എം-സോണ്‍ റിലീസ് – 217

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | നിദർഷ് രാജ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
വിഖ്യാത അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, ജോർജ് ലൂക്കാസ് സൃഷ്ടിച്ച ഹെൻറി ജോൺസ് ജൂനിയർ (ഇന്ത്യാന ജോൺസ്) എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരുക്കിയ ചലചിത്ര പരമ്പരയാണ് ഇന്ത്യാന ജോൺസ് ക്വാഡ്രിലോജി. 1981ൽ പുറത്തിറങ്ങിയ “റൈഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്” ആണ് പരമ്പരയിലെ ആദ്യചിത്രം. തുടർന്ന് 1984ൽ “ടെമ്പിൾ ഓഫ് ഡൂം” എന്നും 1989ൽ ” ലാസ്റ്റ് ക്രുസേഡ്” എന്നും പേരുകളിൽ ചിത്രങ്ങൾ പുറത്തു വന്നു.
ഇന്ത്യാനാ ജോണ്‍സ് ആൻഡ് ദി കിംഗ്‌ഡം ഓഫ് ദി ക്രിസ്റ്റൽ സ്കൾ (2008)
ഇന്ത്യാനാ ജോൺസ് എന്ന ആർക്കിയോളജിസ്റ്റ് അദ്ദേഹത്തിന്റെ യൗവ്വനം പിന്നിട്ടിരിക്കുന്നു. വൃദ്ധനായ ജോൺസിന് അച്ഛനും ഉറ്റ സുഹൃത്ത് മാർക്കസും നഷ്ടമായിരിക്കുന്നു. ഈ സന്ദർഭത്തിൽ പഴയ സുഹൃത്ത് ഹാരോൾഡ് ഓക്സിലി സോവിയറ്റുകളുടെ പക്കലാണെന്ന് ജോൺസ് അറിയുന്നു. ജോൺസും ഓക്സിലിയുടെ സുഹൃത്ത് മട്ട് വില്ല്യംസും ചേർന്ന് ഓക്സിലിയെ കണ്ടെത്താനും ഓക്സിലി തുടങ്ങി വച്ച പര്യവേഷണങ്ങൾ തുടരാനും ശ്രമിക്കുന്നു. ഇന്ത്യാന ജോൺസ് പരമ്പരയിൽ താരതമ്യേന ശ്രദ്ധിക്കപ്പെടാതിരുന്ന ചലച്ചിത്രമാണ് ഇത്.