എം-സോണ്‍ റിലീസ് – 959

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Elizabeth White |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഡോക്യുമെന്ററി |
2006 ൽ സംപ്രേഷണം ചെയ്തിരുന്ന പ്ലാനറ്റ് എർത്തിന്‍റെ രണ്ടാം സീസൺ ലോകം ഏറ്റവും ചർച്ച ചെയ്ത ഡോക്യുമെന്ററിയാണ്. മനുഷ്യർക്ക് ചെന്നെത്തിപ്പെടാൻ പറ്റാത്ത ലോകത്തിൽ സംഭവിക്കുന്ന വിചിത്രകാഴ്ചകളാണ് ഈ പരിപാടിയെ ആകര്‍ഷകമാക്കുന്നത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്ഥമായി ചിത്രീകരണ വിശേഷങ്ങളും ഈ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലോകത്തിലെ ദ്വീപുകളിൽ ഭൂരിഭാഗവും തീവ്രമായ സാഹചര്യങ്ങൾ നിറഞ്ഞതാണ്. ഈ പൊരുത്തപ്പെടാത്ത സാഹചര്യങ്ങളോട് ജീവജാലങ്ങൾ പോരാടുന്നതിന്റെ അതിസാഹസികമായ അതിജീവനത്തിന്റെ കഥകളാണ് ദ്വീപുകൾക്ക് പറയാനുള്ളത്. കോമാഡ്രോ ദ്വീപുകളിലെ ഇഗ്വാനകളുടെ അവിശ്വസനീയമായ അതിജീവനം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ ചുവന്ന ഞണ്ടുകളുടെ, തേവാങ്കുകളുടെ, ലോകത്തിലെ ഏറ്റവും വലിയ കോളനികളുള്ള അന്റാർട്ടിക്കയിലെ പെൻഗ്ര്വിനുകളുടെ സാഹസിക ജീവിതവും ഈ എപ്പിസോഡിൽ കഴ്ചയുടെ പുത്തൻ അനുഭവമാകുന്നു.