എം-സോണ്‍ റിലീസ് – 1725

ഭാഷ | ഫ്രഞ്ച് |
സംവിധാനം | Guillaume Pierret |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
മോഷണക്കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ട അതിവിദഗ്ദ്ധനായ മെക്കാനിക്കാണ് ലിനോ. അയാളുടെ കഴിവുകൾ മനസ്സിലാക്കിയ ബ്രിഗേഡ് മേധാവി (ചരസ് ), പൊലീസിന് വേണ്ടി ശക്തമായ കാറുകൾ നിർമ്മിക്കാൻ ലിനോയെ നിയമിക്കുന്നു.
കഴിവുകൾ കൊണ്ട് വിശ്വസ്തത നേടിയ ലിനോയെ ശിക്ഷ കുറച്ചു പുറത്തിറക്കാൻ ചരസ് തീരുമാനിക്കുന്നു. പക്ഷെ അതിനിടയിൽ ചരസ് കൊല്ലപ്പെടുന്നു.
ചരസിന്റെ കൊലപാതകക്കുറ്റം ലിനോയുടെ മുകളിൽ പഴിചാരപ്പെടുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ലിനോ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ സാരം.
2020 ജൂൺ 19ന് ലോസ്റ്റ് ബുള്ളെറ്റ് എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഈ സിനിമ റീലീസ്സ് ചെയ്തു.
ഒരു കൊലപാതകം, ഒരു തെളിവ്, ഒരു കാർ, ഒരു വെടിയുണ്ട. അതാണ് ബാൾ പെർഡു.