എം-സോണ്‍ റിലീസ് – 37

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
71 ഓളം ക്യാമറാ പ്രവർത്തകർ , ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച Documentary….
BBC യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ(£16 million) nature documentary….
HD ഫോർമാറ്റിൽ ചിത്രീകരിക്കപെട്ട ആദ്യ nature documentary….
എന്ത് കൊണ്ട് Planet Earth “അസാധാരണമായ” ഒരു documentary ആകുന്നുവെന്നതിന്‍റെ വലിയ കാരണങ്ങളിൽ ചില ചെറിയ, ചെറിയ സാങ്കേതിക കാരണങ്ങൾ ആണ് ഇത് വരെ പറഞ്ഞത്.BBC , Discovery തുടങ്ങിയവയുടെ സംയുക്ത നിർമ്മാണ ചുമതലയിൽ , നമ്മുടെ ഭൂമിയെക്കുറിച്ച്, ഭൂമിയിലെ ജീവ ജാലങ്ങളെ കുറിച്ച് നിർമിക്കപെട്ട documentary ആണ് Planet Earth. മഞ്ഞുറഞ്ഞ ധ്രുവങ്ങൾ മുതൽ, ആഴക്കടലിന്റെ ആഴങ്ങൾ വരെ നീളുന്ന അവിസ്മരണീയമായ ഒരു യാത്ര. ഒരു മണിക്കൂർ നീളമുള്ള 11 എപ്പിസോഡുകൾ ( “From Pole to Pole”, “Mountains”,”Fresh Water”,”Caves”…”Ocean Deep”). ലോകം ഇതുവരെ ക്യാമറയിലൂടെയോ, നേരിട്ടോ കാണാത്ത, ഇനി ഒരിക്കലും കാണാൻ സാധ്യതയും ഇല്ലാത്ത കാഴ്ചകളുടെ ഒരു HD ഘോഷയാത്ര ആയി തീരുന്നുണ്ട് Planet Earth.
ആദ്യ എപ്പിസോഡായ From Pole to Pole ന്റെ അവര്‍ കരോളിന്റെ കാവ്യത്മകമായ പരിഭാഷ