എം-സോണ്‍ റിലീസ് – 40

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
ഭൂമിയിലെ ശുദ്ധ ജലത്തെക്കുറിച്ചാണ് ഈ ഖണ്ഡം സംസാരിക്കുന്നത്. മലമുകളില്‍ നിന്നും, അരുവികളായി യാത്ര തുടങ്ങി,നദികളായി മാറി, ഒടുവില്‍ തടാകത്തിലോ , സമുദ്രത്തിലോ എത്തിച്ചേരുന്ന, ജലത്തിന്‍റെ സഞ്ചാര പാതകളിലൂടെയാണ് ഈ ഭാഗം സഞ്ചരിക്കുന്നത്. ജലത്തിന്‍റെ ഈ യാത്ര, നമ്മുടെ ഹരിതാഭയേയും, ജീവജാലങ്ങളെയും എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്ന് ഈ ഖണ്ഡം വ്യക്തമാക്കുന്നു. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന വെള്ളച്ചാട്ടമായ Angel വെള്ളച്ചാട്ടം, വലിയ തടാകമായ ബെയിക്കല്‍ തടാകം, ആമസോണ്‍ നദി മുതലായവയെല്ലാം ഈ ഖണ്ഡത്തിന്‍റെ ഭാഗമാവുന്നു. Planet Earth ന്‍റെ മറ്റു ഖണ്ഡങ്ങളെപ്പോലെ തന്നെ, ഉജ്ജലമായ ദ്രിശ്യാനുഭാവമാണ് ഈ ഖണ്ഡത്തിലും നിങ്ങളെ കാത്തിരിക്കുന്നത്.
ഒന്നാമത്തെയും രണ്ടാമത്തേയും ഖണ്ഡം പരിഭാഷപ്പെടുത്തിയ അവര്‍ കരോളിന്‍ തന്നെയാണ് ഈ ഭാഗവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.