എം-സോണ്‍ റിലീസ് – 2436
ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | James Cameron |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ,അഡ്വെഞ്ചർ,സയൻസ് ഫിക്ഷൻ |
1979ൽ റിലീസ് ചെയ്ത റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ്
1986ല്‍ ഇറങ്ങിയ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്”.
ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് “ഏലിയന്‍സ്”.
ആദ്യ സിനിമയില്‍ പര്യവേഷണം ചെയ്യപ്പെട്ട ഗ്രഹത്തില്‍ ഈ 57 വര്‍ഷത്തിനിടയില്‍ ഒരു കോളനി സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ പെട്ടെന്നൊരു ദിവസം കോളനിയും ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. എന്താണ് കോളനിക്ക് സംഭവിച്ചതെന്ന് അറിയാന്‍ ഒരു പട്ടാള സംഘം ആ ഗ്രഹത്തിലേക്ക് പോകുന്നു. കോളനിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ സിനിമ കാണുക.
“ഏലിയന്‍” മലയാളം സബ് ടൈറ്റില്‍ എംസോണില്‍ ലഭ്യമാണ്. (റിലീസ് നമ്പര്‍ : 324) കഥാതുടര്‍ച്ച മനസ്സിലാക്കാനായി അത് കാണാവുന്നതാണ്.
മുന്നറിയിപ്പ്: ചെറിയ കുട്ടികളെ ഈ സിനിമകള്‍ കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.