എംസോൺ റിലീസ് – 3341 ഭാഷ കൊറിയൻ സംവിധാനം Son Jung-hyun പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.9/10 വിവാ ലാ വിഡാ, ജീവിതം നീണാൾ വാഴട്ടെ. ജീവിതം തീരാദുരിതങ്ങൾ സമ്മാനിച്ച് കൊണ്ടേയിരുന്നിട്ടും, പല ആകൃതിയിൽ മുറിച്ച തണ്ണിമത്തനുകളുടെ ചിത്രം തന്റെ അവസാന മാസ്റ്റര്‍പീസായി വരച്ച്, ഫ്രിഡ കഹ്ലോ എന്ന ഇറ്റാലിയന്‍ ചിത്രകാരി അതിന്മേൽ കുറിച്ച വാക്കുകളാണിത്. ട്വിങ്കിളിങ് വാട്ടർമെലൺ അക്ഷരാര്‍ത്ഥത്തില്‍ ഒരു തണ്ണിമത്തൻ തന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ കാര്യമായ […]
Hello, Love, Goodbye / ഹലോ, ലൗ, ഗുഡ്ബൈ (2019)
എംസോൺ റിലീസ് – 3340 ഭാഷ ടാഗലോഗ് സംവിധാനം Cathy Garcia-Sampana പരിഭാഷ വിഷ്ണു വിജയൻ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ജീവിതത്തിൽ പലപ്പോഴും ആകസ്മികമായാണ് പ്രണയം ഉണ്ടാകുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെയും, കണ്ടെത്തലിന്റെയും കഥയാണ് “ഹലോ, ലൗ, ഗുഡ് ബൈ.” ഈഥന്റെയും, ജോയിയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും, വഴിതിരിവുകളുമാണ് ചിത്രത്തിന്റെ പ്രേമേയം. ഇവരുവരുടെയും വ്യക്തി ജീവിതതിലേക്കും, കുടുംബം, പ്രണയം, വിരഹം, സൗഹൃദം, തൊഴിൽ എന്നിവയിലേക്കും ആഴത്തിൽ എത്തിനോക്കുന്ന മനോഹരമായൊരു റൊമാന്റിക് ചിത്രം കൂടിയാണിത്. ഏത് പ്രായക്കാർക്കും […]
Dune: Part Two / ഡ്യൂൺ: പാർട്ട് ടൂ (2024)
എംസോൺ റിലീസ് – 3338 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.8/10 1965-ൽ പുറത്തിറങ്ങിയ ഫ്രാങ്ക് ഹെർബർട്ടിൻ്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗമാണ് 2024-ൽ പുറത്തിറങ്ങിയ ഡെനി വിൽനേവ് സംവിധാനം ചെയ്ത ഡ്യൂൺ: പാർട്ട് ടൂ. ഒന്നാം ഭാഗം നിർത്തിയ ഇടത്ത് നിന്നാണ് രണ്ടാം ഭാഗത്തിൻ്റെ കഥ തുടരുന്നത്. അറാക്കിസ്സിലെ ഹാർക്കോനൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് മരുഭൂമിയിലേക്ക് പോയ പോളും അമ്മ […]
Inshallah A Boy / ഇൻഷാ അല്ലാഹ് എ ബോയ് (2023)
എംസോൺ റിലീസ് – 3337 ഭാഷ അറബിക് സംവിധാനം Amjad Al Rasheed പരിഭാഷ ഡോ. ജമാൽ ജോണർ ഡ്രാമ 7.2/10 ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തിൽ പകച്ചു പോയ ഒരു മുസ്ലിം സ്ത്രീക്ക്, ഒരു ആൺകുട്ടിയില്ലാത്തതിന്റെ പേരിൽ തന്റെ ഫ്ലാറ്റുൾപ്പെടെയുള്ള സ്വത്തുക്കളുടെ നല്ലൊരു ഭാഗം ഭർത്താവിന്റെ സഹോദരന്റെ കൈയിൽ അകപ്പെടുമെന്ന യാഥാർഥ്യം അതിലേറെ വലിയ ആഘാതമാവുന്നു.സ്വത്ത് കൈയടക്കാൻ സഹോദരനും അത് പിടിവിട്ടു പോകാതിരിക്കാൻ ആ യുവതിയും ശ്രമിക്കുന്നതാണ് കഥ. മുസ്ലിം വ്യക്തി നിയമങ്ങളെ അതി നിശിതമായി വിമർശിക്കുന്ന […]
World War III / വേൾഡ് വാർ III (2022)
എംസോൺ റിലീസ് – 3336 ഭാഷ പേർഷ്യൻ സംവിധാനം Houman Seyyedi പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രെെം, ഡ്രാമ 7.1/10 ഹൗമാൻ സെയ്യിദി സഹ-രചനയും സംവിധാനവും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ചു 2022-ൽ പുറത്തിറങ്ങിയ ഇറാനിയൻ ത്രില്ലർ ഡ്രാമ ചിത്രമാണ് വേൾഡ് വാർ III. വർഷങ്ങൾക്കുമുമ്പ് ഒരു ഭൂകമ്പത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ഭവനരഹിതനായ ദിവസക്കൂലിക്കാരനാണ് ഷാഖിബ്. സ്വന്തമായി താമസ സ്ഥലം പോലുമില്ലാത്ത ഷാഖിബ് ഊമയും ബധിരയുമായ കാമുകിയുടെ റൂമിലാണ് തൽക്കാലികമായി താമസിക്കുന്നത്. ഷാഖിബിന്റെ ജീവിതം […]
Past Lives / പാസ്റ്റ് ലെെവ്സ് (2023)
എംസോൺ റിലീസ് – 3333 ഓസ്കാർ ഫെസ്റ്റ് 2024 – 10 ഭാഷ ഇംഗ്ലീഷ് & കൊറിയൻ സംവിധാനം Celine Song പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി […]
Voice Season 3 / വോയ്സ് സീസൺ 3 (2019)
എംസോൺ റിലീസ് – 3332 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim, Nam Ki Hoon, Yong Hwi Shin & Lee Seung-Young പരിഭാഷ അരുൺ അശോകൻ, മുഹമ്മദ് സിനാൻ, ആദർശ് രമേശൻ,ജിതിൻ മജ്നു, ഫ്രാൻസിസ് സി വർഗീസ്, സജിത്ത് ടി. എസ്,അരവിന്ദ് വി ചെറുവല്ലൂർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2018-ൽ പുറത്തിറങ്ങിയ ”വോയ്സ് – സീസൺ 02 (2018)”ന്റെ തുടർച്ചയാണ് “വോയ്സ് 3“ വോയ്സ് 2 അവസാന ഭാഗത്തിലെ സംഭവങ്ങൾക്ക് […]
Postman to Heaven / പോസ്റ്റ്മാൻ ടു ഹെവൻ (2009)
എംസോൺ റിലീസ് – 3331 ഭാഷ കൊറിയൻ സംവിധാനം Lee Hyeong-min പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.6/10 കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ […]