എം-സോണ്‍ റിലീസ് – 366

ഭാഷ | ഇംഗ്ലീഷ് |
നിർമാണം | BBC |
പരിഭാഷ | ശ്രീധർ |
ജോണർ | ഡോക്യുമെന്ററി |
2006 ൽ സംപ്രേഷണം ചെയ്തിരുന്ന പ്ലാനറ്റ് എർത്തിന്‍റെ രണ്ടാം സീസൺ ‘പ്ലാനറ്റ്എർത്ത് 2’വിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയിരിരുന്നത്. ജംഗിള്‍സ് ഓഫ് മഡഗാസ്സ്കർ, ബ്രസീൽ വനങ്ങൾ എന്നിവിടങ്ങളാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങൾ ഇര പിടിക്കുന്നതും കാട്ടിലെയും മനുഷ്യർക്ക് ചെന്നെത്തിപ്പെടാൻ പറ്റാത്ത ലോകത്തിൽ സംഭവിക്കുന്ന വിചിത്രകാഴ്ചകളാണ് ഈ പരിപാടിയെ ആകര്‍ഷകമാക്കുന്നത്.
വലിയ പര്‍വതനിരകള്‍ ഭൂമിയുടെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാണ്. പക്ഷെ അവിടെത്തെ ജീവജാലങ്ങളുടെ ജീവിതം വളരെ വിചിത്രവും വ്യതസ്തവുമാണ്. അവ പെട്ടന്നാര്‍ക്കും പിടികൊടുക്കാറില്ലാ.പ്ലാനറ്റ് എര്‍ത്തിലെ മൗണ്ടന്‍സ് എന്നാ ഈ എപ്പിസോഡ് അവരുടെ രഹസ്യജീവിതത്തിലേക്കുള്ള ഒരു തിരനോട്ടമാണ്.. മഞ്ഞുപുതച്ച മലനിരകളും പരുന്തുകളും പുലികളുമെല്ലാം നിറഞ്ഞ ഒരു ദ്രിശ്യ വിസ്മയം തന്നെയാണ് ഈ എപ്പിസോഡ്