• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Languages

Offside / ഓഫ് സൈഡ് (2006)

February 2, 2015 by Vishnu

എം-സോണ്‍ റിലീസ് – 115 ഭാഷ പേർഷ്യൻ സംവിധാനം Jafar Panahi പരിഭാഷ ജിത്തു രാജ് ജോണർ കോമഡി, ഡ്രാമ, സ്പോര്‍ട് 7.3/10 ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് […]

The Fountain / ദി ഫൗണ്ടൻ (2006)

January 31, 2015 by Vishnu

എം-സോണ്‍ റിലീസ് – 114 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ജോസി ജോയ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 മനുഷ്യന്റെ ഉത്ഭവകാലം തൊട്ട് ഇന്നുവരെ ശാസ്ത്രലോകം അവനു നൽകിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്തു മനുഷ്യർ നടത്തിയ മുന്നേറ്റം അത്ഭുതാവഹമാണ്. പക്ഷെ എത്രയൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി എന്ന് പറയുമ്പോഴും മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി നിലനിൽക്കുന്ന ഒന്നാണ് മരണം. ചിത്രത്തിൽ ന്യൂറോ ശാസ്ത്രജ്ഞനായ ടോം ഡോക്ടർ Lillian […]

Omar / ഒമര്‍ (2013)

January 30, 2015 by Vishnu

എം-സോണ്‍ റിലീസ് – 113 ഭാഷ അറബിക്ക് സംവിധാനം Hany Abu-Assad പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ […]

Enemy at the Gates / എനിമി അറ്റ് ദ ഗേറ്റ്സ് (2001)

January 22, 2015 by Vishnu

എം-സോണ്‍ റിലീസ് – 112 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ ശിവപ്രസാദ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.6/10 Jean-Jacques Annaud സംവിധാനം ചെയ്ത് , juse Law, Ed Harris,Rachel Weisz,Joseph Fiennes തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 2001-ഇല്‍ പുറത്തിറങ്ങിയ എനിമി അറ്റ് ദ ഗേറ്റ്സ് (enemy at the gates), സ്റ്റാലിന്റെ റഷ്യയും ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയും തമ്മില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധ സമയത്ത്, ഇരു രാജ്യത്തിന്റെയും രണ്ട് സ്നൈപ്പര്‍ പോരാളികളുടെ ജീവന്‍-മരണപ്പോരാട്ടത്തിന്റെ കഥ […]

The Lord of the Rings: The Fellowship of the Ring / ദി ലോർഡ് ഓഫ് ദ റിങ്സ്: ദി ഫെലോഷിപ്പ് ഓഫ് ദി റിങ് (2001)

January 18, 2015 by Vishnu

എം-സോണ്‍ റിലീസ് – 111 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.9/10 പീറ്റർ ജാക്സൺ സം‌വിധാനം ചെയ്ത 2001ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ […]

Troy / ട്രോയ് (2004)

January 15, 2015 by Vishnu

എം-സോണ്‍ റിലീസ് – 110 ഭാഷ ഇംഗ്ലീഷ് സംവിധാനം Wolfgang Petersen പരിഭാഷ സാഗർ കോട്ടപ്പുറം ജോണർ ഡ്രാമ, ഹിസ്റ്ററി 7.2/10 ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം ‘ഇലിയഡ്‌’ ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ട്രോയ്’. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന്‍ പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്‍റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് […]

One on One / വൺ ഓൺ വൺ (2014)

January 13, 2015 by Vishnu

എം-സോണ്‍ റിലീസ് – 109 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.7/10 കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു […]

All About My Mother / ആൾ എബൌട്ട് മെെ മദർ (1999)

January 12, 2015 by Vishnu

എം-സോണ്‍ റിലീസ് – 108 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഭിജിത്ത് വി.പി. ജോണർ ഡ്രാമ 7.8/10 മരിച്ച മകന്റെ ഡയറിയിലെ അവസാന കുറിപ്പ് വായിച്ചു അവന്റെ പിതാവിനെ അന്വേഷിച്ചു യാത്രതിരിക്കുന്ന മാന്യോല എന്ന് പേരുള്ള അമ്മയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മാന്ദ്രിഡിലെ ഒരു നഴ്സ് യാണ് ആ അമ്മ. പിതാവിനെ കാണണം എന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിട്ടു പിരിഞ്ഞ ശേഷം ഒരു കുട്ടിയുണ്ടെന്നും പതിനേഴാം വയസിൽ ഒരു അപകടത്തിൽപെട്ട് […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 388
  • Go to page 389
  • Go to page 390
  • Go to page 391
  • Go to page 392
  • Interim pages omitted …
  • Go to page 400
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]