എം-സോണ്‍ റിലീസ് – 2018

ഭാഷ | ഇംഗ്ലീഷ് |
ക്രിയേറ്റർ | Laurie Nunn |
പരിഭാഷ | ശരത് മേനോൻ |
ജോണർ | കോമഡി, ഡ്രാമ |
വളരെയധികം ആരാധക വൃന്ദമുള്ള ബ്രിട്ടീഷ് കോമഡി ഡ്രാമയാണ് “സെക്സ് എഡ്യുക്കേഷൻ”. ധാരാളം നഗ്ന രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉണ്ടെങ്കിലും ഇതൊരു ഇറോട്ടിക്ക് സീരീസല്ല, മറിച്ച് നർമ്മത്തിൽ ചാലിച്ച്, കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു അഡൽറ്റ് കോമഡി – ഡ്രാമാ ജോണറിലുള്ള സീരീസാണ്. സെക്സ് തെറാപ്പിസ്റ്റായ ജീൻ മിൽബേണിന്റെയും, കൗമാരക്കാരനായ മകൻ ഓട്ടിസ് മിൽബേണിന്റെയും, സഹപാഠികളായ മേവ് വൈലി, എറിക്ക്, ജാക്സൺ തുടങ്ങിയവരുടെ ജീവിതവുമാണ് ഈ സീരീസിന്റെ ഇതിവൃത്തം. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ പാത പിന്തുടർന്ന് ഓട്ടിസ് തന്റെ ക്യാമ്പസിലെ കുട്ടികൾക്കായി ഒരു സെക്സ് ക്ലിനിക്ക് തുടങ്ങുന്നതോടെ പരമ്പരയിൽ ചിരിയുടെ അമിട്ട് പൊട്ടി തുടങ്ങും. ഇന്നത്തെ കാലഘട്ടത്തിൽ കൗമാരക്കാർക്കിടയിൽ ലൈംഗികതയെ പറ്റിയുള്ള അബദ്ധ ധാരണകൾ പച്ചയായി ആവിഷ്കരിക്കുന്നതിനോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും തുറന്ന് കാണിക്കുന്ന ഒരു മികച്ച പരമ്പരയാണ് “സെക്സ് എഡ്യുക്കേഷൻ”.