എം-സോണ്‍ റിലീസ് – 69

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ പതിനൊന്നാമത്തേയും, അവസാനത്തേതുമായ ഖണ്ഡമാണിത്.
സമുദ്രത്തിന്‍റെ ആഴങ്ങളിലെ ജീവിതമാണ് ഈ ഭാഗം അന്വേഷിക്കുന്നത്. ഈ പരമ്പരയിലെ ഏറ്റവും മനോഹരമായ ഒരു ഭാഗം കൂടിയാണിത്. നഗ്ന നേത്രങ്ങള്‍ക്ക് എത്തിപ്പെടാനാകാത്ത ആഴങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാല്‍, അപൂര്‍വ്വവും, അത്ഭുതകരവുമായ ഒരു പാട് ജീവികളും, ജീവിതവും ഈ ഭാഗത്ത് നിറയുന്നു. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലവും, ഈ ഭാഗത്ത് വന്നു പോകുന്നു…