എം-സോണ്‍ റിലീസ് – 309 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Stanton പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 8.4/10 2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ […]
Taare Zameen Par / താരേ സമീൻ പർ (2007)
എം-സോണ്‍ റിലീസ് – 298 ഭാഷ ഹിന്ദി സംവിധാനം Aamir Khan, Amole Gupte പരിഭാഷ ഷഹൻഷ ജോണർ ഡ്രാമ, ഫാമിലി 8.4/10 2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ‘താരെ സമീൻ പർ’ ആമിർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് അമോൽ ഗുപ്തയാണ്. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്. എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന […]
Where is the Friend’s Home / വേർ ഈസ് ദി ഫ്രണ്ട്‌സ് ഹോം (1987)
എം-സോണ്‍ റിലീസ് – 295 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ഫാമിലി 8.1/10 14 വയസ്സിനു മുൻപ് ഒരാൾ കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിലാണ് അബ്ബാസ് കിയറോസ്താമിയുടെ ‘ എവിടെയാണ് എന്റെ സുഹൃത്തിന്റെ വീട്?’ നിരൂപകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാനു പുറത്ത് കിയറോസ്താമിയുടെ പ്രശസ്തി എത്തിച്ച ചലച്ചിത്രമാണത്. 1987-ലെ ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ട്. പിന്നീട് വന്ന ‘ജീവിതം തുടരുകയാണ്’ ( ‘ലൈഫ് ആൻഡ് നതിംഗ് മോർ’ എന്ന സിനിമയ്ക്ക് അങ്ങനെയും ഒരു […]
Harry Potter and the Prisoner of Azkaban / ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കാബാൻ (2004)
എം-സോണ്‍ റിലീസ് – 277 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ ജിയാസ് അസീസ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.9/10 ഹാരി പോട്ടർ സിനിമാ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. 13 കാരനായ ഹാരി പുതിയ സ്കൂൾ വർഷത്തിലേക്ക് കടക്കുന്ന കാലത്ത് കുപ്രസിദ്ധനായ സിറിയസ് ബ്ലാക്ക് അസ്കബാൻ ജയിൽ ചാടുന്നു. മറ്റേ മൂപ്പരുടെ വലിയ അനുയായി ആയി അറിയപ്പെട്ടിരുന്ന ബ്ലാക്കിന്റെ ജയിൽച്ചാട്ടം ഹാരിയെ ഇഷ്ടപ്പെടുന്ന പലരിലും […]
Chotoder Chobi / ഛോട്ടോദേർ ഛോബി (2015)
എം-സോണ്‍ റിലീസ് – 271 ഭാഷ ബംഗാളി സംവിധാനം Kaushik Ganguly പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.8/10 ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ് ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത് കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും […]
Harry Potter and the Chamber of Secrets / ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രട്സ് (2002)
എം-സോണ്‍ റിലീസ് – 237 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.4/10 ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി നോവൽ സീരീസുകളിലൊന്നാണ് ജെ. കെ. റൗളിങ്ങിന്‍റെ ‘ഹാരി പോട്ടര്‍’. ഈ ശ്രേണിയിലെ രണ്ടാമത്തെ നോവലായ ‘ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ്’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. ക്രിസ് കൊളമ്പസ് സംവിധാനം നിർവഹിച്ച ഈ സിനിമ വാർണർ ബ്രോസ് സ്റ്റുഡിയോ പുറത്തിറക്കിയത് […]
Oz the Great and Powerful / ഓസ് ദി ഗ്രേറ്റ് ആൻറ് പവർഫുൾ (2013)
എം-സോണ്‍ റിലീസ് – 142 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.3/10 Oscar Diggs ഒരു സാധാരണ തെരുവ് മാജിക്കുകാരന്‍ ആയി ജീവിതം മുന്നോട്ടു നീക്കുന്നു. സ്വാഭാവികമായും മറ്റെന്തിനെക്കാളും അയാള്‍ പണത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. കഥ മുന്നോട്ടു പോകുമ്പോള്‍ പിന്നീട് കാണിക്കുന്നത് Oscar Diggs ഒരു ചുഴലിക്കാറ്റില്‍ പെട്ട് Oz എന്ന സ്ഥലത്ത് എത്തിച്ചേരുന്നതാണ്. അവിടെയുള്ളവര്‍ Oz നെ ഒരു അപകടത്തില്‍ നിന്നും […]
Hugo / ഹ്യൂഗോ (2011)
എം-സോണ്‍ റിലീസ് – 129 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ നിദർഷ് രാജ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7.5/10 ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ ‘ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് ‘ഹ്യൂഗോ’. പാരിസ് റെയില്‍വേസ്റ്റേഷനിലെ ക്ലോക്ക് ടവറിനുള്ളില്‍ ആരുമറിയാതെ താമസിക്കുന്ന ഹ്യൂഗോ എന്ന ആണ്‍കുട്ടിയുടെയും അവിടത്തെ ഒരു പാവക്കച്ചവടക്കാരന്റെയും ജീവിതത്തിന്റെ നിഗൂഢതകളാണ് ഈ ചിത്രം. മികച്ച വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, സൗണ്ട് എഡിറ്റിങ്, കലാസംവിധാനം, ചിത്രീകരണം […]