എം-സോണ്‍ റിലീസ് – 672 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ വിനീഷ് പി. വി, ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന അഞ്ച് പുസ്തക സീരീസിലെ […]
Kaili Blues / കൈലി ബ്ലൂസ് (2015)
എം-സോണ്‍ റിലീസ് – 622 ഭാഷ മൻഡരിൻ സംവിധാനം Gan Bi പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ഇതൊരു ഫിലോസോഫിക്കൽ യാത്രയാണ് .ചെൻ എന്നയാൾ നടത്തുന്ന യാത്രയാണ് ചിത്രം. സഹോദരന്റെ പുത്രനെ തേടിയുള്ള ആ യാത്ര ചിലപ്പോൾ അയാളെത്തന്നെ കണ്ടെത്തുന്നതിനുള്ളതാകും. യാത്രയും യാത്രാപരിസരവും അവിടവിടെ സംവിധായകൻ കാട്ടിത്തരുന്ന ബിംബങ്ങളും ചേരുന്നതാണ് സിനിമ. സാധാരണ വിചാരങ്ങളെയും ആസ്വാദന രീതിയെയും മാറ്റിനിർത്തി കാണേണ്ട ചിത്രമാണ് കൈലി ബ്ലൂസ്. അവിടിവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥ. ഒരു ജിഗ്സോ പസിൽ […]
Xuan Zang / ഹുയാന് സാങ് (2016)
എം-സോണ്‍ റിലീസ് – 610 ഭാഷ മാന്‍ഡരിന്‍ സംവിധാനം Jianqi Huo പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ബയോഗ്രഫി, മിസ്റ്ററി 6.0/10 ഹുയാൻ സാങ്. തീർത്ഥാടകരുടെ രാജകുമാരൻ.ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് ഇരുപത്തെട്ട് വയസ്സുള്ള ആ ബുദ്ധ സന്യാസി പടിഞ്ഞാറിനെ സ്വപ്നം കണ്ടു തുടങ്ങി… ഒരു മഹാ പ്രയാണത്തിന്റെ തുടക്കം. ഭാരതത്തിൽ നിന്ന് ബുദ്ധ ദർശനങ്ങൾ പരിഭാഷയിലൂടെ ചൈനയിലെത്തിയപ്പോൾ മ്യൂല്യച്യുതി സംഭവിച്ചിരുന്നു. ഓരോരുത്തരും ബുദ്ധ ദർശനങ്ങൾ അവരവർക്കിഷ്ടമുള്ള തരത്തിൽ വ്യാഖ്യാനിച്ചപ്പോൾ, യാഥാർത്ഥ ബുദ്ധൻ എവിടെയോ മറഞ്ഞു കിടന്നു. […]
Mongol: The Rise Of Genghis Khan / മംഗോള്‍: ദ റൈസ് ഓഫ് ചെങ്കിസ് ഖാന്‍ (2007)
എം-സോണ്‍ റിലീസ് – 605 ഭാഷ മംഗോളിയന്‍, മാന്‍ഡരിന്‍ സംവിധാനം Sergei Bodrov (as Sergey Bodrov) പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 ചെങ്കിസ് ഖാന്‍……ഏതൊരു ശത്രുവും ഒരുകാലത്ത് വിറച്ചു പോയിരിന്നു ഈ പേര് കേട്ട്….അത്രമാത്രം ശക്തനായിരിനു ചെങ്കിസ് ഖാന്‍…ലോകത്തിന്‍റെ പകുതിയിലേറെ തന്റെ കാല്‍കീഴില്‍ വെച്ച് ഭരിച്ച ധീര യോധവായ അദേഹത്തിന്‍റെ ജീവചരിത്രമാണ് ഈ ചിത്രം….ചെങ്കിസ്ഖാ൯ എന്ന ഭരണാധികാരിയുടെ ഇതിഹാസതുലൃമായ ജീവിതം പറയുന്ന സിനിമ. ഇടിമിന്നലിനെ ഭയപ്പെട്ടിരുന്ന മംഗോളിയൻ ജനതക്കിടയിൽ ഇടിമിന്നലിനെ ഭയപ്പെടാത്ത […]
Not One Less / നോട്ട് വൺ ലെസ് (1999)
എം-സോണ്‍ റിലീസ് – 555 അദ്ധ്യാപകചലച്ചിത്രോൽസവം-3 ഭാഷ മൻഡാരിൻ സംവിധാനം ഴാങ് യിമോ പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ 7.7/10 പ്രശസ്ത ചൈനീസ് സംവിധായകൻ ഴാങ് യിമോ സംവിധാനം ചെയ്ത ചിത്രമാണ് നോട്ട് വൺ ലെസ്. വായ് മിൻസി എന്ന പതിമൂന്നുകാരി കുഗ്രാമത്തിലെ പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപികയായി എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന് ഒരു മാസത്തെ ലീവിൽ നാട്ടിലേക്കു പോകുമ്പോൾ പകരക്കാരിയായി എത്തുന്നതാണ് വായ് എന്ന കുട്ടിഅദ്ധ്യാപിക. കുഗ്രാമത്തിലേക്ക് മറ്റ് […]
Wolf Totem / വുൾഫ് ടോട്ടം (2015)
എം-സോണ്‍ റിലീസ് – 247 ഭാഷ മാൻഡറിൻ സംവിധാനം Jean-Jacques Annaud പരിഭാഷ പ്രമോദ് കുമാർ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.7/10 സാംസ്കാരികവിപ്ലവകാലത്തെ ചൈനയിലെ കഥ പറയുന്ന ഫ്രഞ്ച് സംവിധായകൻ ഷോൻ ഷാക് അനൗന്റെ ചിത്രമാണ് വൂൾഫ് ടോട്ടം. 1967ൽ ബെയ്ജിങ്ങിൽ വിദ്യാർഥിയായ ചെൻ ഷെന്നിനെ മംഗോളിയയിലെ ഉൾപ്രദേശങ്ങളിലൊരിടത്തു നാടോടികളായ ആട്ടിടയൻമാരുടെ ഗോത്രത്തെ പഠിപ്പിക്കാനായി വിടുന്നു. എന്നാൽ പഠിക്കാനുള്ളത് ഷെന്നിനായിരുന്നു. കഠിനകാലാവസ്ഥയും പ്രതികൂലസാഹചര്യങ്ങളുള്ള വന്യമായതെങ്കിലും അപാരമനോഹരമായ ആ മലമ്പ്രദേശത്ത് എങ്ങനെ അതിജീവിക്കാനാവുമെന്നത്, അവിടെ സമുദായ ജീവിതമെങ്ങനെയെന്ന്, സ്വാതന്ത്ര്യവും […]
The Flowers of War / ദി ഫ്ലവേര്‍സ് ഓഫ് വാര് (2011)
എം-സോണ്‍ റിലീസ് – 65 ഭാഷ മാൻഡറിൻ & ഇംഗ്ലീഷ് സംവിധാനം Yimou Zhang പരിഭാഷ അബ്ദുള്‍ ലത്തീഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.6/10 പ്രശസ്തനായ ചൈനീസ് സംവിധായകന് ഴാങ് യിമോ 2011 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ഫ്ലവേര്‍സ് ഓഫ് വാര് . 1937 ലെ സീനോ-ജപ്പാന് യുദ്ധാതിക്രമത്തില് നിന്നും രക്ഷപ്പെടുന്നതിന് , ചൈനയിലെ നാന്‍കിങില്‍ നിന്നും ഒരു കൂട്ടം ഗണിക സ്ത്രീകള്‍ പള്ളിക്കുള്ളില്‍ അഭയം തേടുന്നതും, പുരോഹിത വേഷം ധരിച്ച വിദേശി […]