എം-സോണ്‍ റിലീസ് – 99

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Gavin O’Connor |
പരിഭാഷ | റോയി തോമസ് |
ജോണർ | ഡ്രാമ, സ്പോര്‍ട് |
1941 ല്‍ സൈബീരിയന്‍ അടിമക്യാമ്പില് നിന്ന് രക്ഷപ്പെട്ട് മൂന്ന് ആളുകള്‍ ടിബറ്റ് വഴി ഇന്ത്യയില്‍ എത്തുന്നു. അവര്‍ അപ്പോഴേക്കും 4000 മൈല്‍ നടന്നിട്ടുണ്ടായിരുന്നു.ഈ സിനിമ അവരുടെയും അവരുടെ ഒപ്പം രക്ഷപ്പെട്ട മറ്റ് നാല് ആളുകളുടെയും പിന്നീട് അവരുടെ ഒപ്പം ചേര്‍ന്ന ഒരു യുവതിയുടെയും കഥയാണ് പറയുന്നത്.ഈ സംഘത്തില്‍ സ്വഭാവികമായി വന്ന നേതാവാണ് ജാനസ്.പോളണ്ടുകാരനായ അയാളുടെ ഭാര്യയെ ടോര്‍ച്ചര്‍ ചെയ്തു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അയാള്‍ ക്യാമ്പില്‍ എത്തുന്നത്. വന്യജീവിതം അയാള്‍ക്ക് വശമുണ്ട്.മഞ്ഞു കാറ്റ് ശക്തമായ ഒരു രാത്രിയിലാണ് അവര്‍ രക്ഷപ്പെടുന്നത്. ഈ സംഘത്തില്‍ ഒന്നിലും വിശ്വാസമില്ലാത്ത ഒരു അമേരിക്കക്കാരന്,ഒരു റഷ്യന്‍ കൊള്ളക്കാരന്,തമാശക്കാരനായ ഒരു അക്കൌണ്ടന്റ്, പാചകവും ചിത്രരചനയും അറിയാവുന്ന ഒരാള്‍, ഒരു വൈദികന്,നിശാന്ധത ബാധിച്ച ഒരു പോളണ്ടുകാരന് എന്നിവര്‍ ഉള്‍പ്പെടുന്നു, ഒരാളെ എപ്പോഴാണ് ഉപേക്ഷിച്ചു പോകേണ്ടത് എന്ന ധാര്‍മ്മിക പ്രശ്നം അവരെ അലട്ടുന്നു…. വ്യത്യസ്ഥമായ ഭൂപ്രകൃതികളും പല കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവഭേദ്യമാണ് ഈ സിനിമയില്‍.