എം-സോണ്‍ റിലീസ് – 887

ഭാഷ | ഇംഗ്ലീഷ് |
ക്രിയേറ്റർ | Jenji Kohan |
പരിഭാഷ | ശരത് മേനോൻ |
ജോണർ | കോമഡി, ക്രൈം, ഡ്രാമ |
ന്യൂ യോർക്കിലെ ലിച്ച് ഫീൽഡ് വനിതാ ജയിലിലെ അന്തേവാസികളുടെയും ഗാർഡുകളുടേയും ജീവിതമാണു ഈ സൂപ്പർ ഹിറ്റ് റിയലിസ്റ്റിക് സീരീസിന്റെ കഥ. പൈപ്പർ കെർമ്മാൻ എന്ന അമേരിക്കൻ വനിത ഡ്രഗ് മണി കൈവശം വച്ച കേസിൽ വനിതാ ജയിലിൽ കഴിയുകയും തന്റെ അനുഭവങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. സൂപ്പർ ഹിറ്റായ ബുക്ക് , നെറ്റ്‌ഫ്ലിക്സ് സീരിസ് ആക്കുകയും നിരവധി എമ്മി അവാർഡുൾപ്പടെ നേടി അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള സീരീസാവുകയും ചെയ്തു. ജയിലിലെ ദൈനംദിന ജീവിതത്തോടൊപ്പം ഓരോ അന്തേവാസിയുടേയും സ്വകാര്യ ജീവിതവും, ജയീലിൽ എത്തും മുൻപ് അവർ എങ്ങനെയാണു ജീവിച്ചത്, എന്ത് കൊണ്ടാണു ജയിലിൽ എത്തിയത് തുടങ്ങിയ അതി സൂക്ഷ്മമായ ഡീറ്റെയിലിങ്ങും ഈ സീരീസിന്റെ പ്രത്യേകതയാണു. ധാരാളം ത്രില്ലിംഗ് സന്ദർഭങ്ങളുള്ള ഈ സീരീസിൽ ലൈംഗികതയും നഗ്ന രംഗങ്ങളും ഹാസ്യ മുഹൂർത്തങ്ങളും യഥേഷ്ടമുണ്ട്. ജെഞ്ചി കൊഹാൻ സംവിധാനം ചെയ്ത ഈ സീരിസിൽ ടെയിലർ ഷില്ലിങ്ങാണു കേന്ദ്ര കഥാപാത്രമായ പൈപ്പർ ചാപ്പ്മാനെ അവതരിപ്പിക്കുന്നത്.