• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

John Wick Chapter 4/ ജോൺ വിക്ക് ചാപ്റ്റർ 4 (2023)

May 26, 2023 by Mujeeb Rahman K

എംസോൺ റിലീസ് – 3190 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ വിഷ് ആസാദ് ജോണർ Action, Crime, Thriller 8.1/10 ജോൺ വിക്ക് സീരിസിലെ നാലാമത്തേയും അവസാനത്തെയും പതിപ്പായ “ജോൺ വിക്ക് 4”, 2019 ൽ റിലീസായ ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.ഹൈ ടേബിളിനെതിരെ പ്രതികാരത്തിനിറങ്ങിയ ജോൺ വിക്ക്, മൊറോക്കൊയിലെത്തി എൽഡറെ കൊല്ലുന്നു. അതിനെ തുടർന്ന് ഹൈടേബിൾ വിൻസന്റ് ഡി ഗ്രാമോണ്ട് എന്നയാളെ സർവ്വ അധികാരവും നൽകി […]

Evil Dead Rise / ഈവിൾ ഡെഡ് റൈസ് (2023)

May 26, 2023 by Mujeeb Rahman K

എംസോൺ റിലീസ് – 3189 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ റിയാസ് പുളിക്കൽ ജോണർ Horror 6.8/10 സാം റൈമിയുടെ ഭാവനയിൽ പിറന്ന ഇവിൽ ഡെഡ് ഫിലിം ഫ്രാഞ്ചസിയിൽ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് ഇവിൽ ഡെഡ് റൈസ്. സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഴോണറിലുള്ള ഈ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലീ ക്രോണിനാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം സഹോദരി എല്ലിയെ കാണാനെത്തുകയാണ് ഗിറ്റാർ ടെക്നീഷ്യനായ ബെത്. പഴയതും ഒറ്റപ്പെട്ടതുമായ ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ തന്റെ […]

From Season 2 / ഫ്രം സീസൺ 2 (2023)

May 25, 2023 by Vishnu

എംസോൺ റിലീസ് – 3181 Episode 01-05 / എപ്പിസോഡ് 01-05 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.6/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ […]

Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11

May 20, 2023 by Vishnu

എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 02 Judgement / ജഡ്ജ്മെന്റ് (1999) ഭാഷ കൊറിയൻ സംവിധാനം Park Chan-wook പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഷോർട് 7.1/10 ഓൾഡ്‌ബോയ്‌ (2003), തേഴ്സ്റ്റ് (2009), ദി ഹാൻഡ്മെയ്ഡൻ (2016) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകൻ പാർക്ക് ചാൻ വൂക്കിന്റെ ആദ്യകാല ഹ്രസ്വ ചിത്രമാണ് തീർപ്പ് (ജഡ്ജ്മെന്റ്). സാംപൂങ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ ദുരന്തം ആസ്പദമാക്കിയെടുത്ത ചിത്രമാണിത്. പ്ലസ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്ന കെട്ടിടം നിലംപതിച്ചുണ്ടായ ദുരന്തത്തിൽ […]

Sisu / സിസൂ (2022)

May 16, 2023 by Vishnu

എംസോൺ റിലീസ് – 3188 ഭാഷ ഇംഗ്ലീഷ് & ഫിന്നിഷ് സംവിധാനം Jalmari Helander പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, വാർ 7.3/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ഫിൻലൻഡിലാണ് കഥ നടക്കുന്നത്. യുദ്ധത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട ഫിന്നിഷ് കമാൻഡോയായ അറ്റോമി കോർപി, വലിയൊരളവിൽ സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നു. അത് ദൂരെയുള്ള ബാങ്കിൽ കൊടുത്ത് പണമാക്കാനായി കോർപി പുറപ്പെടുകയാണ്. വഴിയിൽ നാസികൾ ഇദ്ദേഹത്തിൽ നിന്ന് സ്വർണ്ണം കൈക്കലാക്കാൻ ശ്രമിക്കുന്നതും കോർപിയുടെ ചെറുത്തു നിൽപ്പുമാണ് […]

Flower of Evil / ഫ്ലവർ ഓഫ് ഈവിൾ (2020)

May 13, 2023 by Vishnu

എംസോൺ റിലീസ് – 3187 ഭാഷ കൊറിയൻ സംവിധാനം Cheol-gyu Kim പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ക്രൈം, മിസ്റ്ററി, റൊമാൻസ് 8.6/10 2020-ൽ Lee Joon-gi, Moon Chae-won എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Tvn-ൽ സംപ്രേഷണം ചെയ്ത കൊറിയൻ ത്രില്ലർ ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ“. തന്റെ ഭാര്യയും മക്കളും മകളുമൊത്ത് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുന്നയാളാണ് ബെക്ക് ഹീ സോങ്. അയാൾക്ക് അധികമാരും അറിയാത്ത വളരെ മോശമായൊരു പഴയ കാലമുണ്ട്, അത് ഭാര്യയിലും […]

Shadow and Bone Season 2 / ഷാഡോ ആൻഡ് ബോൺ സീസൺ 2 (2023)

May 10, 2023 by Vishnu

എംസോൺ റിലീസ് – 3186 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.6/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി […]

No One’s Child / നോ വൺസ് ചൈൽഡ് (2014)

May 8, 2023 by Vishnu

എംസോൺ റിലീസ് – 3185 ഭാഷ സെർബിയൻ സംവിധാനം Vuk Rsumovic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.5/10 80 കളുടെ അവസാനത്തില്‍ ബോസ്നിയ-ഹെര്‍ഷെഗൊവിന പര്‍വ്വതങ്ങളില്‍ നിന്നും വേട്ടക്കാര്‍ ഒരു ബാലനെ കണ്ടെത്തുന്നു. കാഴ്ചയില്‍ വന്യത പ്രസരിച്ചുനിന്ന ആ മുഖത്തെ തീക്ഷ്ണമായ കണ്ണുകള്‍ അവരില്‍ ഭയമുളവാക്കി. ഇന്നുവരെ സംസാരിച്ചിട്ടില്ലാത്ത നിവര്‍ന്നുനില്‍ക്കാനറിയാത്ത മട്ടിലും ഭാവത്തിലും മൃഗീയലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അവനെ ചെന്നായ്ക്കള്‍ പോറ്റി വളര്‍ത്തിയതാണോ എന്നുപോലും ഒരുനിമിഷം അവര്‍ ശങ്കിച്ചു പക്ഷേ ശങ്കകളൊന്നുമില്ലാതെ ലോകം അവനെ വിളിച്ചു “കാടിന്റെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 393
  • Go to Next Page »

ഇതുവരെയുള്ള ഡൗൺലോഡ്

19453372

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]