• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Biography

Machan / മച്ചാൻ (2008)

September 18, 2021 by Vishnu

എംസോൺ റിലീസ് – 2778 ഭാഷ സിംഹള & ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജെ. ജോസ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.9/10 2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്‍“. കുടിയേറ്റത്തിന്റെ […]

Amistad / അമിസ്റ്റാഡ് (1997)

August 27, 2021 by Vishnu

എംസോൺ റിലീസ് – 2743 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ പ്രശോഭ് പി.സി. ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന അടിമത്തം പ്രമേയമാക്കി, സ്റ്റീവൻ സ്പീൽബെർഗിന്റെ സംവിധാന മികവിൽ പിറന്ന ക്ലാസ്സിക് ചിത്രം. ആഫ്രിക്കയിൽ നിന്ന് നൂറോളം അടിമകളുമായി അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു “അമിസ്റ്റാഡ്” എന്ന സ്പാനിഷ് കപ്പൽ. കൊടും ക്രൂരതകൾ നേരിടേണ്ടി വന്ന അടിമകൾ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ട് കപ്പലിലുള്ള സ്പാനിഷ് അടിമക്കച്ചവടക്കാരെ ആക്രമിക്കുന്നു. കപ്പൽ അധീനതയിലാക്കി തിരിച്ച് […]

Shershaah / ഷേർഷ (2021)

August 21, 2021 by Shyju S

എംസോൺ റിലീസ് – 2738 ഭാഷ ഹിന്ദി സംവിധാനം Vishnuvardhan പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ബയോഗ്രഫി, ഹിസ്റ്ററി, വാർ 8.9/10 കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ […]

Oshin / ഓഷിൻ (2013)

August 11, 2021 by Vishnu

എംസോൺ റിലീസ് – 2718 ഭാഷ ജാപ്പനീസ് സംവിധാനം Shin Togashi പരിഭാഷ സജിത്ത് ടി. എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.2/10 Shin Togashi സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് Oshin. ജാപ്പനീസ് ചരിത്രത്തിലെ ഏറ്റവുമധികം ആളുകൾ കണ്ട TV സീരിസുകളിൽ ഒന്നായ Oshin (1983) ലെ ഒരു ചെറിയ ഭാഗമാണ് ചിത്രത്തിലുള്ളത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടു ജോലിക്ക് പോകേണ്ടി വന്ന ഒരു കുട്ടിയുടെ കഥയാണ് Oshin. 1907-1908 […]

Cep Herkülü: Naim Süleymanoglu / ജെപ് ഹെർക്കുലു: നയീം സുലൈമാനോളു (2019)

July 27, 2021 by Vishnu

എംസോൺ റിലീസ് – 2692 ഭാഷ ടർക്കിഷ് സംവിധാനം Ozer Feyzioglu പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 8.3/10 നയീം സുലൈമാനോളു, ബൾഗേറിയയിലെ ഒരു തുർക്കി കുടുംബത്തിൽ ഒരു ബസ് ഡ്രൈവറുടെ മകനായിട്ടാണ് ജനിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു അക്കാലത്തെ ഏറ്റവും മികച്ച വെയ്റ്റ്ലിഫ്റ്റിങ് കോച്ചുകളിൽ ഒരാളായിരുന്ന എൻവർ തുർക്കിലേരി, നയീമിനെ ഏറ്റെടുത്തു പരിശീലിപ്പിക്കുന്നു. ഇരുപത് ലക്ഷത്തിൽപരം തുർക്കി വംശജരായിരുന്നു അക്കാലത്ത് ബൾഗേറിയയിൽ മാത്രം ജീവിച്ചിരുന്നത്. മത്സര വിജയങ്ങൾ […]

Everest / എവറസ്റ്റ് (2015)

July 22, 2021 by Vishnu

എംസോൺ റിലീസ് – 2688 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.1/10 എവറസ്റ്റ്, ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിൽ ഒന്ന്. അവിടേക്കുള്ള ഒരു കൂട്ടം സാഹസികരുടെ യാത്രയാണ് 2015ൽ ഇറങ്ങിയ എവറസ്റ്റ് എന്ന സിനിമ. ഇതൊരു യഥാർത്ഥ സംഭവമാണ്. 1953 ൽ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 8.86 കിലോ മീറ്റർ ഉയരമുള്ള കൊടുമുടി പിന്നീട് പ്രൊഫഷണൽ ക്ലൈമ്പേഴ്സ് മാത്രമാണ് കയറിയിരുന്നത്. […]

Anthropoid / ആന്ത്രൊപോയ്ഡ് (2016)

June 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2604 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Ellis പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 പൂർണമായും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കപ്പെട്ട വാർ/ ത്രില്ലർ സിനിമയാണ് ആന്ത്രൊപോയ്ഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഉദ്യോഗസ്ഥനായ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനെ കൊല്ലാൻ ചെക്കോസ്ലോവാക്യൻ പോരാളികൾ നടത്തിയ ‘ഓപ്പറേഷൻ ആന്ത്രൊപോയ്ഡി’ൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. മ്യൂണിക് ഉടമ്പടിയെ തുടർന്ന് ചെക്കോസ്ലോവാക്യ നാസി ജർമനിക്ക് കീഴടങ്ങി. കൊടും ക്രൂരനായ നാസി ഉദ്യോഗസ്ഥൻ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനു […]

A Hidden Life / എ ഹിഡൻ ലൈഫ് (2019)

June 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2597 ഭാഷ ഇംഗ്ലീഷ്, ജർമൻ സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ബയോഗ്രഫി, ക്രൈം, റൊമാൻസ് 7.4/10 രണ്ടാംലോക മഹായുദ്ധക്കാലത്ത് ഓസ്ട്രിയയിലെ യുവാക്കൾ ജർമനിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയും, മക്കളും കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കർഷകനായ ഫ്രാൻസും സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കാൻ ഫ്രാൻസിന് താല്പര്യമില്ല. എങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യാമല്ലോ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അപ്പോഴും ഹിറ്റ്‌ലറോട് കൂറ് പ്രഖ്യാപിച്ചു മാത്രമേ അത് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 19
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]