എം-സോണ്‍ റിലീസ് – 501

ഭാഷ | ഇംഗ്ലീഷ് |
നിര്‍മാണം | ബി ബി സി |
പരിഭാഷ | പ്രവീണ്‍ അടൂര്‍ |
ജോണർ | ഡോകുമെന്ററി |
Info | 58c9e6eebbd4c84f8779fc1dcf240d1741a82bce |
Telegram | @malayalamsubmovies |
2006 ൽ സംപ്രേഷണം ചെയ്തിരുന്ന പ്ലാനറ്റ് എർത്തിന്‍റെ രണ്ടാം സീസൺ ലോകം ഏറ്റവും ചർച്ച ചെയ്ത ഡോക്യുമെന്ററിയാണ്. മനുഷ്യർക്ക് ചെന്നെത്തിപ്പെടാൻ പറ്റാത്ത ലോകത്തിൽ സംഭവിക്കുന്ന വിചിത്രകാഴ്ചകളാണ് ഈ പരിപാടിയെ ആകര്‍ഷകമാക്കുന്നത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്ഥമായി ചിത്രീകരണ വിശേഷങ്ങളും ഈ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലേകത്തിലെ മരുഭൂമികളിൽ ഭൂരിഭാഗവും തീവ്രമായ സാഹചര്യങ്ങൾ നിറഞ്ഞതാണ്.ഈ പൊരുത്തപ്പെടാത്ത സാഹചര്യങ്ങളോട് ജീവജാലങ്ങൾ പോരാടുന്നതിന്റെ അതിസാഹസികമായ അതിജീവനത്തിന്റെ കഥകളാണ് മരുഭൂമികൾക്ക് പറയാനുള്ളത് തന്നേക്കാൾ ശക്തനായ ജിറാഫുകളെ വേട്ടയാടുന്ന സിഹക്കൂട്ടങ്ങളും ദിവസവും 120 മൈലുകളോളം പറന്നു ചെറിയ വെള്ളക്കെട്ടുകളിൽ നിന്നും ജീവൻ പണയം വെച്ച് ഇണയ്ക്കും കുഞ്ഞുങ്ങൾക്കും വേണ്ടി വെള്ളമെത്തിക്കുന്ന ആൺപക്ഷിയും ലോകത്തിലെ ഏറ്റവും അപകടകാരിയായ തേളിനോട് മല്ലിടുന്ന കുഞ്ഞൻ വവ്വാലും മഡഗാസ്കറിൽ അപൂർവ്വമായി മാത്രം കാണുന്ന വെട്ടുകിളിക്കൂട്ടത്തിന്റെ ആദ്യ ചിത്രീകരണവും ഈ എപ്പിസോഡിൽ കഴ്ചയുടെ പുത്തൻ അനുഭവമാകുന്നു.