എം-സോണ്‍ റിലീസ് – 735

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ഗയ് റിച്ചി |
പരിഭാഷ | റഹീസ് സി.പി |
ജോണർ | Comedy, Crime |
ആറ് വ്യത്യസ്ത ഗ്രൂപ്പുകള്‍ ഈ ആറു പേരും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തി ഒന്നാണ്. അത് അവരെ എത്തിക്കുന്നത് മറ്റൊരു ആളുടെ അടുക്കലും.ഒരു ചീട്ടു കളിയില്‍ എഡി എന്ന ചെറുപ്പക്കാരന്‍ തന്‍റെ സുഹൃത്തുക്കളുടെയെല്ലാം മുഴുവന്‍ സമ്പാദ്യവും മുതല്‍ മുടക്കായി ഇറക്കുന്നു.അവിടെ നടന്ന സംഭവങ്ങള്‍ മുതലാണ് ചിത്രം ആരംഭിക്കുന്നത്. അന്ന് ഉണ്ടായ നഷ്ടം ആ ചെറുപ്പക്കാരുടെ ജീവന്‍ പോലും അപകടത്തിലാക്കി. എന്നാല്‍ ഇതിനൊപ്പം ഒരേ വഴിയില്‍ സഞ്ചരിക്കുന്ന അഞ്ചു ഗ്രൂപ്പുകള്‍ വേറെയും ഉണ്ടായിരുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു, പണം. എന്നാല്‍ അതിനായി നടത്തുന്ന ശ്രമങ്ങള്‍ എല്ലാവരെയും പല രീതിയിലുള്ള അപകങ്ങളില്‍ കൊണ്ടെത്തിക്കുന്നു. അതില്‍ നിന്നാര്‍ക്കും മോചനവും ഇല്ലായിരുന്നു. പരസ്പ്പരം എന്താണ് സംഭവിക്കുന്നതെന്നോ അവര്‍ എന്തിനെയാണ് അഭിമുഖീകരിക്കുന്നത് എന്നോ മനസ്സിലാകാത്ത അവസ്ഥ.
ഗയ് റിച്ചി സിനിമകളിലെ മികച്ചതെന്നു പറയാവുന്ന ചിത്രം പ്രേക്ഷകനെ ശരിക്കും ത്രില്‍ അടിപ്പിക്കുന്നുണ്ട്.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് ലോക്ക് സ്റ്റോക്ക് ആന്‍ഡ് ടു സ്മോക്കിംഗ് ബാരല്‍സ്.