• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

LatinamericanFest

Babel / ബാബേല്‍ (2006)

April 8, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 700 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.4/10 പല ഭൂഖണ്ഡങ്ങളിലായി പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ അവർ പോലുമറിയാതെ ബന്ധപ്പെട്ട് കിടക്കുകയാണ്. അവരുടെ നിസ്സഹായതയും പ്രതിരോധവുമാണ് ചിത്രം പറയുന്നത്. ഒരു തോക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. പല സമയത്ത് നടക്കുന്ന കാര്യങ്ങൾ പല ഭാഗങ്ങളായി നമുക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ അവസാനം നമ്മൾ തന്നെ അവ അടുക്കിയെടുക്കണം. മനുഷ്യത്വത്തേക്കാൾ, അധികാരകേന്ദ്രങ്ങൾ അവരുടെ നിയമങ്ങൾക്കും അത് […]

Nine Queens / നയന്‍ ക്വീന്‍സ് (2000)

April 4, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 696 ഭാഷ സ്പാനിഷ് സംവിധാനം Fabián Bielinsky പരിഭാഷ അനൂപ് പി സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.8/10 പ്രശസ്ത അർജന്റീനിയൻ അഭിനേതാവ് റിക്കാർഡോ ഡാറിന്‍റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ.അർജന്റീനിയൻ ഫിലിം അവാർഡ് അടക്കം 22 അവാർഡുകൾ വാരിക്കൂട്ടിയ ഒരു മികച്ച ഡ്രാമ ത്രില്ലെർ..വ്യാജ സ്റ്റാമ്പ് വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്ന കള്ളന്മാരായി റിക്കാർഡോ ഡാറിനും,ഗസ്റ്റോൺ പോൾസും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നു.വത്യസ്തമാർന്ന ക്ലൈമാക്സ് ചിത്രത്തിന് മിഴിവേകുന്നു . അഭിപ്രായങ്ങൾ […]

Amores Perros / അമോറസ് പെറോസ് (2000)

April 2, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 695 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu  പരിഭാഷ ഹിഷാം അഷ്‌റഫ് ജോണർ ഡ്രാമ, ത്രില്ലെർ 8.1/10 Guillermo യുടെ തിരക്കഥയിൽ Innarritu സംവിധാനം ചെയ്ത് 2000 ൽ പുറത്തു വന്ന മെക്സിക്കൻ സിനിമയാണ് Amores perros. ഹൈപ്പർലിങ്ക് സിനിമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ പരസ്പരം ലിങ്ക് ചെയ്തുകൊണ്ടുള്ള 3 സ്റ്റോറി സെഗ്മെന്റുകൾ ആണുള്ളത്. സ്ട്രീറ്റ് ഡോഗ് ഫൈറ്ററായ ഒക്റ്റാവിയോ, സിറ്റിയിലെ പ്രശസ്ത മോഡൽ വലേറിയ, മിസ്റ്റീരിയസ് കില്ലർ El Chivo […]

I Dream In Another Language / ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് (2017)

April 1, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 694 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 രണ്ടു പേരിലൊരാൾ മരിച്ചാൽ ഒരു ഭാഷ തന്നെ ഭൂമിയിൽ നിന്നും നാമാവശേഷമാകുന്ന സ്ഥതിവിശേഷത്തിന്റെ കഥയാണ് I Dream in Another Language എന്ന മെക്സിക്കൻ സിനിമയിൽ പറയുന്നത്… മെക്സികോയിലെ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റോയും തമ്മിൽ സംസാരിച്ചിട്ട് വർഷം അമ്പതു കഴിഞ്ഞിരിക്കുന്നു…. ഊർദ്ദാൻ വലിക്കുന്ന സിക്രിൽ ഭാഷയുടെ ചില അടയാളങ്ങളെങ്കിലും രേഖിതമാക്കുന്നതിന് മാർട്ടിൻ […]

XXY / എക്സ് എക്സ് വൈ (2007)

March 31, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 693 ഭാഷ സ്പാനിഷ് സംവിധാനം  Lucía Puenzo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 അലക്സ്‌ എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും […]

Frida / ഫ്രിഡ (2002)

March 30, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 692 ഭാഷ ഇംഗ്ലീഷ് സംവിധാനം Julie Taymor പരിഭാഷ സുഭാഷ് ഒട്ടുമ്പുറം ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.4/10 ഫ്രിഡ കാഹ്‌ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ […]

The Secret in Their Eyes / ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് (2009)

March 29, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 691 ഭാഷ സ്പാനിഷ് സംവിധാനം Juan José Campanella പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.2/10 വിരമിച്ചഒരു ലീഗൽ കൗൺസെലറാണ് ബെന്യാമിൻ എസ്പൊസിതൊ. ഔദ്യോഗിക ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു കേസിനെയും മേലുദ്യോഗസ്ഥയോടുണ്ടായിരുന്ന തന്റെ പരാജിത പ്രണയത്തെയും വിഷയമാക്കി അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിക്കുന്നു. ഇരുപത്തി അഞ്ചു വർഷത്തിനിപ്പുറവും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ അവിശ്വസീനയമായ ചില രഹസ്യങ്ങൾ അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നു. […]

To Kill A Man / ടു കിൽ എ മാൻ (2014)

March 28, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 690 ഭാഷ സ്പാനിഷ് സംവിധാനം Alejandro Fernández Almendras പരിഭാഷ ബോയെറ്റ് വി. ഏശാവ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 6.4/10 എറെക്കാലമായി തന്നെയും തന്‍റെ കുടുംബത്തെയും പീഡിപ്പിക്കുന്ന തെരുവ് ഗുണ്ടയ്ക്കെതിരെ ഒരച്ഛന്‍ നടത്തുന പ്രതികാരമാണ് റ്റു കിൽ എ മാൻ.2014 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലജാൻഡ്രോ ഫെർണാണ്ടസ് അൽമെന്ദ്രാസ് ആണ് .ചിത്രം നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് . അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]