എംസോൺ റിലീസ് – 3016 ഭാഷ കാന്റോനീസ് സംവിധാനം Siu-Tung Ching പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.4/10 യക്ഷികളെ കുറിച്ചുള്ള സങ്കല്പം ഇല്ലാത്ത നാടുകളില്ല. പാലമരത്തിൽ താമസിച്ച് വഴിപോക്കരോട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷികൾ, മുത്തശ്ശി കഥകളിലൂടെ നമുക്ക് സുപരിചിതമാണ്. Siu-Tung Ching സംവിധാനം നിർവ്വഹിച്ച്, 1987-ൽ റിലീസായ എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി എന്ന സിനിമ, പേര് പോലെത്തന്നെ ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ പണ്ടു നടന്ന ഒരു മനോഹരമായ യക്ഷിക്കഥയുടെ ഏടുകൾ […]
Love You Forever / ലവ് യു ഫോറെവർ (2019)
എംസോൺ റിലീസ് – 3013 ഭാഷ മാൻഡറിൻ സംവിധാനം Tingting Yao പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.5/10 പ്രണയം എന്നത് ഒരു അത്ഭുതമാണ്. യഥാർത്ഥ പ്രണയം ഒരുമിക്കലിന്റെയും വേർപിരിയലിൻെറയും മാത്രമല്ല, ത്യാഗങ്ങളുടേതുമാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നവരുണ്ട്.ച്യു ച്യാൻ ഒരു മികച്ച ബാലെ നർത്തകിയാണ്. അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്ന അവളുടെ അടുത്തേക്ക് ഒരു കുടയുമായി ലിൻ എന്ന് പേരുള്ള പ്രായമുള്ള ഒരാൾ വരുന്നു. […]
The Sound of Magic / സൗണ്ട് ഓഫ് മാജിക് (2022)
എംസോൺ റിലീസ് – 3008 ഭാഷ കൊറിയൻ സംവിധാനം Sung-Yoon Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.9/10 2022 മെയ് 6 ന് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഏറ്റവും പുതിയ കൊറിയൻ ഫാൻ്റസി മ്യൂസിക്കൽ ഡ്രാമ ആണ്, സൗണ്ട് ഓഫ് മാജിക് അഥവാ അന്നരാ, സുമനാരാ. നഗരത്തിലെ ഒറ്റപ്പെട്ട മലമുകളിലെ, ഉപേക്ഷിക്കപ്പെട്ട പഴയ പാർക്കിൽ ദുരൂഹതയുള്ള ഒരു മജീഷ്യൻ താമസിക്കുന്നുണ്ട്. മാജിക് തുടങ്ങുന്നതിന് മുമ്പ് അയാൾ ആളുകളുടെ കണ്ണിലേക്ക് സൂക്ഷിച്ച് […]
Spider-Man: No Way Home / സ്പൈഡർ-മാൻ: നോ വേ ഹോം (2021)
എംസോൺ റിലീസ് – 2961 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി 8.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തിയേഴാമത്തെയും, സ്പൈഡർ-മാൻ: ഹോം കമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് സ്പൈഡർ-മാൻ: നോ വേ ഹോം. പീറ്റർ പാർക്കറാണ് യഥാർത്ഥ സ്പൈഡർ-മാനെന്ന വെളിപ്പെടുത്തലോടെയായിരുന്നു ‘സ്പൈഡർമാൻ: ഫാർ ഫ്രം ഹോം’ അവസാനിച്ചത്. എന്നാൽ തന്റെ ഐഡന്റിറ്റി രഹസ്യമായിത്തന്നെ നിലനിർത്താൻ സ്പൈഡർ-മാൻ, […]
Stardust / സ്റ്റാർഡസ്റ്റ് (2007)
എംസോൺ റിലീസ് – 2949 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ ആര്യ നക്ഷത്രക് ജോണർ അഡ്വഞ്ചർ, ഫാന്റസി, മിസ്റ്ററി 7.6/10 രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കാത്തവരായി ആരുമുണ്ടാവില്ല. നമ്മൾ നക്ഷത്രങ്ങളെ നോക്കുന്നതുപോലെ നക്ഷത്രങ്ങൾ നമ്മളെയും നോക്കുന്നുണ്ടെങ്കിലോ? അങ്ങനെയുള്ള ഒരു ലോകത്തിന്റെ കഥയാണ് നീൽ ഗെയ്മാന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാത്യു വോൺ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്. നീളമുള്ള ഒരു മതിലിന്റെ സമീപം സ്ഥിതി ചെയ്യുന്നതുകൊണ്ട് മതിൽ എന്ന പേര് കിട്ടിയ […]
All of Us Are Dead / ഓൾ ഓഫ് അസ് ആർ ഡെഡ് (2022)
എംസോൺ റിലീസ് – 2919 ഭാഷ കൊറിയൻ സംവിധാനം J.Q. Lee & Kim Nam-Soo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.7/10 സ്‌ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്‌സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന […]
Petite Maman / പെറ്റിറ്റ് മമൊ (2021)
എംസോൺ റിലീസ് – 2914 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഫാന്റസി 7.4/10 സെലിന്‍ സിയാമയുടെ സംവിധാനത്തില്‍ 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “പെറ്റിറ്റ് മമൊ.” പെറ്റിറ്റ് മമൊ എന്നാല്‍ “ലിറ്റില്‍ മം” അഥവാ “ചെറിയ അമ്മ” എന്നാണ് അര്‍ത്ഥം. എട്ട് വയസ്സുകാരി നെല്ലിയുടെ പ്രിയപ്പെട്ട അമ്മൂമ്മ മരിച്ചുപോയി. ശേഷം, വീട്ടുസാധനങ്ങൾ ഒഴിപ്പിക്കാന്‍ വേണ്ടി അമ്മവീട്ടില്‍ പോകുകയും അവിടെ വച്ച് ഒരു ‘സുഹൃത്തി’നെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ […]
Hellbound – Season 1 / ഹെൽബൗണ്ട് – സീസൺ 1 (2021)
എംസോൺ റിലീസ് – 2901 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.7/10 വിഖ്യാത കൊറിയൻ ചിത്രമായ “ട്രെയിൻ റ്റു ബുസാനി“ന്റെ സംവിധായകൻ യോൻ സാങ്-ഹോയുടെ സംവിധാനത്തിൽ ഇറങ്ങിയ കൊറിയൻ ഡാർക്ക് ഫാൻ്റസി ത്രില്ലർ സീരീസാണ് ഹെൽബൗണ്ട്. പാപികൾക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന നരകശിക്ഷ കൺമുന്നിൽ കാണേണ്ടി വന്നാൽ ഈ ലോകം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ചിത്രം പറയുന്നത്. മനുഷ്യൻ ഭയന്ന് നല്ലരായി ജീവിക്കുമോ, അതോ ആ […]