എം-സോണ്‍ റിലീസ് – 51

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ എഴാം ഖണ്ഡമാണിത്.
ഭൂമിയിലെ മഹാസമാതലങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ലോകത്തിലെ വലുതും, ചെറുതും, മനോഹരവുമായ സമതലങ്ങളിലൂടെ, അവിടുത്തെ ഋതുഭേദങ്ങളിലൂടെ, ജീവനുകളിലൂടെ ഈ ഭാഗം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. മരങ്ങളില്ലാത്ത ഇത്തരം സമതലങ്ങളിലെ, വെത്യസ്തമായ അതിജീവനങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. പുല്‍കൊടികള്‍ എങ്ങനെയാണ് വലിയൊരു ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതിന്‍റെ, ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി, ഈ ഭാഗം മാറിത്തീരുന്നുണ്ട്. അതീവ ഹൃദ്യമായി കണ്ടിരിക്കാവുന്ന, അപൂര്‍വ്വമായ കാഴ്ച്ചകള്‍, ഈ ഭാഗത്തും ധാരാളമുണ്ട്.