• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Horror

Low Season / ലോ സീസൺ (2020)

October 25, 2022 by Vishnu

എംസോൺ റിലീസ് – 3101 ഭാഷ തായ് സംവിധാനം Nareubadee Wetchakam പരിഭാഷ 1 സജിത്ത് ടി. എസ്. പരിഭാഷ 2 വിഷ്ണു ഷാജി ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.3/10 ജന്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്‌ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ […]

Men / മെൻ (2022)

October 9, 2022 by Vishnu

എംസോൺ റിലീസ് – 3094 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ എബിൻ മർക്കോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.1/10 ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ […]

Monstrous K-Drama / മോൺസ്ട്രസ് കെ-ഡ്രാമ (2022)

September 21, 2022 by Vishnu

എംസോൺ റിലീസ് – 3086 ഭാഷ കൊറിയൻ സംവിധാനം Kun-jae Jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 5.7/10 2022 ൽ കൊറിയൻ പ്ലാറ്റഫോമായ Tving ലൂടെ പുറത്തിറങ്ങിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ, മിസ്റ്ററി, സീരീസാണ് മോൺസ്ട്രസ്. വളരെ സുന്ദരമാർന്നതും സാധാരണക്കാർ വസിക്കുന്നതുമായ പ്രദേശമാണ് ജിൻയാങ്-ഗുൻ. ഏവരും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന നാട്. അതിനടുത്തുള്ള മലയിൽ നിന്ന് അനേകം വർഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമയെ കണ്ടെത്തുന്നു. പ്രാചീന വസ്തുവായത് കൊണ്ടും, ബുദ്ധപ്രതിമയായത് […]

The Walking Dead – Season 07 / ദി വാക്കിങ് ഡെഡ് – സീസൺ 07 (2016)

September 8, 2022 by Vishnu

എംസോൺ റിലീസ് – 3079 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]

From Season 1 / ഫ്രം സീസൺ 1 (2022)

September 8, 2022 by Vishnu

എംസോൺ റിലീസ് – 3077 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.6/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ധേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ […]

Les revenants Season 02 / ലെ റെവെനന്റ് സീസൺ 02 (2015)

August 14, 2022 by Vishnu

എംസോൺ റിലീസ് – 3063 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും […]

Prey / പ്രേ (2022)

August 5, 2022 by Vishnu

എംസോൺ റിലീസ് – 3057 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Trachtenberg പരിഭാഷ അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 7.0/10 അർനോൾഡ് ഷ്വാസ്‌നെഗർ അഭിനയിച്ചു 1987- യിൽ പുറത്തിറങ്ങി വൻ ജനപ്രീതി നേടിയ പ്രഡേറ്റർ സിനിമയുടെ ഒറിജിൻ സ്റ്റോറി എന്ന് പറയാവുന്ന വിധം 2022-യിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രേ. കഥ നടക്കുന്നത് 300 വർഷങ്ങൾക്ക് മുൻപാണ്. കൊമാൻചെ പോരാളിയായ നായിക തന്റെ ഗോത്രത്തെ സംരക്ഷിക്കാൻ പ്രഡേറ്റർ ജീവിയെ നേരിടേണ്ടി വരുന്നതും അതിന് […]

Les revenants Season 01 / ലെ റെവെനന്റ് സീസൺ 01 (2013)

July 19, 2022 by Vishnu

എംസോൺ റിലീസ് – 3051 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 43
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]