എം-സോണ്‍ റിലീസ് – 1312

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Zemeckis |
പരിഭാഷ | വിഷ്ണു പ്രസാദ്, വിവേക് വി ബി |
ജോണർ | അഡ്വെഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ, |
1989ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. റോബർട്ട് സെമക്കിസ് (Forrest Gump, Cast Away, The Polar Express) ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പീൽബർഗ്ഗ്. മൈക്കൽ ജെ. ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
(സിനിമയുടെ ഇതിവൃത്തം പറഞ്ഞാൽ,
ആദ്യഭാഗത്തിന് സ്പോയ്ലർ ആയേക്കാം)
ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നിന്നും തുടർച്ചയായി അതും അതിന്റെ അവതരണം രണ്ടു സിനിമകളെയും ബന്ധിപ്പിച്ചു അവതരിപ്പിക്കുക എന്നത് ഒരു സംവിധായകനെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചു വളരെ ശ്രമകരമായ ഒന്നാണ്. ഈ ശ്രമത്തിന്റെ ഫലം നേടിയ ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. ആദ്യ ഭാഗത്തിൽ കണ്ട പല ഭാഗങ്ങളും രണ്ടാം ഭാഗത്തിൽ വന്നപ്പോഴും അതിന്റെ പുതുമയുടെ മറ്റൊരു വേർഷൻ ആണ് ചിത്രം.
ഡോക്ടർ. എമ്മെറ്റ് ബ്രൗൺ കണ്ടു പിടിച്ച ടൈം മെഷീനിലൂടെ അദ്ദേഹവും സുഹൃത്തായ മാർട്ടി മിക്ഫ്ലൈയും യാത്ര ചെയ്യുന്നതും മറ്റുമായിരുന്നു ആദ്യ ഭാഗത്തിൽ കാണിച്ചിരുന്നത് എങ്കിൽ രണ്ടാം ഭാഗം അല്പം കൂടെ അഡ്വാൻസ് ആണ്. സാങ്കേതികതയ്ക്ക് ഏറ്റവും മികച്ച ഉദാഹരമാണ് ഈ ചിത്രം.
മാർട്ടിയും ഡോക്ടർ. എമ്മെറ്റ് ബ്രൗണും, ഈ തവണ യാത്ര ചെയ്യുന്നത് ഭാവിലേക്ക് ആയിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്റെ ദീർഘവീക്ഷണം എത്രത്തോളം എന്നത് ചിത്രം കണ്ടറിയേണ്ടതാണ്. 1985 യിൽ നിന്ന് 2000 ആണ്ടിലേക്ക് വരുന്ന കഥാപാത്രങ്ങൾ ആ നൂറ്റാണ്ടിൽ കാണുന്ന ചില കാഴ്ചകൾ ഇന്ന് നമ്മുടെ ലോകത്ത് ഉണ്ടെന്നതും അവർക്ക് അത്ഭുതം ആയി തോന്നുന്ന പലതും ഇന്നത്തെ കാലത്തെ മനുഷ്യർ നിസ്സാരമായാണ് കാണുന്നതും എന്നത് ഏത് പ്രേക്ഷകനെയും ഞെട്ടിക്കും. ഉദാഹരണങ്ങൾ പലതുമുണ്ട്.
കൈയ്യടക്കമുള്ള മികച്ച അവതരണം ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. എന്നിരുന്നാലും എല്ലാ മേഖലയിലും ചിത്രം മികവ് തെളിയിക്കുന്നു. 80 കളിൽ ഇത് പോലൊരു ചിത്രം എന്നത് ഒരു പരിധിവരെ അസാധ്യം തന്നെ ആണെന്ന് പറയേണ്ടിരിക്കുന്നു.
NB: ഇതിന്റെ ആദ്യ ഭാഗമായ ബാക്ക് ടു ദി ഫ്യൂച്ചർ (1985) റിലീസ് നമ്പർ 562