എം-സോണ്‍ റിലീസ് – 47

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ ആറാം ഖണ്ഡമാണിത്.
ഭൂമിയുടെ ധ്രുവങ്ങളായ , ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് പ്രദേശങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. എപ്പോഴും മഞ്ഞ് മൂടിക്കിടക്കുന്ന ഈ പ്രദേശങ്ങളിലെ ജീവനുകളെയും, അവരുടെ അതിജീവനത്തേയും സവിസ്തരം ഈ ഭാഗം അവതരിപ്പിക്കുന്നു. ധ്രുവങ്ങളിലെ , ഋതുഭേദങ്ങളേയും, അതിനോടുള്ള ജീവികളുടെ പ്രതികരണവുമൊക്കെ, അതീവ ഹൃദ്യതയോടെ ഈ ഭാഗം ഒപ്പിയെടുത്തിട്ടുണ്ട്. ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന പുത്തന്‍ കാലാവസ്ഥയില്‍, ധ്രുവ പ്രദേശങ്ങളും , അവിടുത്തെ ജീവനുകളും നേരിടുന്ന ഗുരുതര പ്രതിസന്ധി ഈ ഭാഗം തുറന്നു കാട്ടുന്നു. തികച്ചും, പ്രതികൂലമായ സാഹചര്യത്തില്‍ പകര്‍ത്തപ്പെട്ട ഒരു ഭാഗമായിട്ട് പോലും, ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി തീരാന്‍ ഈ ഭാഗത്തിന് കഴിയുന്നുണ്ട് .