എം-സോണ്‍ റിലീസ് – 2227 ഭാഷ ജർമൻ സംവിധാനം Sönke Wortmann പരിഭാഷ സൗമിത്രൻ ജോണർ ഡ്രാമ, ഷോർട് 6.7/10 ലിറ്റിൽ ഷാർക് എന്റർടൈൻമെന്റ് , സെവൻ പിക്ചെഴ്സ് ഫിലിം എന്നിവർ നിർമ്മിച്ച സിനിമയാണ് ദി മിറക്കിൾ ഓഫ് ബേൺ. സംവിധാനം സോങ്കെ വോർട്ട്മാൻ ആണ്. പതിനൊന്നു വർഷം സൈബീരിയയിൽ തടവിൽ കഴിഞ്ഞിട്ട് റിച്ചാർഡ് ലുബാൻസ്കി തിരികെ വീട്ടിൽ എത്തുമ്പോൾ ഉടലെടുക്കുന്ന അന്യവത്ക്കരണവും കുടുംബത്തിൻറെ ക്ഷമാപൂർണ്ണമായ സഹകരണം ലുബാൻസ്കിയെ തിരികെ കുടുംബാന്തരീക്ഷത്തോട് അടുപ്പിക്കുന്നതുമാണ് ഇതിവൃത്തം. ഉള്ളം പ്രകാശിതമാകുമ്പോൾ […]
The Present / ദി പ്രസന്റ് (2014)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Jacob Frey പരിഭാഷ പരിഭാഷ 1: ജോതിഷ് ആന്റണിപരിഭാഷ 2: ആദർശ് അച്ചു ജോണർ ആനിമേഷന്‍, കോമഡി, ഷോർട് 7.4/10 ജേക്കബ് ഫ്രേ സംവിധാനം ചെയ്ത് രചിച്ചതും മർകസ് ക്രാൻസ്ലറുമായി ചേർന്ന് എഴുതിയതുമായ 2014 ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ദി പ്രസന്റ്. ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപ്പായ “പെർഫെനോ” അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനിമേഷൻ ഷോർട്ട് ഫിലിം.വെറും 4മിനിറ്റ് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന് കിട്ടിയ അവാർഡുകളുടെ ഏണ്ണം 77. […]
Love Buzz / ലൗ ബസ് (2019)
എംസോൺ റിലീസ് – 2204 ഭാഷ കൊറിയൻ സംവിധാനം Hyeon-ho Jang പരിഭാഷ അതുൽ ജോണർ ഫാന്റസി, ഷോർട് 7.5/10 സ്കൂളിൽ പഠിക്കുന്ന സമയത്ത് കിം ജി വു എന്ന പെൺകുട്ടി ഭാവിയിൽ നിന്നും വന്ന തന്റെ മകനെ കണ്ടുമുട്ടുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ മിനി ഡ്രാമ പറയുന്നത്. വെറും 30 മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന മിനി ഡ്രാമ വിഭാഗത്തിലാണ് ഈ ഡ്രാമ ഉൾപ്പെടുന്നത്. ഡ്രാമ നിർമിച്ചത് മൂവി പ്ലേയലിസ്റ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kheer / ഖീർ (2017)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Surya Balakrishnan പരിഭാഷ സജിൻ എം.എസ് ജോണർ ഷോർട്, റൊമാൻസ് 7.0/10 പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Assassin’s Creed: Embers / അസാസിൻസ് ക്രീഡ്: എംബർസ് (2011)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Laurent Bernier പരിഭാഷ ആഷിക് മുഹമ്മദ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഷോർട് 7.5/10 അസാസിൻസ് ക്രീഡ് ഗെയിം സീരീസിലെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസതുല്യ കഥാപാത്രമാണ് എസിയോ ഓഡിത്തോറെ ദാഫിറെൻസെ. ഒരു അസ്സാസിൻ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിപ്പിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഒരു ഗ്രാമത്തിൽ ജീവിതം നയിക്കുകയാണ് എസിയോ . അങ്ങനെയിരിക്കെ ചൈനയിൽ നിന്നും ഷാവോ യുൻ എന്ന ഒരു പെൺകുട്ടി എസിയോയുടെ അടുക്കലെത്തുന്നതും […]
Dara / ദാര (2007)
എംസോൺ റിലീസ് – 2204 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന […]
End Run / എൻഡ് റൺ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Shakti Pratap Singh Hada പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ത്രില്ലർ, വാർ നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.തുടർന്നുള്ള രംഗങ്ങൾ നേരിൽ. […]
Aunty Ji / ആന്റി ജി (2018)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Adeeb Rais പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഷോർട് 6.5/10 ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന്, ആസിഡ് ആക്രമണത്തിന് ഇരയായ ഗീതിക എന്ന യുവതിയുടേയും, പർവീൺ എന്ന പാർസി വിധവയുടേയും ജീവിതത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ആന്റി ജി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ