എം-സോണ്‍ റിലീസ് – 2020

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | William Oldroyd |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
1865-ഇൽ റൂറൽ ഇംഗ്ലണ്ടിൽ, 17 വയസ്സുള്ള കാതറിൻ എന്ന യുവതി തന്റെ ഇരട്ടിവയസ്സുള്ള ആളിനെ വിവാഹം ചെയ്യാൻ പ്രേരിതയാകുന്നു. അയാളുടെ കുടുംബം കടുംപിടുത്തക്കാരും മാപ്പ് കൊടുക്കാത്തവരുമാണ്.
ലൈംഗികജീവിതത്തിൽ ഭർത്താവിന് താത്പര്യമില്ലെന്ന് മനസ്സിലാക്കുന്ന കാതറിൻ ഭർത്താവിന്റെ എസ്റ്റേറ്റിലെ ഒരു യുവ തൊഴിലാളിയുമായി വികാരാധീനമായ ഒരു ബന്ധം ആരംഭിക്കുന്നു. അങ്ങനെ അവളുടെ ഉള്ളിൽ ഒരു ശക്തി ഉടലെടുക്കുകയും തനിക്ക് ഇഷ്ടമുള്ളതെല്ലാം നേടിയെടുക്കാൻ അവളെയത് പ്രാപ്തമാക്കുകയും ചെയ്യുന്നു.