എംസോൺ റിലീസ് – 3018 ഭാഷ ഇംഗ്ലീഷ് & മാൻഡറിൻ സംവിധാനം Destin Daniel Cretton പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.4/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തഞ്ചാമത്തെ ചിത്രമാണ്, ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ്. വെൻ വു എന്ന യഥാർത്ഥ പേരിനൊപ്പം മറ്റുപല പേരുകളിലും അറിയപ്പെടുന്ന ടെൻ റിങ്‌സിന്റെ (ദശവളയങ്ങൾ) അധിപനെയാണ് ചിത്രത്തിന്റെ ആരംഭത്തിൽ കാണിക്കുന്നത്. അതി ശക്തിശാലിയും മരണമില്ലാത്തവനുമായ ഈ കഥാപാത്രമാണ് […]
Spider-Man: No Way Home / സ്പൈഡർ-മാൻ: നോ വേ ഹോം (2021)
എംസോൺ റിലീസ് – 2961 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി 8.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തിയേഴാമത്തെയും, സ്പൈഡർ-മാൻ: ഹോം കമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് സ്പൈഡർ-മാൻ: നോ വേ ഹോം. പീറ്റർ പാർക്കറാണ് യഥാർത്ഥ സ്പൈഡർ-മാനെന്ന വെളിപ്പെടുത്തലോടെയായിരുന്നു ‘സ്പൈഡർമാൻ: ഫാർ ഫ്രം ഹോം’ അവസാനിച്ചത്. എന്നാൽ തന്റെ ഐഡന്റിറ്റി രഹസ്യമായിത്തന്നെ നിലനിർത്താൻ സ്പൈഡർ-മാൻ, […]
WandaVision / വാൻഡാവിഷൻ (2021)
എംസോൺ റിലീസ് – 2824 ഭാഷ ഇംഗ്ലീഷ് നിർമാണം Marvel Studios പരിഭാഷ ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.0/10 മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കി എടുത്ത മിനി സീരീസാണ് വാൻഡാവിഷൻ. MCU വിന്റെ ആദ്യ ടെലിവിഷൻ സീരീസാണ് ഇത്. അവഞ്ചേഴ്‌സ്: എൻഡ്ഗെയിം സിനിമയുടെ സംഭവങ്ങൾക്ക് ശേഷമാണ് സീരീസിലെ കഥ നടക്കുന്നത്. ബ്ലിപിൽ ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരുന്നത് ഈ സീരീസിൽ കാണിക്കുന്നുണ്ട്.സിറ്റ്കോമുകൾക്ക് ഒരു ആദരവ് നൽകുന്ന രീതിയിലാണ് സീരീസ് […]
What If…? – Season 1 / വാട്ട് ഇഫ്…? – സീസൺ 1 (2021)
എംസോൺ റിലീസ് – 2724 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Andrews പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷൻ 7.6/10 ലോകി സീരിസ് തിരികൊളുത്തി വിട്ട മൾട്ടിവേഴ്സ് concept ൽ നിന്നുമാണ് What if…? എന്ന അനിമേറ്റഡ് സീരിസിന്റെ ഉദയം. അതിനുശേഷം ഇനിയെന്ത് എന്നതാണ് സീരീസ് മുന്നോട്ട് വയ്ക്കുന്ന ആശയം. MCU അടുത്തിടെ പുറത്തിറക്കിയ മൂന്ന് സീരിസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സീരിസാണ് What if…? MCU ൽ നമ്മൾ ഇതുവരെ എന്തൊക്കെ കണ്ടോ, അതിൽ നിന്നൊക്കെ വ്യത്യസ്തമായ […]
Loki – Season 1 / ലോകി – സീസൺ 1 (2021)
എംസോൺ റിലീസ് – 2722 ഭാഷ ഇംഗ്ലീഷ് സംവിധാനം Kate Herron പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,ജിതിൻ.വി, ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.4/10 ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്‌സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ […]
Black Widow / ബ്ലാക്ക് വിഡോ (2021)
എംസോൺ റിലീസ് – 2714 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കേറ്റ് ഷോർട്ട്ലൻഡ് സംവിധാനം ചെയ്ത മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 24-മത് ചിത്രമാണ് ബ്ലാക്ക് വിഡോ. MCU യൂണിവേഴ്സിലെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിന് ശേഷമുള്ള കാലഘട്ടത്തിൽ കഥ പറയുന്ന രീതിയിലാണ് സിനിമ സഞ്ചരിക്കുന്നത്. സിവിൽ വാറിന് ശേഷം സകോവിയൻ ഉടമ്പടി ലംഘിച്ചതിന് പിടികിട്ടാപ്പുള്ളിയായി ഒളിവ് ജീവിതം നയിക്കുന്ന നടാഷയ്ക്ക് […]
Spider-Man: Far From Home / സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)
എം-സോണ്‍ റിലീസ് – 1264 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍ 7.6/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ സൂപ്പർഹീറോ ചിത്രമാണിത്. MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ ലോകം. […]
Avengers: Endgame / അവഞ്ചേഴ്‌സ്: എൻഡ്ഗെയിം (2019)
എം-സോണ്‍ റിലീസ് – 1176 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 22ആമത്തെ ചിത്രവും അവേഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയുമായി ഇറങ്ങിയ സൂപ്പർഹീറോ ചിത്രമാണ് അവേഞ്ചേഴ്‌സ് എൻഡ്ഗെയിം.താനോസിന്റെ വിരൽ ഞൊടിക്കലിൽ പ്രപഞ്ചത്തിലെ പകുതി ജീവജാലങ്ങൾ മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഭൂമിയും ബാക്കിയുള്ള മനുഷ്യരും. അവേഞ്ചേഴ്‌സ് ടീമിലെ അവശേഷിക്കുന്ന അംഗങ്ങൾ എന്ത് വിലകൊടുത്തും മാഞ്ഞുപോയവരെ തിരിച്ചു കൊണ്ടുവരാൻ […]