എം-സോണ്‍ റിലീസ് – 115 ഭാഷ പേർഷ്യൻ സംവിധാനം Jafar Panahi പരിഭാഷ ജിത്തു രാജ് ജോണർ കോമഡി, ഡ്രാമ, സ്പോര്‍ട് 7.3/10 ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് […]
Oh My GOD / ഒഹ് മൈ ഗോഡ് (2012)
എം-സോണ്‍ റിലീസ് – 106 ഭാഷ ഹിന്ദി സംവിധാനം Umesh Shukla പരിഭാഷ സാഗർ കോട്ടപ്പുറം ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.1/10 കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍… തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം […]
The Band’s Visit / ദ ബാൻഡ്സ് വിസിറ്റ് (2007)
എം-സോണ്‍ റിലീസ് – 88 MSONE GOLD RELEASE ഭാഷ ഹിബ്രു സംവിധാനം Eran Kolirin പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.5/10 എറാൻ കോളിറിൻ എഴുതി സംവിധാനം ചെയ്ത 2007 ലെ ഹാസ്യ-നാടക ചിത്രമാണ് ദ ബാൻഡ്സ് വിസിറ്റ്. ഇസ്രായേലും ഫ്രാൻസും അമേരിക്കയും ഒരുമിച്ചുള്ള അന്തർദേശീയ സഹനിർമ്മാണമാണ് ചിത്രം. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രശംസകൾ ലഭിച്ചു. ഒരു അറബ് കൾച്ചറൽ സെൻ്ററിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് ഇസ്രയേലിൽ എത്തിച്ചേരുന്ന […]
No Man’s Land / നോ മാന്‍സ് ലാന്‍ഡ് (2001)
എം-സോണ്‍ റിലീസ് – 83 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ ജെഷ് മോന് ജോണർ കോമഡി, ഡ്രാമ, വാർ. 7.9/10 മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ബോസ്നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ബോസ്നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന […]
Zathura: A Space Adventure / സാഥുറ: എ സ്പേസ് അഡ്വഞ്ചർ (2005)
എംസോൺ റിലീസ് – 78 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.2/10 പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ ജുമാൻജി എന്ന സിനിമയുടെ സ്പിൻ-ഓഫ് ആയി 2005-ൽ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സാഥുറ: എ സ്പേസ് അഡ്വഞ്ചർ. വീട്ടിലെ ബെയ്സ്മെന്റിൽ നിന്നും സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ഒരു ബോർഡ് ഗെയിം കിട്ടുന്നു.എന്നാൽ ആദ്യ നീക്കത്തിൽ തന്നെ അതൊരു സാധാരണ ഗെയിം അല്ലെന്ന് അവർക്ക് മനസിലാകുന്നു. […]
Life Is Beautiful / ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)
എം-സോണ്‍ റിലീസ് – 57 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Benigni പരിഭാഷ ഉമ്മർ ടി.കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.6/10 നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. […]
Im Juli / ഇം ജൂലി (2000)
എം-സോണ്‍ റിലീസ് – 11 ഭാഷ ജർമ്മൻ സംവിധാനം Fatih Akin പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.7/10 ഫതിഹ് അകിന് സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ് മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി ഇസ്താന്ബുള്ളിലേക്ക് നായകന് നടത്തുന്ന യാത്ര […]
Malena / മലേന (2000)
എം-സോണ്‍ റിലീസ് – 05 ഭാഷ ഇറ്റാലിയൻ സംവിധാനം Giuseppe Tornatore പരിഭാഷ ജേഷ് മോന് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചലച്ചിത്രമാണ് മലേന (ഇറ്റാലിയൻ: Malèna). മൊണിക്കാ ബെലുചി, ലൂസിയാനോ വിൻസൺസോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ സിസിലി എന്ന ഗ്രാമത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഒരു പന്ത്രണ്ട് വയസുകാരന് ഒരു യുവതിയോടുണ്ടാകുന്ന പ്രണയവും […]