The Kids Are All Right
ദ കിഡ്സ് ആർ ആൾ റൈറ്റ് (2010)

എംസോൺ റിലീസ് – 793

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lisa Cholodenko
പരിഭാഷ: ബാബിലോണിയ
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Subtitle

396 Downloads

IMDb

7/10

2010 ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി-ഡ്രാമ ചലച്ചിത്രം. സംവിധാനം ചെയ്തിരിക്കുന്നത് ലിസ ചൊലോഡെങ്കോ. 20 വർഷത്തോളമായി വിവാഹം കഴിച്ച് ജീവിക്കുന്ന ലെസ്ബിയൻ പങ്കാളികളാണ് നിക്കും ജൂൾസും. രണ്ട് പേർക്കും ഒരേ രഹസ്യ ബീജദാതാവിലൂടെ ഓരോ കുട്ടികൾ വീതമുണ്ട്. കൗമാരക്കാരായ ജോനി എന്ന പെൺകുട്ടിയും, ലാസെർ എന്ന ആൺകുട്ടിയും. ലാസെർ തങ്ങളുടെ ബീജദാതാവായ പിതാവാരെന്ന്ക ണ്ടുപിടിക്കാനൊരുങ്ങുന്നതും, പ്രായം അതിനൊരു തടസമായതിനാൽ സഹായത്തിനായി 18 വയസ് തികഞ്ഞിട്ടുള്ള ജോനിയേയും ഒപ്പം കൂട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ. അന്നറ്റ്‌ ബെനിങ്ങ്, ജൂലിയൻ മൂർ, ജോഷ് ഹച്ചേഴ്സൺ, മിയ വസിക്കോവ്സ്ക എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കന്നു.