എം-സോണ്‍ റിലീസ് – 402

ഭാഷ | ജർമ്മൻ |
സംവിധാനം | Veronika Franz, Severin Fiala |
പരിഭാഷ | പി. പ്രേമചന്ദ്രൻ |
ജോണർ | ഡ്രാമ, ഫാന്റസി |
ആസ്ട്രിയൻ സംവിധായക ജോടികളായ സെവറിൻ ഫിയാലയുടെയും വെറോണിക്കാ ഫ്രാൻസിന്റെയും ആദ്യ ഫീച്ചർ സിനിമയാണ് ഗുഡ്‍നൈറ്റ് മമ്മി. അഭിനേതാവായ അമ്മയോടൊപ്പം വിജനമായ ഒരു പ്രദേശത്ത് താമസിക്കുന്ന ആൺകുട്ടികളായ ഇരട്ടകളാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങൾ. വലിയ ഒരു റോഡ് അപകടത്തിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ച് സർജറി ചെയ്യപ്പെട്ട് മുഖം മുഴുവൻ ബാന്റേജുമായി അമ്മ വരുന്നതോടെയാണ് കളിയും ചിരിച്ചും നടന്നിരുന്ന കുട്ടികളുടെ ജീവിതത്തിൽ പൊടുന്നനെ ഒരു മാറ്റമുണ്ടാവുന്നത്. തിരിച്ച് വന്നത് തങ്ങളുടെ അമ്മ അല്ലെന്ന് കുട്ടികൾ കരുതുകയാണ്. കുഞ്ഞുങ്ങളുടെ മുന്നിൽ താൻ അവരുടെ അമ്മയാണെന്ന് വിശ്വസിപ്പിക്കാനുള്ള ഉപാധികൾ തെയുകയാണ് അമ്മ. അത്യന്തം മനോഹരമായ ദൃശ്യപരിചരണമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഹൊറർ, ത്രില്ലർ എന്നീ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.