• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Fantasy

The Lord of the Rings: The Rings of Power Season 01 / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ സീസൺ 01 (2022)

September 4, 2022 by Vishnu

എംസോൺ റിലീസ് – 3075 ഭാഷ ഇംഗ്ലീഷ് നിർമാണം Amazon Studios പരിഭാഷ വിഷ്ണു പ്രസാദ്,  അജിത് രാജ്,ഗിരി പി. എസ്. & സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 6.9/10 ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്‌സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന […]

Les revenants Season 02 / ലെ റെവെനന്റ് സീസൺ 02 (2015)

August 14, 2022 by Vishnu

എംസോൺ റിലീസ് – 3063 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും […]

Erased / ഇറേസ്ഡ് (2017)

July 17, 2022 by Vishnu

എംസോൺ റിലീസ് – 3048 ഭാഷ ജാപ്പനീസ് സംവിധാനം Ten Shimoyama പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.8/10 2017 ൽ Netflix ലൂടെ പുറത്തിറങ്ങിയ ഒരു Japanese Drama-Fantasy-Mystery series സാണ് Boku Dake Ga Inai Machi എന്നറിയപ്പെടുന്ന ഇറേസ്ഡ്. ഒരു മികച്ച Manga എഴുത്തുകാരൻ ആകണമെന്നാണ് സതൊരുവിന്റെ ആഗ്രഹം. എന്നാൽ സമീപിക്കുന്ന കമ്പനികളെല്ലാം ഓരോ കാരണങ്ങളാൽ അവനെ നിരസിക്കുകയാണ്. ഒരു പിസ്സ ഷോപ്പിലെ ഡെലിവറി ബോയ് ആയി […]

The Power / ദി പവർ (2021)

July 6, 2022 by Vishnu

എംസോൺ റിലീസ് – 3041 ഭാഷ ഇംഗ്ലീഷ് സംവിധാനം Corinna Faith പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 കൊറിന്ന ഫെയ്ത്ത് രചനയും സംവിധാനവും നിർവഹിച്ച് 2021 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഹൊറർ ചിത്രമാണ് “ദി പവർ”. എഴുപതുകളിലെ ലണ്ടനാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിലെ നായികയായ വലേരിയായി അഭിനയിക്കുന്നത് റോസ് വില്യംസാണ്. വലേരി ഒരു നഴ്‌സാണ്. അവൾ കിഴക്കൻ ലണ്ടൻ റോയൽ ഇൻഫർമറിയിൽ ജോലിക്കെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഖനിത്തൊഴിലാളികളുടെ പണിമുടക്ക് മൂലം രാജ്യത്ത് […]

Stranger Things Season 4 / സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)

July 1, 2022 by Vishnu

എംസോൺ റിലീസ് – 3038 ഭാഷ ഇംഗ്ലീഷ് നിർമ്മാണം 21 Laps Entertainment പരിഭാഷ ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.7/10 ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ […]

Doctor Strange in the Multiverse of Madness / ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് (2022)

June 27, 2022 by Vishnu

എംസോൺ റിലീസ് – 3033 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.2/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ 28മത്തെ ചിത്രമാണ് സാം റെയ്മിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച് ഇന്‍ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ്.’ 2016ല്‍ പുറത്തിറങ്ങിയ ‘ഡോക്ടർ സ്‌ട്രേഞ്ച്‘ എന്ന ചിത്രത്തിന്റെ സീക്വൽ കൂടിയാണീ ചിത്രം. ഒരു വിചിത്രമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സ്റ്റീഫൻ സ്ട്രേഞ്ചിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താൻ മരിക്കുന്നതായി […]

Wings of Desire / വിങ്ങ്സ് ഓഫ് ഡിസയർ (1987)

June 16, 2022 by Vishnu

എംസോൺ റിലീസ് – 3024 ക്ലാസിക് ജൂൺ 2022 – 02 ഭാഷ ജർമൻ, ഇംഗ്ലീഷ് സംവിധാനം Wim Wenders പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 8.0/10 ബെർലിൻ മതിൽ തകർക്കുന്നതിന് മുൻപുള്ള വെസ്റ്റ് ബെർലിനിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ മനസ്സിൽ കടന്ന് പോകുന്ന ചിന്തകൾ വായിച്ചെടുക്കാൻ കഴിയുന്ന മാലാഖമാരായ ഡാമിയലും കാസിയലുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അവരുൾപ്പെടുന്ന അനേകം മാലാഖകളെ, കുട്ടികൾക്കല്ലാതെ ആർക്കും കാണാനാവില്ല. അതിനാൽ തന്നെ അവർ ഏകാന്ത […]

Shang-Chi and the Legend of the Ten Rings / ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്സ് (2021)

June 2, 2022 by Vishnu

എംസോൺ റിലീസ് – 3018 ഭാഷ ഇംഗ്ലീഷ് & മാൻഡറിൻ സംവിധാനം Destin Daniel Cretton പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.4/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തഞ്ചാമത്തെ ചിത്രമാണ്, ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ്. വെൻ വു എന്ന യഥാർത്ഥ പേരിനൊപ്പം മറ്റുപല പേരുകളിലും അറിയപ്പെടുന്ന ടെൻ റിങ്‌സിന്റെ (ദശവളയങ്ങൾ) അധിപനെയാണ് ചിത്രത്തിന്റെ ആരംഭത്തിൽ കാണിക്കുന്നത്. അതി ശക്തിശാലിയും മരണമില്ലാത്തവനുമായ ഈ കഥാപാത്രമാണ് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 31
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]gmail.com