എം-സോണ്‍ റിലീസ് – 213

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | നിദർശ് രാജ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” എന്നും 1989ൽ ” ലാസ്റ്റ് ക്രുസേഡ്” എന്നും പേരുകളിൽ ചിത്രങ്ങൾ പുറത്തു വന്നു.
ഇന്ത്യാന ജോൺസ് ആന്റ് ദ റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്
1981ൽ പുറത്തുവന്ന ഈ ചിത്രം വളരെ ശ്രദ്ധ പിടിച്ചുപറ്റി. 1936ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ലോസ്റ്റ് ആർക്ക് എന്ന ചരിത്ര സ്മാരകം കണ്ടെത്താൻ പല പല രാജ്യങ്ങളും പരസ്പരം മൽസരിക്കുന്നു. ഒരു പക്ഷേ, ആർക്കിന്റെ കണ്ടെത്തൽ രാജ്യത്തിന്റെ യുദ്ധ വിജയത്തിനു തന്നെ കാരണമായേക്കാം എന്ന വിശ്വാസമാണ് ഇതിനു പിന്നിലുണായിരുന്നത്. അമേരിക്കയുടെ പ്രതിനിധിയായി വിഖ്യാത ആർക്കിയോളജിസ്റ്റ് ഇന്ത്യാനാ ജോൺസും രംഗത്തെത്തുന്നു. ഇതാണ് സിനിമയുടെ കഥാതന്തുവായി പറയാനുള്ളത്. ഏറ്റവും മികച്ച സാഹസിക സിനിമകളിൽ ഒന്നായി ഈ സിനിമയെ കണക്കാക്കുന്നു. ഐ.എം.ഡി.ബി ടോപ്പ് 250ൽ മുപ്പത്തി നാലാമത് നിൽക്കുന്നു. മികച്ച സംവിധായകനുള്ളതുൾപ്പെടെ ഒമ്പത് ഓസ്കാർ നോമിനേഷനും, മികച്ച വിഷ്വൽ എഫക്റ്റ്സ്, എഡിറ്റിങ്ങ് ഉൾപ്പെടെ നാല് ഓസ്കാർ അവാർഡുകളും ലഭിച്ചു .