ വ്യതിരിക്തമായ വ്യക്തിത്വം പുലർത്തുന്ന ഏതാനും പൂച്ചകളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുന്ന ഒരു ഡോക്യു ഫിക്ഷനാണ് കെഡി . അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Banishment / ദി ബാനിഷ്മെന്‍റ് (2007)

March 11, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 674 ഭാഷ റഷ്യൻ സംവിധാനം Andrey Zvyaginstev പരിഭാഷ ഷാൻ വി എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പൂര്‍ണ്ണമായി ക്രൈം മൂവിയെന്നോ, ത്രില്ലര്‍ എന്നോ, ഫാമിലി ഡ്രാമ എന്നോ വിശേഷിപ്പാന്‍ കഴിയാത്ത എന്നാല്‍ ഈ അംശങ്ങള്‍ എല്ലാം ഉള്‍ക്കൊല്ലുള്ള ഒരു റഷ്യന്‍ ചിത്രമാണ് ദി ബാനിഷ്മെന്‍റ്.വളരെ സ്വാഭാവികവും ഇഴഞ്ഞു നീങ്ങുന്നതുമായ മൂഡ്‌ ആണ് സിനിമയുടെത്. എങ്കിലും പ്രമേയത്തിന്‍റെ പ്രത്യേകത കൊണ്ട് അടുത്ത രംഗത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കും.തോളിലേറ്റ മുറിവുമായി കാറോടിച്ചു പോകുന്ന […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 7
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]