എം-സോണ്‍ റിലീസ് – 300 ഭാഷ ഹംഗേറിയൻ സംവിധാനം László Nemes പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 7.5/10 1944ൽ ഓഷ്വിറ്റ്സിൽ നാസികൾ നടത്തുന്ന ഒരു കോൺസെൻട്രേഷൻ കാമ്പിലെ ഹങ്കേറിയൻ തടവ്പുള്ളിയാണ് സോൾ. വിഷവാതക ചേംബറിൽ മരണപ്പെടുന്ന ആളുകളുടെ ശവശരീരം ദഹിപ്പിക്കുന്ന ജോലിയാണ് സോളിന്. അങ്ങനെ ഒരു ദിവസം സോൾ ഒരു കൊച്ചു പയ്യന്റെ ശവശരീരം കാണാൻ ഇടയാകുന്നു. ആ ശരീരം സ്വന്തം മകന്റേത് എന്ന കണക്കെ ഏറ്റെടുത്ത് അതിന് അന്ത്യകർമങ്ങൾ നൽകാൻ സോൾ ശ്രമിക്കുന്നു. […]
Gravity / ഗ്രാവിറ്റി (2013)
എം-സോണ്‍ റിലീസ് – 299 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ നവനീത് രസികപ്രിയ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.7/10 2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാന ശാസ്ത്ര കൽപ്പിതകഥാ ചലച്ചിത്രമാണ് ഗ്രാവിറ്റി. ബഹിരാകാശത്ത് തകരാറിലാകുന്ന ഒരു സ്പേസ് ഷട്ടിലിലെ സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. വാർണർ ബ്രോസ്, വിതരണം ചെയ്തിരിക്കുന്ന ഗ്രാവിറ്റിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൽഫോൺസോ ക്വാറോൺ ആണ്. 2013 ആഗസ്റ്റിലെ 70ആം വെനീസ് ചലച്ചിത്രമേളയുടെ പ്രദർശന […]
Taare Zameen Par / താരേ സമീൻ പർ (2007)
എം-സോണ്‍ റിലീസ് – 298 ഭാഷ ഹിന്ദി സംവിധാനം Aamir Khan, Amole Gupte പരിഭാഷ ഷഹൻഷ ജോണർ ഡ്രാമ, ഫാമിലി 8.4/10 2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ‘താരെ സമീൻ പർ’ ആമിർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് അമോൽ ഗുപ്തയാണ്. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്. എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന […]
Triangle / ട്രയാങ്കിൾ (2009)
എം-സോണ്‍ റിലീസ് – 296 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Smith പരിഭാഷ ചാർളി സൈമ ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രീഡെസ്റ്റിനേഷൻ പാരഡോക്സ് എന്ന ടൈം ട്രാവല്‍ ആശയം ആണ് Triangle എന്ന 2009 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിൽ പ്രമേയം ആക്കിയിരിക്കുന്നത്. ജെസ്സെ എന്ന സ്ത്രീ തന്റെ ഓട്ടിസം ബാധിച്ച മകനുമായി ആണ് ജീവിക്കുന്നത്. ഒരു ദിവസം അവള് സുഹൃത്തുക്കളോടൊപ്പം Triangle എന്ന സുഖവാസ നൗകയില്‍ യാത്ര തിരിക്കുന്നതിനെ തുടർന്ന് അവരെ എതിരേറ്റ […]
Where is the Friend’s Home / വേർ ഈസ് ദി ഫ്രണ്ട്സ് ഹോം (1987)
എം-സോണ്‍ റിലീസ് – 295 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ഫാമിലി 8.1/10 14 വയസ്സിനു മുൻപ് ഒരാൾ കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിലാണ് അബ്ബാസ് കിയറോസ്താമിയുടെ ‘ എവിടെയാണ് എന്റെ സുഹൃത്തിന്റെ വീട്?’ നിരൂപകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാനു പുറത്ത് കിയറോസ്താമിയുടെ പ്രശസ്തി എത്തിച്ച ചലച്ചിത്രമാണത്. 1987-ലെ ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ട്. പിന്നീട് വന്ന ‘ജീവിതം തുടരുകയാണ്’ ( ‘ലൈഫ് ആൻഡ് നതിംഗ് മോർ’ എന്ന സിനിമയ്ക്ക് അങ്ങനെയും ഒരു […]
Peppermint Candy / പെപ്പർമിന്റ് കാൻഡി (1999)
എം-സോണ്‍ റിലീസ് – 294 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ സഗീർ എം ജോണർ ഡ്രാമ 7.7/10 ആത്മഹത്യ ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പിന്നോട്ടു പോയി, അയാളുടെ ജീവിതത്തിലെ 5 ഘട്ടങ്ങൾ നമ്മൾ കാണുന്നു. അതിലൂടെ അയാലെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെന്ന് മനസ്സിലാക്കി തരികയാണ് ഈ ചിത്രത്തിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Seventh Seal / ദി സെവൻത് സീൽ (1957)
എം-സോണ്‍ റിലീസ് – 293 ക്ലാസ്സിക് ജൂൺ 2016 – 11 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, ഫാന്റസി 8.2/10 ക്രൂസേഡ് കഴിഞ്ഞു തിരിച്ചു വരുന്ന ഒരു യോദ്ധാവും അയാളുടെ സഹായിയും കാണുന്നത് പ്ലേഗ് ബാധിച്ചു വലയുന്ന സ്വന്തം നാട്ടിലെ ജനതയെ ആണ്. വീടിനോടടുക്കുമ്പോൾ കാലൻ പ്രത്യക്ഷപ്പെട്ട് പോകാൻ സമയമായെന്ന് യോദ്ധാവിനെ അറിയിക്കുന്നു. യോദ്ധാവ് സ്വന്തം ജീവന് വേണ്ടി ഒരു ചെസ്സ് പോരാട്ടത്തിന് കാലനെ ക്ഷണിക്കുന്നു. അവർ […]
Rififi / റിഫിഫി (1955)
എം-സോണ്‍ റിലീസ് – 292 ക്ലാസ്സിക് ജൂൺ 2016 – 10 ഭാഷ ഫ്രഞ്ച് സംവിധാനം Jules Dassin പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ത്രില്ലർ 8.2/10 5 വർഷത്തെ തടവുശിക്ഷക്കു ശേഷം പുറത്തിറങ്ങിയ ടോണി സുഹൃത്തുക്കളായ ജോയുടെയും മരിയയുടെയും കൂടെ ചേർന്ന് ഒരു ആഭരണകൊള്ള പ്ലാൻ ചെയ്യുന്നു. ഈ കൊള്ള പിന്നിൽ ടോണിക്ക് പ്രതികാരം കൂടിയാണ്. പക്ഷെ എത്ര തികഞ്ഞ പ്ലാൻ ആണെങ്കിലും മനുഷ്യസ്വഭാവം പലപ്പോഴും അതിനെ അട്ടിമറിക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ […]