എം-സോണ്‍ റിലീസ് – 431 ഭാഷ ഇംഗ്ലീഷ് സംവിധാനം Byron Howard, Rich Moore , Jared Bush പരിഭാഷ ശ്യാം കൃഷ്ണ ജോണർ ആനിമേഷൻ, അഡ്വഞ്ചർ, കോമഡി 8/10 ഡിസ്നിയുടെ 55 -ആമത് അനിമേറ്റഡ് ചിത്രമായി 2016 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സൂട്ടോപ്പിയ’. ബൈരോണ്‍ ഹോവാര്‍ഡ്, റിച്ച് മൂര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജിന്നിഫര്‍ ഗുഡ് വിന്‍, ജെയ്സന്‍ ബെയ്റ്റ്മന്‍, ഇദ്രിസ് എല്‍ബ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ജൂഡി ഹോപ്സ് […]
My Neighbor Totoro / മൈ നെയ്ബര്‍ ടോടോറോ (1988)
എം-സോണ്‍ റിലീസ് – 394 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആനിമേഷന്‍, ഫാമിലി, ഫാന്റസി 8.2/10 1998 ല്‍ ‘ഹയാഓ മിയസാക്കി’ സംവിധാനം ചെയ്ത അനിമേഷന്‍ ചിത്രമാണ് ‘മൈ നെയ്ബര്‍ ടോടോറോ’. ഒരു പ്രൊഫസ്സറുടെ രണ്ട് മക്കളും അവര്‍ക്ക് മരക്കഷ്ണങ്ങളായ ആത്മാക്കളുമായി ഉണ്ടാവുന്ന വിചിത്ര ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ ‘ടോടോറോ’ എന്ന കാഥാപാത്രം പിന്നീട് ജപ്പാനിലെ സാംസ്കാരിക അടയാളമായി മാറി. എമ്പയര്‍ മാഗസിനില്‍ ‘ലോകത്തിലെ മികച്ച 100’ […]
Kung Fu Panda 2 / കുങ്‌ഫു പാണ്ട 2 (2011)
എം-സോണ്‍ റിലീസ് – 372 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Yuh Nelson പരിഭാഷ നൗഫല്‍ അഹമ്മദ് ഉണ്ണി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.2/10 2008 ലെ ഹിറ്റ് അനിമേഷൻ ചിത്രമായ കുങ്‌ഫു പാണ്ടയുടെ തിരിച്ചു വരവാണ് ഈ ചിത്രം. ഡ്രാഗൺ വാറിയറായി തെരഞ്ഞെടുക്കപെട്ട പോ സ്വന്തം ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ലോർഡ് ഷെൻ പുതിയൊരു ആയുധവുമായി കുങ്‌ഫുവിന്റെ അന്ത്യവും ചൈനയുടെ മേൽ ആധിപത്യവും ലക്‌ഷ്യം വെച്ച് വരുമ്പോൾ സംരക്ഷണം പോയുടെയും കൂട്ടുകാരുടെയും ചുമതലയാവുന്നു. […]
Kung Fu Panda / കുങ്-ഫു പാണ്ട (2008)
എം-സോണ്‍ റിലീസ് – 371 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Osborne, John Stevenson പരിഭാഷ നൗഫല്‍ അഹമ്മദ് ഉണ്ണി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 2008 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമാണു കുങ്ഫു പാണ്ട .സംഘട്ടന-ഹാസ്യ രംഗങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം. ജോൺ വേയ്ൻ സ്റ്റീവെൻസണും മാർക്ക് ഓസ്ബോർണും ചേർന്നു സംവിധാനം ചെയ്തിരിക്കുന്നു ജാക്ക് ബ്ലാക്ക് , ആഞ്ജലീന ജോളി , ജാക്കി ചാൻ, ഡസ്റ്റിൻ ഹോഫ്മാൻ, ഇയാൻ മക് […]
Wall-E / വാൾ-ഈ (2008)
എം-സോണ്‍ റിലീസ് – 309 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 8.4/10 2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ […]
The Painting / ദ പെയിന്റിംഗ് (2011)
എം-സോണ്‍ റിലീസ് – 137 ഭാഷ ഫ്രഞ്ച് സംവിധാനം Jean-François Laguionie പരിഭാഷ പ്രേമചന്ദ്രന്‍, നന്ദലാല്‍ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഡ്രാമ 7.4/10 ഒരു ചിത്രകാരന്റെ വീടിന്റെ ചുമരില്‍ അയാള്‍ പൂര്‍ത്തിയാക്കാതെയിട്ട ഒരു ചിത്രത്തിലെ പല അവസ്ഥകളിലുള്ള കഥാപാത്രങ്ങളുടെ ജീവിതമാണ് ദ പെയിന്റിംഗിന്റെ പ്രമേയം. മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ആ ചിത്രത്തിലുള്ളത്. ‘ടൗപിന്‍സ്’ എന്ന വിഭാഗം നിറങ്ങളും ഭാവങ്ങളും നല്കി ചിത്രകാരന്‍ പൂര്‍ത്തിയാക്കിയ കഥാപാത്രങ്ങളാണ്. തൊട്ടുതാഴത്തെ പടിയിലുള്ള ‘പഫീനി’ കളാകട്ടെ പകുതിയോളം അദ്ദേഹത്തിനു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞവയും എന്നാല്‍ […]
Ernest & Celestine / ഏണസ്റ്റ് & സെലസ്റ്റീൻ (2012)
എം-സോണ്‍ റിലീസ് – 123 ഭാഷ ഫ്രഞ്ച് സംവിധാനം Stéphane Aubier, Vincent Patar പരിഭാഷ അഭിജിത്ത് വി.പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.9/10 സ്റ്റീഫൻ ഓബിയർ, വിൻസെന്റ് പതാർ, ബെഞ്ചമിൻ റെന്നർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 2012 ഫ്രാങ്കോ-ബെൽജിയൻ ആനിമേറ്റഡ് കോമഡി-ഡ്രാമ ചിത്രമാണ് ഏണസ്റ്റ് & സെലസ്റ്റീൻ. ബെൽജിയൻ എഴുത്തുകാരനും ചിത്രകാരനുമായ ഗബ്രിയേൽ വിൻസെന്റ് പ്രസിദ്ധീകരിച്ച അതേ പേരിലുള്ള കുട്ടികളുടെ പുസ്തകങ്ങളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യാപകമായ നിരൂപക പ്രശംസ നേടിയെടുത്ത […]
Frozen / ഫ്രോസൺ (2013)
എം-സോണ്‍ റിലീസ് – 117 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck, Jennifer Lee പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7.4/10 നമ്മളിൽ എല്ലാവരിലും ജന്മസിദ്ധമായി കിട്ടിയിരിക്കുന്ന ഒരു കഴിവോ വ്യത്യസ്തതയോ ഉണ്ടായിരിക്കും. ഈ വ്യത്യസ്തത ചിലരെ കൂടുതൽ സ്വീകാര്യരാക്കുമ്പോൾ മറ്റുചിലർക്ക് അത് മറ്റുള്ളവരിൽ നിന്ന് മറച്ച് തികച്ചും സാധാരണക്കാരായി നടിച്ച് ദുസഹമായ ഒരു ജീവിതം നയിക്കാനായിരിക്കും വിധി. ഭയവും പരിഭ്രാന്തിയും മൂലം അവർ നിയന്ത്രണം വിട്ടു ചെയ്തുപോകുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ അവർക്ക് ഒരു […]