എം-സോണ്‍ റിലീസ് – 498

ഭാഷ | പോളിഷ് |
സംവിധാനം | Andrzej Wajda |
പരിഭാഷ | കെ. രാമചന്ദ്രൻ |
ജോണർ | ഡ്രാമ, വാർ |
പോളിഷ് സംവിധായകൻ ആന്ദ്രേ വൈദ പാം ദ്യോർ, ഗോൾഡൺ ലയൺ, ഗോൾഡൻ ബിയർ തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സംവിധായകനാണ്. സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനക്ക് 2000 ൽ വൈദയെ ഓസ്‌കാറിന് അർഹനായിട്ടുണ്ട് . പോളിഷ് നഗരമായ സുവാക്കിയില്‍ 1926-ല്‍ ജനിച്ച വൈദ 1954 ൽ ‘എ ജെനറേഷൻ‘ എന്ന പേരിൽ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നതിലൂടെയാണ് ചലച്ചിത്ര ലോകത്തിലേക്ക് തന്റെ കടന്ന് വരവ് അറീയിച്ചത്. എ ജനറേഷൻ (1954) കനാൽ(1957), ആഷസ് ആൻറ് ഡയമണ്ട് (1958) എന്നി യുദ്ധവിരുദ്ധ ചലച്ചിത്ര ത്രയത്തിലൂടെ വൈദ സിനിമാലോകത്ത് പ്രധാനപ്പെട്ട സംവിധയകനായി അടയാളപ്പെടുത്തുകയായിരുന്നു.
സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ തേരോട്ടങ്ങളില്‍ ചതഞ്ഞരഞ്ഞുപോയ നിരാലംബരായ മനുഷ്യരെയാണ് വൈദ തന്റെ ചലച്ചിത്രത്തിലൂടെ കാണിച്ചുതന്നിരുന്നത് . യുദ്ധാനന്തര യൂറോപ്പിന്റെ ചോര വാര്‍ന്ന ചിത്രം അദ്ദേഹം തിരശ്ശീലയില്‍ വരച്ചിട്ടു. തൊണ്ണൂറാം വയസ്സുവരെ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭരണകൂട നിയന്ത്രണങ്ങളില്‍ നിന്നുള്ള മനുഷ്യന്റെ വിമോചനത്തിനും വേണ്ടി ഒരായുഷ്കാലം മുഴുവന്‍ പേര്‍ത്തും പേര്‍ത്തും വാദിച്ച ചലച്ചിത്ര മഹാപ്രതിഭയാണ് ആന്ദ്രേ വൈദ.
‘കനാൽ’ മനുഷ്യാവകാശവും, സ്വാതന്ത്ര്യവും ബലി കഴിക്കപ്പെട്ട പോളണ്ടിന്റെ യുദ്ധപ്രക്ഷോഭത്തിന്റെ ചരിത്ര നാളുകളിലൂടെ കടന്നു പോകുന്ന സിനിമ അതിന്റെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടും ക്രാഫ്റ്റിന്റെ സങ്കീർണ്ണത കൊണ്ടും മികച്ച സിനിമയായി മാറി. ഈ സിനിമ 1957-ലെ കാൻ ചലച്ചിത്രോത്സവത്തിൽ സ്പെഷ്യൽ ജ്യൂറി പുരസ്കാരം നേടുകയുണ്ടായി.