എം-സോണ്‍ റിലീസ് – 66

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ പത്താം ഖണ്ഡമാണിത്. താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളെയാണ് ,”സീസണല്‍ ഫോറെസ്റ്റു”കള്‍ (Seasonal Forest) എന്ന് വിളിക്കുന്നത്. മറ്റു വനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നവരാണ് ഈ വനങ്ങള്‍. ഈ വനങ്ങളെയും, അവിടുത്തെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവ ജാലങ്ങളെയും ഈ എപ്പിസോഡ് കിടയറ്റ ദ്രിശ്യ ചാരുതയോടെ അവതരിപ്പിക്കുന്നു. അതിമനോഹരമായ ഒരുപാട് ഭാഗങ്ങള്‍ ഈ എപ്പിസോഡില്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ മരങ്ങളും, അത്യപൂര്‍വ്വമായ സസ്യങ്ങളും ഈ ഭാഗത്ത് വന്നു പോകുന്നു. Planet Earth പരമ്പരയിലെ ഒഴിവാക്കാനാവാത്ത വിധം, മനോഹരമായ ഒരു ഭാഗം കൂടിയാണിത്.