എം-സോണ്‍ റിലീസ് – 1370 ത്രില്ലർ ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 ഉത്തര കൊറിയയിലെ ഏറ്റവും മികച്ച ഫീൽഡ് ഏജന്റാണ് ഡോങ്-ചുൾ (ഗോങ് യൂ). ഒരു ദൗത്യത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യയും മകളും കൊലപ്പെടുന്നതോടുകൂടി മനംമടുത്തു എല്ലാത്തിൽ നിന്നും ഒളിച്ചോടിയ ഡോങ് പ്രശസ്തമായ ഒരു കോർപ്പറേറ്റ് കമ്പനിയുടെ CEO ക്കുവേണ്ടി നൈറ്റ് ഡ്രൈവറായി ജോലി നോക്കുകയാണിപ്പോൾ. ചില ശത്രുക്കൾ ചെയർമാനെ ക്രൂരമായി കൊലപ്പെടുത്തുന്നു. […]
The Prey / ദ പ്രേ (2011)
എം-സോണ്‍ റിലീസ് – 1367 ത്രില്ലർ ഫെസ്റ്റ് – 02 ഭാഷ ഫ്രഞ്ച് സംവിധാനം Eric Valette പരിഭാഷ അനൂപ് പി. സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 നാഷണൽ ബാങ്ക് കൊള്ളയടിച്ചതിനുശേഷം ബാങ്ക് കൊള്ളക്കാരൻ ഫ്രാങ്ക് അഡ്രിയാൻ ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ പിടിക്കപ്പെടുന്നതിനുമുൻപ് താൻ കൊള്ളയടിച്ച പണം യഥാസ്ഥാനത്ത് ഒളിപ്പിച്ചുവെക്കാൻ അഡ്രിയാന്‍ സാധിച്ചു. ജയിലിലെ സഹതടവുകാരും, പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും അഡ്രിയാൻ അതൊളിപ്പിച്ചുവച്ച സ്ഥലം പുറത്തുവിട്ടില്ല. ബാല പീഡനത്തിന് ശിക്ഷയനുഭവിക്കുന്ന മോറലാണ് […]
Kaithi / കൈതി (2019)
എം-സോണ്‍ റിലീസ് – 1366 ത്രില്ലർ ഫെസ്റ്റ് – 01 ഭാഷ തമിഴ് സംവിധാനം Lokesh Kanagaraj പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ത്രില്ലർ 8.6/10 പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തന്റെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ എത്തിപ്പെടുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത്. അവിടെനിന്നു തടിയൂരി മകളുടെയടുത്തെത്താൻ ദില്ലിക്ക് ഒരുപാടി കടമ്പകൾ കടക്കേണ്ടതുണ്ട്. പത്ത് വർഷം മകളെ കാണാൻ കാത്തിരുന്ന ദില്ലിക്ക് ആ ഒരു രാത്രി തന്റെ ജീവൻ വരെ പണയത്തിലാക്കേണ്ടി വരുന്നു. […]
The Boys: Season 1 / ദി ബോയ്സ്: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1365 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]
The Witcher: Season 1 / ദി വിച്ചർ: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1362 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.4/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള് കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്ക്കാന് പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു യുവ രാജകുമാരിയിലേക്കും വഴിതിരിച്ചു വിടുന്നു. മൂവര്‍ക്കും ദിനംപ്രതി അസ്ഥിരത വർദ്ധിച്ചുവരുന്ന മഹാഭൂഖണ്ഡത്തിൽ അപകടം കൂടാതെ സഞ്ചരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും […]
Along with the Gods: The Two Worlds / എലോങ് വിത്ത് ദി ഗോഡ്സ്: ദി ടു വേൾഡ്സ് (2017)
എം-സോണ്‍ റിലീസ് – 1359 ഭാഷ കൊറിയൻ സംവിധാനം Yong-hwa Kim പരിഭാഷ വിഷ്ണു നാരായൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.3/10 ബുദ്ധമത വിശ്വാസിയായ ഒരാളുടെ മരണത്തിനു ശേഷം അയാളുടെ ആത്മാവിന് 49 ദിവസത്തിനുള്ളിൽ, 7 പാപങ്ങളുടെ വിചാരണ നേരിടേണ്ടി വരുകയും അതൊക്കെ വിജയിക്കുന്ന പക്ഷം അയാൾക്ക് പുനർജന്മം ലഭിക്കുകയും ചെയ്യും എന്നാണ് ബുദ്ധ മത വിശ്വാസം. കിം-ജാ-വോങ്ങ് എന്നയാളുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. മരണശേഷം മൂന്ന് ഗാര്‍ഡിയന്‍സ് അയാൾക്ക് കാവലായി വരുന്നു, അവരാണ് വിചാരണ […]
Looper / ലൂപ്പർ (2012)
എം-സോണ്‍ റിലീസ് – 1358 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ഈ സിനിമയുടെ കഥ നടക്കുന്നത് 2044 ൽ ആണ്. കഥാനായകനായ ജോ, ഒരു ലൂപ്പർ ആയി ജോലി ചെയ്യുകയാണ്. 30 വർഷങ്ങൾക്ക് ശേഷം 2074 ൽ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി കാരണം ടാഗിംഗ് എന്ന ഒരു വിദ്യ ലോകം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരെ എവിടെ കൊന്ന് കുഴിച്ചു മൂടിയാലും കൃത്യമായി […]
Midnight Runners / മിഡ്നൈറ്റ് റണ്ണേഴ്സ് (2017)
എം-സോണ്‍ റിലീസ് – 1357 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി 7.1/10 2017 ലെ ഏറ്റവും വലിയ കൊറിയൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് മിഡ്നൈറ്റ് റണ്ണേഴ്സ്. പോലീസ് ആവുക എന്ന ലക്ഷ്യത്തോടെയാണ് ഗി-ജുനും, ഹീ-ഇയോളും കൊറിയൻ പോലീസ് സേനയിൽ ചേരുന്നത്. എന്നാൽ അവർ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വളരെ കുറച്ച് നാളുകൾ കൊണ്ടു തന്നെ അവരത് മനസ്സിലാക്കുകയും ചെയ്യുന്നു. ട്രെയിനിങ്ങിനിടയിൽ പരിക്ക് പറ്റിയ ഹീ-ഇയോളിനെ സഹായിക്കുന്നതോട് […]