എംസോൺ റിലീസ് – 3155 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Jerry Bruckheimer Television പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.1/10 മനുഷ്യരാശിയെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നരകാധിപനായ സാത്താൻ. എന്നാൽ സാത്താൻ ശരിക്കും അങ്ങനെയാണോ? ആ കഥ പറയുന്ന അമേരിക്കൻ അർബൻ ഫാന്റസി സീരീസാണ് ലൂസിഫർ. നരക ജീവിതം മടുത്ത സാത്താൻ, മാലാഖമാരുടെ നഗരമായ ലോസ് ഏഞ്ചൽസിലേക്ക് ഒരു വെക്കേഷൻ എടുക്കാൻ തീരുമാനിക്കുന്നു. ലക്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ മുതലാളിയായി സാത്താനും മനുഷ്യർക്കൊപ്പം […]
Fringe Season 3 / ഫ്രിഞ്ച് സീസൺ 3 (2010)
എംസോൺ റിലീസ് – 3154 Episodes 01-11 / എപ്പിസോഡ്സ് 01-11 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് […]
Unlocked / അൺലോക്ക്ഡ് (2023)
എംസോൺ റിലീസ് – 3153 ഭാഷ കൊറിയൻ സംവിധാനം Tae-joon Kim പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.4/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ മിസ്റ്ററി ത്രില്ലറാണ് “അൺലോക്ക്ഡ്“. “എമർജൻസി ഡിക്ലറേഷൻ (2021)” എന്ന സിനിമയിലൂടെ ഏവരെയും ഞെട്ടിച്ച ഇം സി വാൻ നായകനാവുന്ന ചിത്രത്തിൽ, “ഹാൻ ഗോങ്-ജു (2013)“, “ദി വെയിലിംഗ് (2016)“, “മദര്‍ (2009)” എന്നിവയിലൂടെ ശ്രദ്ധേയയായ ചുൻ വോൻ ഹീയാണ് നായിക. ലോകം തന്നെ വിരൽത്തുമ്പിൽ […]
Anything for Her / എനിതിങ് ഫോർ ഹെർ (2008)
എംസോൺ റിലീസ് – 3150 ഭാഷ ഫ്രഞ്ച് സംവിധാനം Fred Cavayé പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.1/10 2008-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ത്രില്ലർ മൂവിയാണ് എനിതിങ് ഫോർ ഹെർ. ദമ്പതികളായ ലിസയും ജൂലിയനും ഇരുവരുടെയും മകൻ ഓസ്കറിനൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുക്കൊണ്ടിരിക്കുന്നവരായിരുന്നു. ഒരു സുപ്രഭാതത്തിൽ, പൊലീസ് അവരുടെ വീട്ടിൽ കയറി വന്ന് ലിസയെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതോടെ ആ കുടുംബം താറുമാറാകുന്നു. നിരപരാധിയായ ലിസ 20 വർഷത്തെ […]
Person of Interest Season 1/ പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
എംസോൺ റിലീസ് – 3148 Episodes 01-11 / എപ്പിസോഡ്സ് 01-11 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. […]
The Invisible Man / ദി ഇൻവിസിബിൾ മാൻ (2020)
എംസോൺ റിലീസ് – 3147 ഭാഷ ഇംഗ്ലീഷ് സംവിധാനം Leigh Whannell പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.1/10 ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ഒരു പുതുമയല്ലെങ്കിലും, അത്തരമൊരു കഥ പറയുന്ന “ഹൊറർ ചിത്രം” എന്നതാണ് ദി ഇൻവിസിബിൾ മാനെ വ്യത്യസ്തമാക്കുന്നത്. കാമുകനിൽ നിന്നുള്ള തുടർച്ചയായ പീഡനങ്ങൾ മൂലം അയാളുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന സിസിലിയാ എന്ന യുവതിയെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. രക്ഷപ്പെട്ടെങ്കിൽ കൂടിയും, അയാൾ ഇനിയും തന്നെ തേടി […]
Sex and Lucía / സെക്സ് ആൻഡ് ലൂസിയ (2001)
എംസോൺ റിലീസ് – 3145 ഭാഷ സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഭ്രാന്തമായ പ്രണയവും ഉന്മാദമായ സുഖവുമേകി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കാമുകൻ ലൊറെൻസോയെ എങ്ങും കാണാനാവാതെ നൊമ്പരപ്പെട്ട് നിൽക്കുന്ന ലൂസിയയെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആ വിളി പരിഭ്രാന്തയാക്കി. തീ പിടിപ്പിക്കുന്ന പ്രണയകഥകളുടെ രചയിതാവ് ലൊറെൻസോ, ആത്മവിഷാദത്തിന്റെ രാപ്പകലുകൾക്കപ്പുറം ആത്മാഹുതി ചെയ്ത വാർത്ത കേൾക്കാൻ പോലുമാവില്ലെന്ന് കരുതിയ ലൂസിയ ഒന്നും കേൾക്കാൻ വയ്യാതെ ഫോൺ […]
Link Click Season 1 / ലിങ്ക് ക്ലിക്ക് സീസൺ 1 (2021)
എംസോൺ റിലീസ് – 3144 ഭാഷ മാൻഡറിൻ സംവിധാനം Haoling Li പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷൻ, ഡ്രാമ, ഫാന്റസി 8.6/10 ചൈനീസ് ആനിമേഷൻ സീരീസുകൾ പൊതുവേ ഡോങ്ഹ്വ (Donghua) എന്നാണ് അറിയപ്പെടുന്നത്. 2021 -ൽ പുറത്തിറങ്ങിയ, വെറും 11 എപ്പിസോഡുകൾ മാത്രമുള്ള ഒരു ഡോങ്ഹ്വ സീരിസാണ് ലിങ്ക് ക്ലിക്ക്.ചെങ് സയോഷി, ലു ഗ്വാങ് എന്നിവർക്ക് പ്രത്യേക കഴിവുകളുണ്ട്. അവർ ടൗണിൽ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ്. പക്ഷേ സാധാരണ ഒരു സ്റ്റുഡിയോയിൽ ചെയ്യുന്ന […]