എം-സോണ്‍ റിലീസ് – 39

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
പ്ലാനെറ്റ് എര്‍ത്തിലെ രണ്ടാം ഖണ്ഡം പര്‍വ്വതങ്ങളെയും അവിടെത്തെ ജീവികളുടെ അതിജീവനത്തെയും കുറിച്ചാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തവും ഉത്തുംഗവുമായ ഹിമാലയം , മൌണ്ട കെ 2 തുടങ്ങിയ പര്‍വ്വതങ്ങളില്‍ ജീവിക്കുക എന്നത് അത്യന്തം അപകടകരവും അതിജീവന സാധ്യത വിരളവുമായിരിക്കുമ്പോള്‍ തന്നെ അവയെ അതിജീവിക്കുന്ന ജൈവലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് മൊണ്ടന്‍സ് എന്ന ഈ ഖണ്ഡം . ഒന്നമത്തെ ഖണ്ഡം പരിഭാഷപ്പെടുത്തിയ അവര്‍ കരോളിന്‍ തന്നെയാണ് ഈ ഭാഗവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.