1 00:00:01,026 --> 00:00:11,026 എംസോണ്‍ റിലീസ് - 2139 http://www.malayalamsubtitles.org/ www.facebook.com/msonepage 2 00:00:48,050 --> 00:00:54,000 നോർത്തേൺ ആസ്ട്രേലിയയിലെ ഉപ്പു തടാകങ്ങളിലെ മുതലകളുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്. 3 00:00:54,100 --> 00:00:57,000 ജനസംഖ്യ പോലെ. 4 00:01:08,000 --> 00:01:18,000 പരിഭാഷ✍️ ഹരിദാസ് രാമകൃഷ്ണൻ 5 00:01:26,342 --> 00:01:32,783 - ഞാൻ ഇതൊന്ന് വൃത്തിയാക്കിയേനെ. - മമ്മി, ഇത് വാടക കാറാണ്. വന്നേ! 6 00:01:34,283 --> 00:01:37,567 - സുന്ദരമായ ഒരു ക്രിസ്തുമസ് സമ്മാനിച്ചതിന് നന്ദി. - ബൈ. മമ്മി. 7 00:01:37,950 --> 00:01:39,233 ബൈ ബൈ, എന്റെ കുഞ്ഞേ. 8 00:01:40,117 --> 00:01:41,567 അവൾക്ക് 22 ആയി, മമ്മി. 9 00:01:41,867 --> 00:01:44,900 അവൾ ഇളയ കുട്ടിയല്ലേ, അവളെനിക്കെന്നും കുഞ്ഞാണ്. 10 00:01:45,200 --> 00:01:47,400 - ശ്രദ്ധിച്ച്‌ പോവണം. - നിങ്ങൾ എന്നെ കാണാൻ വന്നതിന് ഒരു പാട് നന്ദി. 11 00:01:49,033 --> 00:01:50,983 - കാണാം, പാറ്റ്. - ബൈ ബൈ. 12 00:01:54,117 --> 00:01:56,983 നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം, എല്ലായ്പ്പോഴും സ്വാഗതം. 13 00:01:59,867 --> 00:02:03,442 - നിങ്ങൾ രണ്ടു പേരും പരസ്പരം ശ്രദ്ധിക്കണം കേട്ടോ. - ശ്രദ്ധിച്ചോളാം. 14 00:02:04,242 --> 00:02:06,400 - ബൈ, മോളൂ. - ബൈ, മമ്മീ. 15 00:02:08,742 --> 00:02:11,400 - രണ്ടാഴ്ച ടൂർ അടിപൊളി. അതെ! - അവധി ദിനങ്ങൾ. 16 00:02:12,325 --> 00:02:15,067 തീർച്ചയായും, മുഷിഞ്ഞ ഓഫീസ് ജീവിതത്തിൽ നിന്നും. 17 00:02:18,200 --> 00:02:21,200 - നമ്മളെങ്ങോട്ടാ ആദ്യം പോവുന്നത്? - എനിക്കാ മുതലകളുള്ള സ്ഥലം കാണണം.. 18 00:02:21,450 --> 00:02:23,275 എനിക്കും താല്പര്യമുണ്ട്. 19 00:04:02,950 --> 00:04:04,442 നമ്മളവിടെ എത്താറായോ? 20 00:04:04,742 --> 00:04:06,400 യാ, വളരെ അടുത്തെത്തി. 21 00:04:07,033 --> 00:04:10,650 ഞാനാ ബുക്ക് എടുക്കട്ടെ? യപ്, നന്ദി. 22 00:04:11,700 --> 00:04:14,400 "ഐൻസ്ലി ക്രോക്കോഡൈൽ അഡ്വഞ്ചർ പാർക്ക്." 23 00:04:14,700 --> 00:04:17,108 നിങ്ങൾക്കവിടെ ഉപ്പ് തടാകങ്ങൾ കാണാൻ കഴിയും... 24 00:04:17,325 --> 00:04:20,233 ...ഭക്ഷണം കഴിക്കാം, ക്രോക്‌ ഫാമിൽ പര്യടനം നടത്താം." - അവരെങ്ങിനെയാണ് ഇതിനെയൊക്കെ വളർത്തുന്നത്? 25 00:04:20,450 --> 00:04:25,525 നിങ്ങൾ ഏതു കൃഷിയും ചെയ്യുന്ന രീതി തന്നെ: വളർത്തുക, വലുതാക്കുക, കൊല്ലുക, വിൽക്കുക. 26 00:04:25,783 --> 00:04:28,733 മുതലയുടെ ഏതു ഭാഗങ്ങളാണ് അവർ വിൽക്കുന്നത്. 27 00:04:29,658 --> 00:04:33,317 18 മുതൽ 24 മാസം വരെയുള്ള മുതലകളെയാണ് വിളവെടുക്കുന്നത്, കുറഞ്ഞത് 4 അടി ഉണ്ടായാലേ... 28 00:04:33,575 --> 00:04:36,400 ...ഹാൻഡ് ബാഗ് നിർമ്മാണത്തിനു അനുയോജ്യമാവുകയുള്ളൂ. 29 00:04:37,492 --> 00:04:40,525 പറയപ്പെടുന്നത് തെക്ക്-കിഴക്കൻ ഏഷ്യയിലെ പുരുഷൻമാർ വിശ്വസിക്കുന്നത്... 30 00:04:40,742 --> 00:04:43,650 ...ഇതിന്റെ ലിംഗം കഴിക്കുന്നതു മൂലം അവരുടെ ലൈഗിംക ശേഷി വർദ്ധിക്കുമെന്നാണ്. 31 00:04:43,908 --> 00:04:48,150 അതുമൂലം നിങ്ങൾക്ക് മുതലയുടെ ശക്തിയും, ആക്രമണവീര്യവും ലഭിക്കുമെന്നും. 32 00:04:48,450 --> 00:04:50,650 ഊം, ലിംഗത്തിന്റെ ശക്തി. 33 00:04:50,908 --> 00:04:52,192 അത്‌ കൊള്ളാമല്ലോ! 34 00:04:54,742 --> 00:04:59,275 ഇപ്പോൾ ഞാൻ വെള്ളത്തിലിറങ്ങി നീന്തുന്ന ഒരു പക്ഷിയെ അനുകരിക്കാൻ പോവുകയാണ്. 35 00:04:59,575 --> 00:05:03,025 അതെ ഇതൊരു പക്ഷിയാണ്. അത് വെള്ളത്തിൽ ഇറങ്ങിയിരിക്കുകയാണ്. 36 00:05:03,242 --> 00:05:07,567 അതെ അതിന്റെ കാലുകൾ കൊണ്ട് വെള്ളത്തിൽ തുഴയുകയാണ്, ചുറ്റിക്കറങ്ങി നീന്തുകയാണ്. 37 00:05:19,992 --> 00:05:24,358 നിങ്ങളുടെ ചൂണ്ടയിൽ ഇരയിട്ട് വെള്ളത്തിനടുത്ത് എത്തുമ്പോൾ... 38 00:05:25,033 --> 00:05:28,317 മേരി നദിയിൽ നിന്നുള്ള മുതല. 39 00:05:28,575 --> 00:05:31,817 -12 അടിയുള്ളത്... -ഞാൻ അവിടെ ഇറങ്ങിയാൽ എങ്ങനെയുണ്ടാവും? 40 00:05:32,117 --> 00:05:36,067 ആ വൃത്തികെട്ട, വലിയ കൂർത്ത പല്ലുകൾ അടുത്തുവരുന്നു. ആഹ്! 41 00:05:38,367 --> 00:05:41,817 രണ്ടിൽ കൂടുതൽ ഫോട്ടോ എടുക്കുക. കാരണം... 42 00:05:42,033 --> 00:05:44,192 നിങ്ങൾ എടുക്കുന്ന ഒരേയൊരു ഫോട്ടോ മാത്രമേ നിങ്ങൾ സൂക്ഷിച്ചുവയ്ക്കുകയുള്ളൂ. 43 00:05:44,492 --> 00:05:47,317 നിങ്ങൾ സിഡ്നിയിൽ തിരിച്ചെത്തുമ്പോൾ, എന്നെ അന്വേഷിക്കും. 44 00:05:47,992 --> 00:05:49,775 - ഇത് എങ്ങനെയുണ്ട്? - പുഞ്ചിരിക്കൂ! 45 00:06:12,283 --> 00:06:13,733 "ഇ.ടി."? 46 00:06:16,908 --> 00:06:18,150 " ഒമ്പത് മാസം"? 47 00:06:19,033 --> 00:06:22,400 - "ഏലിയൻ"! -അതെ. - നീ തകർത്തല്ലോ. കുടിക്കുന്നില്ലേ? 48 00:06:22,867 --> 00:06:25,525 - വേണ്ട, എനിക്ക് കുഴപ്പമില്ല. - ചോദിക്കേണ്ടതുണ്ടോ? 49 00:06:29,825 --> 00:06:33,025 - മദ്യപാനം നിർത്തിയോ? - ക്രിസ്തുമസ്സിനു ശേഷം എനിക്കല്പം തടി കൂടിയതായി തോന്നുന്നു. 50 00:06:33,325 --> 00:06:35,900 ഞാൻ കുറച്ച് ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണ്. 51 00:06:38,158 --> 00:06:39,692 ഇത് പിടിക്ക്. 52 00:06:41,617 --> 00:06:45,108 അപ്പോൾ എന്താണ് നാളത്തെ പരിപാടി. ലീ? 53 00:06:47,867 --> 00:06:51,442 - എനിക്ക് ഈ മുതലസങ്കേതം മതി. നീയും ആദവും എന്താണെങ്കിലും തീരുമാനിച്ചോളൂ. 54 00:06:51,950 --> 00:06:54,108 പക്ഷേ ഞാൻ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 55 00:06:55,533 --> 00:07:00,942 "ബാക്ക് വാട്ടർ ബാരി'സ് റിവർ ടൂർ. വന്യമൃഗങ്ങളെ കാണാം, മീൻ പിടുത്തം നടത്താം." 56 00:07:01,283 --> 00:07:02,942 നിങ്ങൾക്ക് മീൻപിടുത്തത്തിൽ താല്പര്യമുണ്ടന്ന് അറിയില്ലായിരുന്നു. 57 00:07:03,200 --> 00:07:08,567 -വെള്ളത്തിനോട് വളരെ താല്പര്യമാണെനിക്ക് -മീൻ പിടിക്കുകയാണെങ്കിൽ, അതു ബാക്ക് വാട്ടർ ബാരിയിലായിരിക്കണം! 58 00:07:09,033 --> 00:07:11,567 " എന്നാലെനിക്ക് ബാരാമുണ്ടിയെ പിടിച്ചു തരുമോ?" 59 00:07:12,867 --> 00:07:15,983 - താല്പര്യം മാത്രമായിരുന്നു. - സാരമില്ല, നമുക്കത് ചെയ്യാമെന്നേ. 60 00:07:17,492 --> 00:07:19,358 അതേ? രസമായിരിക്കും. 61 00:07:21,700 --> 00:07:22,942 ഓക്കേ. 62 00:08:53,700 --> 00:08:56,650 അതേ, ഇതു തന്നെയായിരിക്കും. 63 00:08:57,367 --> 00:09:00,358 - ഇത് കൊള്ളാമെന്ന് തോന്നുന്നു. - യാഹ്... 64 00:09:13,025 --> 00:09:15,000 ഹലോ! 65 00:09:16,992 --> 00:09:18,525 കടന്നു വരൂ! 66 00:09:24,033 --> 00:09:27,817 - എന്താ വേണ്ടത്? - ഞങ്ങൾ ബാരി ടൂർ ചെയ്യുന്നതിനായി വന്നതാണ്. 67 00:09:28,033 --> 00:09:29,733 അയാളിപ്പം പോയതേയുള്ളൂ. 68 00:09:29,908 --> 00:09:31,108 ഏകദേശം 5 മിനിട്ട് മുമ്പ്. 69 00:09:33,033 --> 00:09:36,358 - നിങ്ങൾക്ക് ഫിഷിങ് നടത്തിയാൽ മതിയോ? - യാ, പിന്നെ നദിയൊക്കെ കാണണം. 70 00:09:36,658 --> 00:09:38,317 ഞാൻ കൊണ്ടു പോവാം. 71 00:09:39,742 --> 00:09:43,358 - താല്പര്യമുണ്ടോ? -യാ, തീർച്ചയായും. - കൊള്ളാം, നന്നായി. 72 00:09:44,533 --> 00:09:46,858 - അപ്പോൾ റെഡിയാവുകയല്ലേ, അല്ലേ? - പിന്നല്ലാതെ! 73 00:10:03,700 --> 00:10:04,983 എന്താ? 74 00:10:06,575 --> 00:10:07,775 നീ ഗർഭിണിയാണ്. 75 00:10:10,658 --> 00:10:12,192 അല്ലേ, അല്ലേ നീ? 76 00:10:13,492 --> 00:10:16,608 - ഞാൻ ഒരു ആന്റിയാവാൻ പോകുന്നു! - യാ, പക്ഷേ ഇതുവരെ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. 77 00:10:16,867 --> 00:10:19,858 - അച്ഛൻ ഇദ്ദേഹം തന്നെയല്ലേ? - യാ, തമാശയാണോ. 78 00:10:20,617 --> 00:10:25,025 കഴിഞ്ഞ രാത്രിയാണ് ഞാൻ മനസ്സിലാക്കിയത്, അതിനാൽ ഒരു നല്ല നിമിഷത്തിനായി കാത്തിരിക്കുകയാണ്. 79 00:10:26,367 --> 00:10:28,233 ഹലോ, കുഞ്ഞുവാവേ! 80 00:10:29,992 --> 00:10:34,567 -വർഷത്തിലെ ഈ സമയമാണ് ബാരാ ഫിഷിങ്ങിന് ഏറ്റവും നല്ലത്. - അതു നന്നായി. 81 00:10:34,867 --> 00:10:37,108 ധാരാളം നല്ല മീനുകളുണ്ടാവും. 82 00:10:43,367 --> 00:10:46,317 ഇത് പിടിക്ക്. പുറത്ത് വച്ച് കാണാം. 83 00:12:43,325 --> 00:12:48,275 ഇത് ശൈത്യകാലമാണ് വൻ വേലിയേറ്റവും ഒഴുക്കുമുണ്ടാവും, അതു കൊണ്ട് ധാരാളം വെള്ളമുണ്ടാവും. 84 00:12:48,533 --> 00:12:51,567 - എന്താണ് വൻ വേലിയേറ്റം? - ശരിക്കും ഉയർന്ന വേലിയേറ്റം. 85 00:12:51,783 --> 00:12:54,383 - അത് ക്രിസ്തുമസിനടുത്താണ് ഉണ്ടാവുന്നത്. - മീൻപിടുത്തത്തിന് പറ്റിയ സമയം. 86 00:12:54,575 --> 00:12:57,295 നദിയിലെ ജലം മുഴുവനങ്ങനെ നിറഞ്ഞു കവിഞ്ഞു നില്ക്കും. 87 00:12:57,367 --> 00:12:59,192 അതുകൊണ്ടാണോ നിങ്ങൾ ഒരു തോക്ക് കൊണ്ടുവന്നിരിക്കുന്നത്? 88 00:13:00,700 --> 00:13:04,400 അല്ല. ഇത് ബാരിയുടെ ഇൻഷൂറൻസ് പോളിസിയാണ്. 89 00:13:04,658 --> 00:13:07,298 പണ്ടു മുതൽ, ഇവിടെയുള്ള മുതലകളൊക്കെ നീക്കം ചെയ്യപ്പെടുന്നതിനും മുമ്പ്. 90 00:13:07,450 --> 00:13:09,196 ഇപ്പോൾ അവയെയെല്ലാം വെടിവെച്ചു കൊല്ലുകയോ ഫാമിലേക്ക് 91 00:13:09,221 --> 00:13:10,966 പിടിച്ചു കൊണ്ടു പോവുകയോ ചെയ്തിട്ടുണ്ട്, അതോണ്ട്... 92 00:13:13,783 --> 00:13:16,733 - ഡ്രിങ്കെടുക്കട്ടെ? - ഓ, ശരി. 93 00:13:23,950 --> 00:13:25,567 എന്തായിരുന്നു അത്? 94 00:13:39,408 --> 00:13:41,067 നോക്കിയാൽ നന്നായിരുന്നു. 95 00:14:16,783 --> 00:14:18,983 ഇത് അടിയിലൂടെ ഒഴുകുകയായിരുന്നു. 96 00:14:20,283 --> 00:14:21,733 ഇത് നമുക്ക് കൊണ്ടു പോവാം. 97 00:14:22,325 --> 00:14:23,650 ഞാൻ പിന്നിലിരിക്കട്ടെ. 98 00:14:25,908 --> 00:14:27,442 നമ്മളിനിയും മുന്നോട്ട് പോവാമോ? 99 00:14:28,158 --> 00:14:30,317 - യാഹ്. - ശരി. ആയ്ക്കോട്ടെ. 100 00:14:30,700 --> 00:14:32,567 അകത്തേക്ക് കടക്കുക. 101 00:15:40,242 --> 00:15:41,817 ഇത് കൊള്ളാമല്ലോ. 102 00:15:42,200 --> 00:15:45,280 വേലിയേറ്റം കുറഞ്ഞെങ്കിലും ഇപ്പോഴും ധാരാളം വെള്ളമുണ്ട്. 103 00:15:45,992 --> 00:15:47,525 അതെ ശരിയാണ്. 104 00:15:49,533 --> 00:15:51,650 പറ്റിയ സ്ഥലം കിട്ടി, അല്ലേ? 105 00:16:08,158 --> 00:16:09,775 പുറത്തേക്കിട്. 106 00:16:28,492 --> 00:16:29,692 കൊള്ളാം. 107 00:16:29,867 --> 00:16:31,358 അവിടെ എന്തോ ഉണ്ട്. 108 00:16:33,033 --> 00:16:34,733 മെല്ലെ. 109 00:16:36,658 --> 00:16:39,233 പിടിക്കതിനെ, പിടിക്ക്! 110 00:16:43,992 --> 00:16:46,192 - എന്താണത്? - എന്ത്? 111 00:16:46,783 --> 00:16:48,525 എനിക്കറിയില്ല. 112 00:16:59,992 --> 00:17:02,025 - എന്താണ് പറ്റിയത്? - ഒരു നശിച്ച മുതല! 113 00:17:02,283 --> 00:17:04,608 - മുതലയാണ്. മരത്തിലേക്ക് കയറ്! - ലീ എവിടെ? 114 00:17:04,867 --> 00:17:08,067 - മരത്തിലേക്ക് കയറ്, ലീയെ ഞാൻ കൊണ്ടു വരാം. - ലീ! 115 00:17:08,325 --> 00:17:10,025 വെള്ളത്തിൽ നിന്നും കയറ്. 116 00:17:10,283 --> 00:17:12,067 പെട്ടെന്ന് മരത്തിൽ കയറ്! 117 00:17:13,742 --> 00:17:15,608 ശരി, ശരി! 118 00:17:20,450 --> 00:17:21,733 ലീ! 119 00:17:23,867 --> 00:17:25,317 ലീ, നീ എവിടെയാണ്? 120 00:17:34,700 --> 00:17:36,067 ആദം, കയറ്! 121 00:17:36,783 --> 00:17:38,650 അത് വീണ്ടും വരുന്നുണ്ട്! 122 00:17:40,033 --> 00:17:41,983 അതാ മുതല! വെള്ളത്തിൽ നിന്നും കയറ്! 123 00:17:42,283 --> 00:17:43,608 പെട്ടെന്ന് കയറ്! 124 00:17:43,867 --> 00:17:45,483 ദയവായി, കയറി വാ. 125 00:17:45,950 --> 00:17:47,650 ആദം, കയറി വാ. 126 00:17:47,950 --> 00:17:49,400 ഇപ്പോൾ! 127 00:17:50,742 --> 00:17:52,733 വരൂ. 128 00:17:52,992 --> 00:17:54,233 പെട്ടെന്ന് വാ! 129 00:18:11,908 --> 00:18:14,067 ലീ, പെട്ടെന്ന് വെള്ളത്തിൽ നിന്നും കയറ്! 130 00:18:14,783 --> 00:18:16,067 കയറ്! 131 00:18:18,783 --> 00:18:20,108 ബോട്ടിന്റെ മുകളിലേക്ക്! 132 00:19:10,450 --> 00:19:12,317 താഴെ കിടക്ക്. പതിഞ്ഞ് കിടക്ക്. 133 00:19:21,242 --> 00:19:23,150 ഇവിടേക്ക്! 134 00:19:29,367 --> 00:19:31,900 ലീ, പിടിച്ചു കിടക്കൂ! 135 00:19:32,200 --> 00:19:34,317 ലീ, കുഴപ്പമില്ല! 136 00:19:53,992 --> 00:19:55,983 മരത്തിലേക്ക് കയറൂ. 137 00:19:57,492 --> 00:19:59,192 മരത്തിലേക്ക് കയറാൻ! 138 00:20:06,367 --> 00:20:08,817 നമുക്കവളെ അവിടെ നിന്നും രക്ഷിക്കണം. 139 00:20:13,533 --> 00:20:18,067 - അത് പോയിട്ടുണ്ടാവുമെന്ന് തോന്നുന്നു. - എന്തുകൊണ്ട്? - ശവം കാണുന്നില്ല. 140 00:20:18,325 --> 00:20:19,817 - ജിമ്മിന്റെ? - അതെ. 141 00:20:20,117 --> 00:20:22,692 നിങ്ങളുടെ നേരെ അത് വരുന്നതിനു മുമ്പായി, ഞാൻ കണ്ടതാണ്... 142 00:20:22,992 --> 00:20:26,067 ...ജിമ്മിന്റെ ശരീരം അവിടെ പൊങ്ങിക്കിടക്കുന്നത്. - ഞാനൊന്നും കണ്ടില്ലല്ലോ. 143 00:20:26,367 --> 00:20:28,775 എന്നെ വിശ്വസിക്ക്, അവിടെയുണ്ടായിരുന്നു. ലീ! 144 00:20:29,033 --> 00:20:30,567 നീ ഓക്കെയല്ലേ? 145 00:20:32,533 --> 00:20:36,608 - നമുക്കവളെ അവിടെ നിന്നും രക്ഷിക്കണം. - നമുക്ക് ആ ബോട്ടും വേണ്ടിവരും. 146 00:20:37,742 --> 00:20:41,692 - ഞാൻ പോകാം. - നിങ്ങൾക്ക് ഭ്രാന്തായോ? ചിലപ്പോൾ അത് പോയിട്ടുണ്ടാവും, ഇല്ലെങ്കിൽ! 147 00:20:41,992 --> 00:20:46,942 - കൂടാതെ, ബോട്ട് അത്രയ്ക്ക് സുരക്ഷിതവുമല്ല. - നമുക്ക് ഈ മരത്തിലിങ്ങനെ കഴിയാനാവില്ല. 148 00:20:47,117 --> 00:20:50,858 - എന്തുകൊണ്ടില്ല? ആരെങ്കിലും നമ്മെ അന്വേഷിച്ച് വരും. - ആര്? 149 00:20:51,117 --> 00:20:54,858 ആരാണ്, ഗ്രേസ്? നമ്മൾ പുറപ്പെടുന്നത്‌ ഒരാളും കണ്ടിട്ടില്ല, ഇവിടെയാണെന്ന കാര്യം ആർക്കും അറിയില്ല. 150 00:21:10,492 --> 00:21:11,775 കയർ. 151 00:21:12,075 --> 00:21:15,067 അവൾ, ആ കയർ എറിഞ്ഞു തരികയാണെങ്കിൽ, നമുക്ക് വലിച്ച് അടുപ്പിക്കാം. 152 00:21:16,575 --> 00:21:18,483 - ശ്രമിച്ചു നോക്കാം. - ലീ! 153 00:21:18,700 --> 00:21:21,400 ബോട്ടിന്റെ മുൻവശത്ത് ഒരു കയർ കാണുന്നില്ലേ, നിനക്കത് എത്തുമോ? 154 00:21:59,367 --> 00:22:01,525 അത് എറിഞ്ഞു തരാൻ പറ്റുമോ? 155 00:22:01,783 --> 00:22:04,025 - ഞാൻ പോവാം. - വേണ്ട! 156 00:22:10,617 --> 00:22:13,233 - പിടിച്ചോളൂ, ശരി? - തീർച്ചയായും. 157 00:22:17,283 --> 00:22:20,733 - നാശം! - സാരമില്ല. 158 00:22:33,283 --> 00:22:34,692 നിനക്കിത് കാണാൻ കഴിയുന്നുണ്ടോ? 159 00:22:36,658 --> 00:22:39,275 ലീ, ഇപ്പോൾ നിനക്കത് ചെയ്യാൻ കഴിയും. 160 00:22:43,742 --> 00:22:45,102 ശരീരത്തിനു ഒരു അയവു കൊടുക്കുക. 161 00:22:47,242 --> 00:22:49,317 ഞാനിവിടെയുണ്ട്, മോളെ. 162 00:22:49,575 --> 00:22:51,108 നീട്ടി എറിഞ്ഞു താ. 163 00:22:53,367 --> 00:22:55,692 - നാശം. - സാരമില്ല. അനങ്ങാതിരിക്ക്. ഞാൻ എടുത്തോളാം. 164 00:22:56,242 --> 00:22:58,358 നിന്റെ മുകളിലായുള്ള ഒരു മരക്കൊമ്പ് ഒടിച്ചെടുത്തേ. 165 00:23:01,408 --> 00:23:02,817 ഇതാ, കിട്ടി? 166 00:23:36,075 --> 00:23:37,275 നാശം. 167 00:23:37,575 --> 00:23:39,442 ഞാനിനി വീണ്ടും വെള്ളത്തിലിറങ്ങില്ല. 168 00:23:40,325 --> 00:23:43,108 നിന്റെ കയ്യിൽ ചുറ്റിപ്പിടിക്ക്. 169 00:23:43,658 --> 00:23:45,400 ഓക്കെ, ഒന്ന്, രണ്ട്, മൂന്ന്! 170 00:23:49,700 --> 00:23:51,650 എതോ മരത്തടിയിൽ കുടുങ്ങിയതാണ്. 171 00:23:59,492 --> 00:24:00,692 സാരമില്ല. 172 00:24:09,200 --> 00:24:11,067 ലീ, ഞാൻ കയർ കെട്ടിയിട്ടുണ്ട്, ഓക്കെ? 173 00:24:11,367 --> 00:24:14,692 പതിയെ വെള്ളത്തിലിറങ്ങുക, എന്നിട്ട് കയറിൽ പിടിച്ച് ഇങ്ങോട്ട് വരിക, ഓക്കേ? 174 00:24:18,200 --> 00:24:20,150 നിനക്കതിന് കഴിയും, ഓക്കേ? 175 00:24:31,200 --> 00:24:32,942 വരൂ. 176 00:24:42,325 --> 00:24:44,108 എഴുന്നേൽക്കുന്നതാണ് നല്ലത്. 177 00:25:08,825 --> 00:25:10,900 അതു തന്നെ! 178 00:25:12,950 --> 00:25:14,942 സൂക്ഷിച്ച് വരൂ. 179 00:25:54,325 --> 00:25:56,483 നിന്നെ കിട്ടി. അതു തന്നെ! 180 00:25:56,700 --> 00:25:58,900 - ശരി, വന്നേ. - നിനക്കവളെ കിട്ടിയോ? 181 00:25:59,200 --> 00:26:01,442 അതേ, എനിക്കിവളെ കിട്ടി. ഓക്കെ അവിടെ. 182 00:26:01,700 --> 00:26:04,650 നിനക്ക് കുഴപ്പമില്ല മോളെ, ഒന്നും പറ്റിയില്ല. 183 00:26:04,867 --> 00:26:07,025 കയറൊന്ന് പിടിച്ചേ. 184 00:26:11,950 --> 00:26:15,317 - നിങ്ങൾക്ക് മനസ്സിലായോ? - ഓ, നാശം. അതിശയകരമായിരുന്നു. 185 00:26:16,283 --> 00:26:18,150 നല്ല അതിശയമായിരിക്കുന്നു. 186 00:26:22,158 --> 00:26:24,192 - ശ്ശോ... - നിന്റെ കാലിന്, വല്ല കുഴപ്പവുമുണ്ടോ? 187 00:26:24,742 --> 00:26:26,525 - ഇത് നന്നായി വേദനിക്കുന്നുണ്ട്. - ഓ, എന്റെ ദൈവമേ. 188 00:26:26,825 --> 00:26:28,775 ഇത് ഗുരുതരമാണല്ലൊ. 189 00:26:32,658 --> 00:26:34,358 ജിം എവിടെ? 190 00:26:37,367 --> 00:26:39,733 - അവനെ കൊണ്ടു പോയി. - എന്ത്? 191 00:26:42,033 --> 00:26:46,067 ഇത് എങ്ങനെ സംഭവിച്ചു? നമ്മൾ എല്ലാവരും ഇരുമ്പ് ബോട്ടിലായിരുന്നില്ലേ! 192 00:26:48,533 --> 00:26:50,358 അത് ഇപ്പോഴും ഇവിടെയുണ്ടോ? 193 00:26:51,408 --> 00:26:52,983 കാണാൻ കഴിയുന്നില്ല. 194 00:27:15,617 --> 00:27:18,983 നമ്മൾ എങ്ങനെ ഇവിടെ നിന്നും പുറത്തു കടക്കും? ഇനി എന്ത് ചെയ്യും? 195 00:27:20,242 --> 00:27:24,358 - ആരെങ്കിലും രക്ഷിക്കാൻ വരുന്നതു വരെ കാത്തിരിക്കുക. - ആരാണ് നമുക്ക് വേണ്ടി വരുന്നത്? 196 00:27:24,617 --> 00:27:27,358 എനിക്കറിയില്ല, പക്ഷേ അങ്ങനെയല്ലേ നിങ്ങളോട് അവർ ചെയ്യാൻ പറഞ്ഞത്? 197 00:27:27,617 --> 00:27:30,150 പക്ഷേ നമ്മൾ ഇവിടെയുണ്ടെന്ന് ആർക്കും അറിയില്ല. 198 00:27:31,033 --> 00:27:34,025 നദിക്കരയിൽ നൂറുകണക്കിന് മൈൽ വിസ്തൃതിയിൽ എസ്റ്റുറിയും കണ്ടൽക്കാടുകളും ഉണ്ട്. 199 00:27:34,325 --> 00:27:37,150 - ആരും വരില്ല. - നമ്മൾ കാത്തിരിക്കണമെന്നു തന്നെയായാണ് ഞാൻ കരുതുന്നത്. 200 00:27:39,575 --> 00:27:41,692 അവസാനമായി മറ്റൊരു ബോട്ടിനെ കണ്ടതെപ്പോഴാണ്? 201 00:27:42,533 --> 00:27:46,775 നമ്മൾക്ക് ഒരു പെട്രോളിന്റെ പാട്ട കിട്ടിയില്ലേ, അത് മാസങ്ങളായി വെള്ളത്തിൽ കിടന്നിരുന്നതാണ്. 202 00:27:47,242 --> 00:27:49,483 പിന്നെ എന്ത് ചെയ്യാനാണ്? 203 00:27:55,283 --> 00:27:56,567 ബോട്ട്. 204 00:27:57,908 --> 00:27:59,233 ബോട്ട്? 205 00:28:00,200 --> 00:28:02,525 നിങ്ങൾക്ക് വെളിവ് പോയോ, ആദം? 206 00:28:02,825 --> 00:28:07,567 -അത് മറിഞ്ഞ് കിടക്കുകയാണ്, അതിൽ നമ്മൾ സുരക്ഷിതരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? - അതേ ഒരു വഴിയുള്ളൂ. 207 00:28:07,950 --> 00:28:12,275 ഓക്കേ. എങ്ങനെയാണ് നമ്മൾ അതിലേക്ക് എത്തുക, മറിച്ചിട്ടാൽ തന്നെ... 208 00:28:12,783 --> 00:28:15,744 ...ഭക്ഷണം പോലുമില്ലാതെ എങ്ങനെ ഇവിടെ നിന്നു പോകും? 209 00:28:15,950 --> 00:28:19,400 - ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ ഭേദമല്ലേ അത്. - സഹായിക്കൂ. 210 00:28:52,742 --> 00:28:55,442 ഇവിടെ ഇരുന്നാൽ മലേറിയ പിടിച്ച് ചാവും. 211 00:29:00,700 --> 00:29:03,400 എന്റെയടുത്ത് റിഡ് ഉണ്ട്. 212 00:29:15,367 --> 00:29:17,692 - സുന്ദരിക്കുട്ടീ! - എടുക്കത്! 213 00:29:27,533 --> 00:29:29,650 - ഇത് ചത്തു. - നാശം. 214 00:29:38,575 --> 00:29:40,608 എന്റെയടുത്ത് എന്താണ്? 215 00:29:41,658 --> 00:29:43,108 കാറിന്റെ കീ. 216 00:29:44,950 --> 00:29:46,233 പേനാക്കത്തി. 217 00:29:47,117 --> 00:29:48,567 എന്റെ പേഴ്സ്. 218 00:29:51,033 --> 00:29:54,108 എനിക്ക് ഒരു ഫ്രീ കോഫി കൂടി കിട്ടുന്നതിനുള്ള കൂപ്പൺ. 219 00:29:59,908 --> 00:30:01,525 എന്തായിരുന്നു അത്? 220 00:30:27,117 --> 00:30:29,025 എനിക്ക് ഇവിടന്നു പോകണം. 221 00:30:54,825 --> 00:30:57,817 ഒരു പക്ഷേ നമുക്ക് ഈ മരങ്ങളിലൂടെ പുറത്ത് കടക്കാൻ സാധിക്കും. 222 00:31:01,367 --> 00:31:03,358 നോക്കൂ, ഗയ്സ്... 223 00:31:03,617 --> 00:31:06,942 ... നമുക്ക് ചിലപ്പോൾ കരയിലെത്താൻ കഴിഞ്ഞേക്കും, പക്ഷേ മൈലുകൾക്ക് അകലെയാണ്. 224 00:31:07,242 --> 00:31:11,775 - ഒറ്റപ്പെട്ടു പോവാനുള്ള ഓരോ... - "ഒറ്റപ്പെട്ടു പോവുമെന്നോ"? അല്ലെങ്കിലും ഇപ്പോൾത്തന്നെ ഒറ്റപ്പെട്ടിരിക്കയല്ലേ! 225 00:31:12,075 --> 00:31:14,817 നമ്മൾ ഈ നദിയിലൂടെ തന്നെ തിരിച്ചു പോവും. 226 00:31:15,117 --> 00:31:18,025 - ശരിക്കും? നമ്മളെവിടെയാണെന്ന് നിങ്ങൾക്കറിയാമോ? - നമ്മൾ നദിയിലാണ്. 227 00:31:18,325 --> 00:31:22,025 - നമ്മൾ കടന്നു വന്ന ഓരോ തിരിവും നിങ്ങളോർക്കുന്നുണ്ടോ? - അതിന്റെ ആവശ്യമില്ല. - എന്തുതന്നെയായാലും! 228 00:31:22,325 --> 00:31:25,233 ഗ്രേസ് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. മരത്തിലൂടെ നമുക്കൊന്നു ശ്രമിച്ചു നോക്കാം. 229 00:31:28,075 --> 00:31:31,858 ചുറ്റിനില്ക്കുന്ന ഈ മരങ്ങളിലൂടെ യാത്ര ചെയ്യുന്നത് എളുപ്പമാണെന്നാണോ നിങ്ങളുടെ വിചാരം? 230 00:31:32,242 --> 00:31:33,733 അങ്ങോട്ട് നോക്കിയേ! 231 00:32:09,950 --> 00:32:14,900 - ഞാൻ പോയി മരങ്ങളൊക്കെ ഒന്നു നോക്കി വരാം. - ശരി, ഞാൻ പോവാം. 232 00:32:16,783 --> 00:32:21,275 നിങ്ങളുടെ കണ്ണട നഷ്ടപ്പെട്ടില്ലേ. ആ കാലിൽ അധികം ഭാരം കൊള്ളിക്കാനും പാടില്ല. ഞാൻ പോവാം. 233 00:32:21,575 --> 00:32:24,455 -ഓകെ. എനിക്ക് കുഴപ്പമില്ല. - ആദം, കണ്ണടയില്ലെങ്കിൽ നിങ്ങൾ പാതി അന്ധനാണ്. 234 00:32:24,575 --> 00:32:26,692 ഞാൻ അന്ധനല്ല. എനിക്ക് നന്നായി കാണാം, മനസ്സിലായില്ലേ? 235 00:32:27,492 --> 00:32:29,858 ഒന്ന് നീങ്ങിക്കേ. 236 00:32:30,117 --> 00:32:33,358 - ഇത് വട്ടാണ്! - ബോട്ടിലേക്ക് പോവുന്നതല്ലേ? - നമുക്ക് പോകാൻ പറ്റില്ല. 237 00:32:34,367 --> 00:32:37,900 - എന്തുകൊണ്ട് ഇല്ല? - നിനക്ക് കഴിയില്ലെങ്കിൽ. എനിക്ക് കുഴപ്പമില്ല, ഞാൻ പോവാം. 238 00:32:38,117 --> 00:32:40,067 ലീ, നിനക്ക് നല്ല സുഖമായിട്ടില്ല. 239 00:32:40,283 --> 00:32:42,650 ഞാൻ മരത്തിൽ അള്ളിപ്പിടിച്ച് നീങ്ങും. 240 00:32:42,950 --> 00:32:46,317 മരങ്ങളുടെ നിര തീർന്നു പോയാൽ, ഞാൻ നേരെ ഇവിടെ തിരിച്ചെത്തും. 241 00:32:47,158 --> 00:32:48,400 ഓക്കേ? 242 00:33:00,700 --> 00:33:04,150 - സൂക്ഷിക്കണം, കേട്ടല്ലോ? - തീർച്ചയായും. 243 00:37:48,700 --> 00:37:50,067 ആദം! 244 00:37:51,117 --> 00:37:52,358 ഗ്രേസ്? 245 00:37:58,575 --> 00:38:02,108 - നിനക്ക് കുഴപ്പമില്ലല്ലോ? - ഇവിടെ, ഗ്രേസ്! - ഞങ്ങളിവിടെയുണ്ട്. 246 00:38:02,658 --> 00:38:03,942 നീ ഓക്കെയല്ലേ... 247 00:38:05,158 --> 00:38:06,817 സാരമില്ല. ഞാൻ നിന്നെ കണ്ടു. 248 00:38:07,075 --> 00:38:08,275 നീ എത്തി. 249 00:38:09,200 --> 00:38:10,692 വരൂ. 250 00:38:12,283 --> 00:38:14,775 - നിനക്ക് കുഴപ്പമില്ലല്ലോ? - ഇല്ല. 251 00:38:16,492 --> 00:38:19,692 - എന്താണ് പ്രശ്നം? എന്താ സംഭവിച്ചത്? - ഒന്നുമില്ല, ഒന്നുമില്ല. 252 00:38:20,950 --> 00:38:23,733 ഞാൻ കുറച്ചു നേരത്തേക്ക് ഒന്നു ഭയന്നു പോയി, അത്രമാത്രം. 253 00:38:28,700 --> 00:38:31,067 എനിക്ക് ഒന്നുമില്ല. 254 00:38:36,825 --> 00:38:38,108 ഓക്കേ... 255 00:38:39,950 --> 00:38:43,358 നമ്മൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. 256 00:38:44,408 --> 00:38:48,858 ഇനി മറ്റൊരു കരയിലേക്ക് നീന്തിക്കയറണം, അതു കഴിഞ്ഞേക്കും. - എത്ര ദൂരം? 257 00:38:49,117 --> 00:38:52,233 എനിക്കറിയില്ല, അമ്പതോ, നൂറോ മീറ്റർ കാണുമായിരിക്കും. 258 00:38:53,700 --> 00:38:55,775 ആ ബോട്ട് അവിടെത്തന്നെയുണ്ട്. 259 00:38:56,075 --> 00:38:58,650 - പക്ഷെ നമുക്ക് അതിലേക്ക് പോവാൻ കഴിയില്ലല്ലോ. - നമ്മൾ ഇതുവരെയും ശ്രമിച്ചില്ലല്ലോ. 260 00:39:08,700 --> 00:39:09,900 അതുകൊണ്ട്... 261 00:39:11,533 --> 00:39:13,442 എന്താണ് ചെയ്യേണ്ടത്? 262 00:39:14,158 --> 00:39:18,733 ആ ബോട്ട്... അല്ലെങ്കിൽ മുതലയുള്ള ഈ പുഴയിൽ മുന്നൂറു മീറ്റർ നീന്തണോ? 263 00:39:18,992 --> 00:39:21,608 ഇത് വെറും മുന്നൂറു മീറ്ററല്ല. 264 00:39:21,867 --> 00:39:24,900 ഞാൻ ഗ്രേസിനോടൊപ്പമാണ്. കാത്തിരിക്കണം.ആരെങ്കിലും വരാതിരിക്കില്ല. 265 00:39:41,283 --> 00:39:44,650 കുട്ടികൾ പാടുന്ന ആ പാട്ട് ഏതാണ്? 266 00:39:45,825 --> 00:39:47,192 "ആ മൂന്ന് ..." 267 00:39:49,075 --> 00:39:52,483 "മൂന്ന് കുസൃതി കുരങ്ങൻമാർ, മരമൊന്നിൽ ഇരിക്കുന്നു." 268 00:39:52,867 --> 00:39:55,358 കളിയാക്കുന്നു മുതലച്ചാരെ, 269 00:39:55,783 --> 00:39:57,983 'എന്നെപ്പിടിക്കാൻ പറ്റത്തില്ല! ' 270 00:39:58,783 --> 00:40:00,942 'പതിയെ വരുന്നൂ മുതലച്ചാർ', 271 00:40:01,867 --> 00:40:04,150 വളരെ പതുക്കെ... 272 00:40:07,533 --> 00:40:08,983 " ഒറ്റക്കടി!" 273 00:40:12,283 --> 00:40:13,983 നന്ദിയുണ്ട്, ആദം. 274 00:40:18,158 --> 00:40:22,400 എനിക്കിഷ്ടം" റോ റോ റോ ദ ബോട്ടാണ്. - എനിക്കും. 275 00:40:22,658 --> 00:40:25,358 ആ ബോട്ട് കിട്ടിയാൽ നമുക്ക് ഇവിടെ നിന്ന് പോവാം. 276 00:40:30,283 --> 00:40:33,317 ഓക്കെ, നിങ്ങൾ പറഞ്ഞതു പോലെ ശ്രമിച്ചു നോക്കാം. 277 00:40:35,200 --> 00:40:36,775 തൽക്കാലത്തേക്ക്. 278 00:41:30,617 --> 00:41:32,150 ഞാൻ വീഴുന്നതു പോലെ തോന്നി. 279 00:41:43,658 --> 00:41:45,942 എനിക്ക് ആ റിഡ് ഒന്നു തരുമോ? 280 00:41:51,617 --> 00:41:52,817 നന്ദി. 281 00:41:53,950 --> 00:41:56,108 നാശം. സോറി. 282 00:42:16,408 --> 00:42:19,108 പോവാനുള്ള സമയമായി. 283 00:42:22,075 --> 00:42:25,483 കൂടുതൽ സമയം കാത്തിരുന്നാൽ, മുന്നോട്ടു പോവാൻ ബുദ്ധിമുട്ടാവും. 284 00:42:29,783 --> 00:42:31,192 നോക്കൂ, നമ്മൾ കാത്തിരുന്നു, 285 00:42:31,450 --> 00:42:37,067 മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആ നശിച്ചതിനെ കണ്ടില്ല, അടയാളം പോലുമില്ല. 286 00:42:37,742 --> 00:42:43,483 പറയുന്നതിൽ വിഷമമുണ്ട്, അവനിപ്പോൾ ജിമ്മിനെ ചവച്ചു തിന്നുകയായിരിക്കും. 287 00:42:52,075 --> 00:42:54,567 ഞാൻ ഓർക്കുന്നു, ഒരു കുട്ടിയായിരുന്നപ്പോൾ... 288 00:42:55,158 --> 00:43:00,900 ചേട്ടൻ എന്നെ തല്ലുമെന്നു കരുതി ഒരു അലമാരിയിൽ കയറി ഒളിച്ചിരുന്നു. 289 00:43:01,700 --> 00:43:06,567 അലമാരയിലേക്ക് ഞാൻ കയറിയത് അറിയാതെ അയാൾ കൂട്ടുകാരോടൊപ്പം പോയി. 290 00:43:07,450 --> 00:43:12,567 എന്നെ അലമാരയ്ക്കകത്ത് ഇരുത്തിയത് ചേട്ടനല്ല. ഞാനായിരുന്നു, എന്റെ പേടിയായിരുന്നു. 291 00:43:15,908 --> 00:43:20,150 അവിടെ മുതലയൊന്നും ഇല്ലെങ്കിൽ, എന്ത് നരകത്തിനാണ് ഇവിടെയിരിക്കുന്നത്? 292 00:43:23,158 --> 00:43:24,400 ഓക്കേ. 293 00:43:27,283 --> 00:43:29,525 നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു. 294 00:43:30,075 --> 00:43:31,608 എന്താ ഇനി പ്ലാൻ? 295 00:43:33,033 --> 00:43:34,358 നോക്കൂ... 296 00:43:34,700 --> 00:43:39,722 ഞാനാ ബോട്ടിനടുത്ത് പോവാം, ബോട്ട് ഇവിടെക്കൊണ്ടുവന്ന് എല്ലാവർക്കും കൂടി പോവാം. 297 00:43:39,782 --> 00:43:42,501 - അതാണോ നിങ്ങളുടെ പ്ലാൻ? - അതാണെന്റെ പ്ലാൻ. 298 00:43:49,533 --> 00:43:51,358 ഞാനും നിങ്ങളോടൊപ്പം വരാം. 299 00:43:51,658 --> 00:43:54,650 വേണ്ട. നോക്ക്, നമ്മളിൽ ഒരാൾ റിസ്ക്കെടുക്കുന്നതാണ് നല്ലത്. 300 00:43:54,950 --> 00:43:58,775 എനിക്ക് കരുത്തുണ്ട്, ബോട്ട് കൊണ്ടുവരാൻ ഏറ്റവും നല്ലത് ഞാൻ പോവുന്നതാണ്. 301 00:43:59,367 --> 00:44:00,608 വേണ്ട, പോവരുത്. 302 00:44:00,908 --> 00:44:03,400 ഗ്രേസ്, നമ്മൾ ആരാലും രക്ഷിക്കപ്പെടാൻ പോവുന്നില്ല. 303 00:44:10,450 --> 00:44:14,775 - ദയവായി. അല്പം കൂടെ കാത്തിരിക്ക്. - പേടിക്കണ്ട, ഞാൻ ഇപ്പം വരാം. 304 00:44:18,158 --> 00:44:20,567 - ആദം... - എന്താ? 305 00:44:20,783 --> 00:44:22,567 എന്താണിത്? 306 00:44:25,950 --> 00:44:28,692 ഗ്രേസീ, കുഴപ്പമില്ല. 307 00:44:28,992 --> 00:44:30,192 ശ്രദ്ധിക്കണം. 308 00:44:30,450 --> 00:44:32,692 ഞാൻ ഉടനെ മടങ്ങിവരും. 309 00:46:44,283 --> 00:46:45,608 കുറച്ച് അയവ് വരുത്ത്. 310 00:46:46,200 --> 00:46:48,567 കയർ അഴിച്ച് വിട്. 311 00:47:37,075 --> 00:47:38,650 ഇല്ല, ഇല്ല... 312 00:47:40,283 --> 00:47:42,025 - ഇല്ല, ഇല്ല! - ആദം! 313 00:47:42,408 --> 00:47:44,067 ഇങ്ങോട്ട് വാ! 314 00:48:08,950 --> 00:48:10,733 ആദം, ഇങ്ങോട്ട് വാ! 315 00:48:12,242 --> 00:48:14,275 ഇങ്ങോട്ട് വരാൻ! 316 00:48:20,825 --> 00:48:22,650 ദയവായി, അദ്ദേഹത്തെ വിട്ടേക്ക്! 317 00:48:23,325 --> 00:48:25,025 അദ്ദേഹത്തെ വിട്ടേക്ക്! 318 00:48:25,242 --> 00:48:26,942 അദ്ദേഹത്തെ വിട്ടേക്ക്! 319 00:49:48,783 --> 00:49:51,442 ഇത് നമ്മളെ വെറുതെ വിടാൻ പോവുന്നില്ല. അല്ലേ? 320 00:49:56,867 --> 00:49:59,192 നമ്മളും മരിക്കാൻ പോവുകയാണ്, അല്ലേ? 321 00:50:00,117 --> 00:50:01,358 ലീ... 322 00:50:04,867 --> 00:50:06,733 - നാശം! - നിർത്ത്. 323 00:50:10,325 --> 00:50:13,400 - നമ്മൾ ഇവിടെ നിന്നും പുറത്തു കടക്കാൻ പോവുകയാണ്. - അതേ? എങ്ങനെ പുറത്തു കടക്കും? 324 00:50:14,200 --> 00:50:15,442 ബോട്ട്. 325 00:50:15,908 --> 00:50:18,317 ബോട്ടോ? ബോട്ടല്ലേ? 326 00:50:20,200 --> 00:50:22,400 അതൊരു അളിഞ്ഞ തമാശയാണ്. 327 00:50:22,658 --> 00:50:24,942 - നിനക്ക് വേറെ ഐഡിയയൊന്നും കണ്ടില്ലേ? - വായടക്ക്, ലീ! 328 00:50:25,658 --> 00:50:29,567 മിണ്ടാതിരിക്ക്! എന്താ ചെയ്യുന്നതെന്ന് അവിടെ നോക്കിയിരുന്നാൽ മതി. 329 00:50:29,867 --> 00:50:32,692 അവിടെ നോക്കിയിരുന്നാൽ മതി. 330 00:50:35,533 --> 00:50:36,900 എഴുന്നേൽക്ക്! 331 00:50:37,492 --> 00:50:38,858 എഴുന്നേൽക്ക്. 332 00:50:50,617 --> 00:50:51,858 ഇത് പിടിക്ക്. 333 00:50:56,117 --> 00:50:58,025 അതെനിക്ക് തന്നേ. 334 00:51:58,658 --> 00:52:00,400 ഗ്രേസ്,അത് വരുന്നുണ്ട്! 335 00:52:01,158 --> 00:52:03,150 - എവിടെ? - പെട്ടെന്ന്! - ഞാൻ വരുന്നു. 336 00:52:10,325 --> 00:52:13,942 - നീയതിനെ കണ്ടെന്ന് ഉറപ്പാണോ? - അതെ, ഞാനതിനെ കണ്ടതായി തോന്നി. 337 00:52:31,533 --> 00:52:32,775 ഞാൻ താഴേക്ക്‌ പോവുന്നു. 338 00:52:34,033 --> 00:52:37,775 കുറച്ചുകൂടി വലിയ കമ്പെടുത്ത് കയർ തോണ്ടിയെടുക്കാം. 339 00:52:41,575 --> 00:52:42,817 ശരി. 340 00:53:41,617 --> 00:53:43,192 നിനക്കതിനെ കാണാമോ? 341 00:53:43,450 --> 00:53:44,650 ഇല്ല. 342 00:54:06,575 --> 00:54:08,733 ബോട്ട് അകന്നു പോകുന്നു. 343 00:54:11,825 --> 00:54:14,942 - അവനവിടെയുണ്ട്. - എനിക്കറിയാം. 344 00:54:15,617 --> 00:54:18,067 ഒരു പക്ഷേ അതു ദൂരത്തേക്ക് പോകില്ല. 345 00:54:18,325 --> 00:54:20,983 ഇപ്പോൾ വെള്ളം പകുതി നിറഞ്ഞിട്ടുണ്ട്. 346 00:54:53,325 --> 00:54:55,567 ഞാൻ അവനോട് ഒന്നും പറഞ്ഞിട്ടില്ല, ലീ. 347 00:54:57,783 --> 00:55:02,067 - പറയേണ്ടതായിരുന്നു, പക്ഷേ ചെയ്തില്ല. - എനിക്കറിയാം. എന്നോട് ക്ഷമിക്കൂ. 348 00:55:04,033 --> 00:55:07,900 ഞങ്ങൾക്ക് വിട പറയാൻ കൂടി പറ്റിയില്ല. ഒരു പക്ഷേ ഇനി ഞങ്ങൾ വിട പറയണമായിരിക്കും. 349 00:55:17,700 --> 00:55:19,442 വിട. 350 00:55:20,450 --> 00:55:21,942 വിട... 351 00:55:30,158 --> 00:55:34,317 - എന്തു പറയണമെന്ന് എനിക്കറിയില്ല. - എനിക്കറിയാം... 352 00:55:38,075 --> 00:55:40,150 വിട, പ്രിയനേ. 353 00:56:33,867 --> 00:56:36,650 എനിക്ക് വല്ലാതെ ദാഹിക്കുന്നു. 354 00:56:37,367 --> 00:56:39,317 മഴ പെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 355 00:56:41,742 --> 00:56:43,900 എനിക്ക് ബോട്ട് കാണാൻ കഴിയുന്നില്ല. 356 00:56:52,408 --> 00:56:54,150 ഞാൻ ആലോചിക്കുകയായിരുന്നു... 357 00:56:54,408 --> 00:56:59,067 നമ്മൾ കുട്ടികളായിരുന്നപ്പോൾ ബീച്ച് ഹൗസിൽ അവധിക്കാലം ആഘോഷിച്ചത്, 358 00:57:00,367 --> 00:57:03,775 എപ്പോഴാണ്‌ കാറ്റ് വരാൻ പോകുന്നതെന്ന് നീ മണത്തറിയുമായിരുന്നു. 359 00:57:04,033 --> 00:57:06,275 - ഇപ്പോഴും അതുപോലെ. - അതെ... 360 00:57:06,533 --> 00:57:08,067 അതുപോലെ തന്നെ. 361 00:57:11,242 --> 00:57:13,733 ആ സഹോദരൻമാരെ ഓർക്കുന്നുണ്ടോ? 362 00:57:14,033 --> 00:57:16,942 എല്ലാവർഷവും അവിടെയുണ്ടായിരുന്ന സഹോദരൻമാർ. 363 00:57:17,450 --> 00:57:21,192 - പോൾ... - അതെ, മിക്കും പോൾ ഡേവിസും. 364 00:57:25,992 --> 00:57:29,900 - ആ ചെറുക്കൻമാർ എപ്പോഴും നിന്നെ ഓടിച്ചിടും. - നീ എപ്പോഴും വന്ന് എന്നെ രക്ഷിക്കും. 365 00:57:36,617 --> 00:57:37,942 എന്തായിരുന്നു അത്? 366 00:57:42,492 --> 00:57:44,317 എന്തായിരുന്നു അത്? 367 00:57:46,283 --> 00:57:49,692 ഓ ദൈവമേ, അതവനെ തിന്നുന്നു! 368 00:57:54,783 --> 00:57:56,358 ഇല്ല, ഇല്ല... 369 00:58:55,200 --> 00:58:56,442 ഗ്രേസ്. 370 00:58:59,783 --> 00:59:01,150 ഹേയ്, ഗ്രേസി. 371 00:59:05,408 --> 00:59:07,192 നിനക്കു കുഴപ്പമില്ലല്ലോ? 372 00:59:10,533 --> 00:59:14,233 ഗ്രേസ്, നീയെന്നെ പേടിപ്പിക്കുന്നു. നീ ഓക്കെയല്ലേ? 373 00:59:22,533 --> 00:59:23,942 ഹേയ്, കേൾക്ക്... 374 00:59:25,783 --> 00:59:28,108 സംഭവിച്ചതിനെല്ലാം എനിക്ക് വിഷമമുണ്ട്. 375 00:59:28,408 --> 00:59:30,900 എനിക്ക് തീർച്ചയായും വിഷമമുണ്ട്. 376 00:59:31,450 --> 00:59:34,025 പക്ഷേ നാം സ്വയം സംരക്ഷിക്കേണ്ടതുണ്ട്. 377 00:59:43,492 --> 00:59:47,150 "രണ്ട് കുസൃതി കുരങ്ങൻമാർ, മരമൊന്നിൽ ഇരിക്കുന്നു," 378 00:59:48,200 --> 00:59:52,358 കളിയാക്കുന്നു മുതലച്ചാരെ, ' എന്നെപ്പിടിക്കാൻ പറ്റില്ല! ' 379 00:59:53,283 --> 00:59:57,442 വരുന്നുണ്ട് മുതലച്ചാർ, പതിവുപോലെ അനങ്ങാതെ... 380 00:59:57,825 --> 01:00:01,067 " ഒറ്റക്കടി, ഒറ്റക്കടി ..." 381 01:00:04,533 --> 01:00:08,108 നന്ദി. നന്ദിയുണ്ട്, ഇത് നമ്മളെ സഹായിച്ചേക്കും. 382 01:00:15,492 --> 01:00:16,900 എന്നോട് ക്ഷമിക്കൂ.. 383 01:00:29,367 --> 01:00:31,567 ബോട്ടിന്റെ പിൻഭാഗം. 384 01:00:32,200 --> 01:00:34,233 മരത്തിൽ കുടുങ്ങിയിരിക്കുന്നു. 385 01:00:36,075 --> 01:00:38,733 ദൈവമേ, നമ്മൾ എന്തെങ്കിലും ചെയ്യണം. 386 01:00:39,617 --> 01:00:41,817 ഞാനിനി ബോട്ടിലേക്ക് പോകുന്നില്ല. 387 01:00:42,492 --> 01:00:44,150 അതിന്‌ പുറകേ... 388 01:00:45,700 --> 01:00:47,942 ഞാൻ വളരെ ക്ഷീണിതയാണ്! 389 01:00:49,617 --> 01:00:51,567 എനിക്ക് വല്ലാത്ത ദാഹമുണ്ട്. 390 01:00:51,867 --> 01:00:53,567 എനിക്കും. 391 01:01:06,742 --> 01:01:08,983 നമ്മളിനി എന്തു ചെയ്യും, ഗ്രേസി? 392 01:01:14,367 --> 01:01:15,733 അത്‌... 393 01:01:17,825 --> 01:01:23,358 ഒരു ബോട്ട് പോവുകയാണെങ്കിൽ ആ ഭാഗത്തു കൂടി പോവും. 394 01:01:25,117 --> 01:01:26,983 നമ്മൾ കടന്നു വന്ന വഴി. 395 01:01:27,658 --> 01:01:29,733 എനിക്കറിയില്ല, ഒരു പക്ഷേ... 396 01:01:31,825 --> 01:01:35,192 നമ്മൾ ശ്രമിച്ചാൽ അതു കിട്ടുമായിരിക്കും 397 01:01:35,908 --> 01:01:38,233 - മരങ്ങളിലൂടെ? - അതെ. 398 01:01:39,783 --> 01:01:44,275 - ഞാൻ പോയി നോക്കിയിട്ടു വരട്ടെ. - നമ്മൾക്ക് ഒരുമിച്ച് പോയാലോ? 399 01:01:53,533 --> 01:01:54,900 അവിടെയിരിക്ക്, ഇരിക്ക് . 400 01:01:56,075 --> 01:02:00,775 -അതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കണം - ഓക്കെ. 401 01:02:02,658 --> 01:02:04,733 "പോയിത്തുലയൂ, മുതലേ." 402 01:02:05,992 --> 01:02:07,525 പോയിത്തുലയൂ. 403 01:02:08,700 --> 01:02:12,025 നീ പോകുന്ന വഴിയിൽ നിന്നു. ദൂരെ, ദൂരെ പോകൂ. 404 01:02:12,867 --> 01:02:14,817 ലീയും ഗ്രേസും സുരക്ഷിതരായിരിക്കും. 405 01:02:15,492 --> 01:02:17,483 ലീയും ഗ്രേസും സുരക്ഷിതരായിരിക്കും. 406 01:02:18,367 --> 01:02:20,983 "ലീയും ഗ്രേസും സുരക്ഷിതരായിരിക്കും." 407 01:03:37,992 --> 01:03:39,692 - നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? - ഇല്ല. 408 01:03:59,200 --> 01:04:01,025 അതിലേക്ക് പോവാം. 409 01:04:02,200 --> 01:04:03,983 - ഓകെ? - ശരി... 410 01:04:10,242 --> 01:04:14,317 - നമ്മളിത് ശരിക്കും ചെയ്യാൻ പോവുകയാണോ? - അറിയില്ല. നമ്മൾ അങ്ങനെയല്ലേ പറഞ്ഞത്? 411 01:04:14,617 --> 01:04:17,233 ശരി, ശരി. 412 01:04:18,658 --> 01:04:20,525 കുഴപ്പമൊന്നുമുണ്ടാവില്ല. 413 01:05:16,242 --> 01:05:18,067 - ഞാൻ കരുതുന്നത്... - എന്ത്? 414 01:05:18,783 --> 01:05:22,317 - നമ്മൾ തിരികെ പോകണമെന്നാണ്. - അരുത്, നമ്മൾ പാതി വഴി എത്തിക്കഴിഞ്ഞു. 415 01:05:23,700 --> 01:05:25,108 ശരി, എന്നാൽ. 416 01:05:41,825 --> 01:05:44,233 - എന്ത് ചെയ്യണം? - മുറുകെ പിടിക്ക്. 417 01:05:44,533 --> 01:05:46,775 മുറുകെ പിടിക്ക്. 418 01:05:48,658 --> 01:05:52,108 നാശം പിടിക്കാൻ! 419 01:06:06,825 --> 01:06:08,025 ഗ്രേസ്! 420 01:06:22,450 --> 01:06:23,733 ഗ്രേസ്! 421 01:06:46,658 --> 01:06:48,275 മുകളിലേക്ക് കയറ്! 422 01:06:55,908 --> 01:06:59,400 നിനക്കു കുഴപ്പമില്ല. നിനക്ക് കുഴപ്പമില്ല! 423 01:07:07,700 --> 01:07:09,483 നീ ഓക്കെയാണ്. 424 01:07:12,908 --> 01:07:15,358 ഇത് ശരിക്കും ആഴത്തിലുള്ളതല്ല. 425 01:07:21,825 --> 01:07:25,567 നീ എന്നോടൊപ്പമല്ലേ,അല്ലേ. ഇപ്പോൾത്തന്നെ കാലിന്റെ മുറിവ് കെട്ടിവയ്ക്കാം. 426 01:07:26,158 --> 01:07:28,150 നന്നായി ശ്വാസമെടുക്ക്, ഓക്കെ. 427 01:07:36,867 --> 01:07:40,358 - ഇവിടെ പിടിച്ചോളൂ.! - നാശം, ഇത് നന്നായി വേദനിക്കുന്നുണ്ട്! 428 01:07:49,450 --> 01:07:51,525 നീ ഓക്കെയല്ലേ. 429 01:08:11,283 --> 01:08:12,483 അതൊരു ബോട്ടല്ലെ. 430 01:08:12,825 --> 01:08:16,400 അതൊരു ബോട്ടാണ്! നിനക്ക് സുഖമാകും. 431 01:08:19,992 --> 01:08:22,567 നിൽക്ക്! ഞങ്ങൾ ഇവിടെയുണ്ട്! 432 01:08:22,825 --> 01:08:24,067 നിൽക്ക്, നിൽക്കാൻ! 433 01:08:29,575 --> 01:08:30,983 ഞങ്ങൾ ഇവിടെയുണ്ട്! 434 01:08:31,242 --> 01:08:32,567 സഹായിക്കൂ! 435 01:08:35,325 --> 01:08:36,650 ഞങ്ങൾ ഇവിടെയുണ്ട്! 436 01:08:37,700 --> 01:08:39,317 നിൽക്കാൻ! 437 01:08:40,700 --> 01:08:42,233 ഇല്ല, തിരിച്ചു വാ! 438 01:08:42,533 --> 01:08:43,900 തിരിച്ചു വാ! 439 01:08:44,533 --> 01:08:48,275 ഞങ്ങൾ ഇവിടെയുണ്ട്! 440 01:08:54,992 --> 01:08:56,192 നാശം! 441 01:09:16,700 --> 01:09:20,233 വെറുപ്പാണെനിക്ക്, നാശം പിടിച്ച തകരപ്പാട്ട! 442 01:09:20,658 --> 01:09:22,192 വെറുപ്പാണ് നാശത്തിനെ! 443 01:09:22,492 --> 01:09:24,733 ഇതെല്ലാം നിന്റെ തെറ്റാണ്. 444 01:09:26,492 --> 01:09:28,400 ഇതെല്ലാം നിന്റെ തെറ്റാണ്! 445 01:09:45,325 --> 01:09:46,900 ഗ്രേസ്, കാല് മുകളിലാക്കി വയ്ക്ക്! 446 01:09:47,158 --> 01:09:48,358 കാല് ഉയർത്തിവയ്ക്ക്! 447 01:09:48,575 --> 01:09:50,608 നീ അവളുടെയടുത്തു നിന്ന് പോ! 448 01:09:51,283 --> 01:09:52,567 പോവാൻ! 449 01:09:53,700 --> 01:09:55,317 കാല് അകത്തേക്ക് മടക്ക്! 450 01:09:57,450 --> 01:09:59,025 ഞാനിവിടെയുണ്ട്, ഗ്രേസി. 451 01:10:03,783 --> 01:10:06,025 നിന്റെ കാല് ഉയർത്തി വയ്ക്കണം. 452 01:10:07,783 --> 01:10:09,692 നീ മടക്കിവയ്ക്കണം. 453 01:10:16,908 --> 01:10:19,233 നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 454 01:10:21,700 --> 01:10:24,275 ഇതൊന്നു മാറ്റണം, ഓക്കെ? 455 01:10:29,450 --> 01:10:30,942 അവിടെ ഒരു ബോട്ട് ഉണ്ടായിരുന്നു. 456 01:10:43,658 --> 01:10:45,567 ഓക്കെ? നീ ഓക്കെയല്ലേ? 457 01:11:01,617 --> 01:11:03,108 ഞാൻ ബോട്ട് കൊണ്ടു വരാം, ഓക്കെ? 458 01:11:03,575 --> 01:11:06,275 - ലീ. - ഒരു മിനിറ്റിനകം വരാം. - പോവരുത്. 459 01:11:06,533 --> 01:11:09,983 - ഞാൻ തിരിച്ചു വരും. - അങ്ങനെയാണ് ആദവും പറഞ്ഞത്. - സാരമില്ലെന്നേ. 460 01:11:10,283 --> 01:11:12,233 അതല്ല. ദയവായി. 461 01:11:12,825 --> 01:11:14,525 ഓക്കേ. നിന്നെ എനിക്ക് ഇഷ്ടമാണ്. 462 01:11:15,408 --> 01:11:18,858 - ഞാൻ നിന്നെയും വളരെ ഇഷടപ്പെടുന്നു. - എന്നെ വിട്ടു പോകല്ലേ. 463 01:11:19,408 --> 01:11:21,608 ലീ, ദയവായി പോവല്ലേ. 464 01:11:46,825 --> 01:11:49,983 ഞങ്ങളെ സഹായിക്കൂ. ഞങ്ങളെ സംരക്ഷിക്കൂ. 465 01:13:13,408 --> 01:13:14,775 ബോട്ട് കിട്ടി, ഗ്രേസ്! 466 01:16:47,450 --> 01:16:48,817 വരുന്നൂ, ഗ്രേസീ. 467 01:16:49,117 --> 01:16:50,525 വരുന്നൂ, ഗ്രേസീ. 468 01:17:31,492 --> 01:17:32,817 നാശം! 469 01:18:17,783 --> 01:18:20,358 വരുന്നൂ, ഗ്രേസീ. വരുന്നൂ, ഗ്രേസീ. 470 01:18:31,117 --> 01:18:33,400 വേഗം, വേഗം. 471 01:19:10,617 --> 01:19:11,858 ക്ഷമിക്കണം. 472 01:19:12,117 --> 01:19:13,442 എന്നോട് ക്ഷമിക്കണം. 473 01:19:23,825 --> 01:19:25,608 വാ. 474 01:19:32,992 --> 01:19:34,358 വരാൻ! 475 01:19:41,575 --> 01:19:43,317 വന്നേ! 476 01:19:49,283 --> 01:19:50,733 വാ! 477 01:19:53,950 --> 01:19:55,733 വരാൻ! 478 01:22:50,742 --> 01:22:52,650 വരുന്നൂ, ഗ്രേസി. 479 01:22:55,283 --> 01:22:58,275 വരുന്നൂ, ഗ്രേസീ. വരുന്നൂ. 480 01:23:04,742 --> 01:23:06,567 ഞാനത് ചെയ്തു! 481 01:23:48,742 --> 01:23:50,608 ഗ്രേസ്, നമുക്ക് പോവാം. 482 01:23:50,908 --> 01:23:55,108 നമുക്കിനി വീട്ടിൽ പോവാൻ പറ്റും. ഗ്രേസ്, ഞാനത് ചെയ്തു! ഗ്രേസീ? 483 01:24:44,450 --> 01:24:45,775 ഇല്ല... 484 01:24:47,950 --> 01:24:49,317 ഇല്ല, ഗ്രേസ്! 485 01:25:07,000 --> 01:25:17,000 പരിഭാഷ✍️ ഹരിദാസ് രാമകൃഷ്ണൻ 486 01:25:17,024 --> 01:25:27,024 മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs