എം-സോണ് റിലീസ് – 133
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Ford Coppola (as Francis Coppola) |
പരിഭാഷ | അരുൺ ജോർജ് ആന്റണി |
ജോണർ | ഡ്രാമ, മിസ്റ്ററി, വാർ. |
തെക്കൻ വിയറ്റ്നാമിലെ ഭരണത്തിലുള്ളവർ ഏറെയും വൻ ഭൂവുടമകളായിരുന്നു കോളനി വാഴ്ചയും രണ്ടാം ലോക മഹായുദ്ധവും തകർത്ത അവിടെത്തെ സാധരണക്കാരെ സഹായിക്കാൻ അവിടെത്തെ പുതിയ സർക്കാർ ഒന്നും ചെയ്തില്ല. ഇതുമൂലം തെക്കൻ വിയറ്റ്നാം സർക്കാരിനെ ജനങ്ങൾ വെറുത്തു. അതുകൊണ്ട് അവിടെത്തെ ജനങ്ങൾ വടക്കൻ വിയറ്റ്നാമുമായി ചേരാൻ ആഗ്രഹിച്ചു . അതു മനസിലാക്കിയ തെക്കൻ വിയറ്റ്നാം ഭരണാധികാരി #ദിയം ജനങ്ങളെ കമ്മ്യൂണിസ്റ് കാര്ന്നു മുദ്രകുത്തി വേട്ടയാടാൻ തുടങി. തിരഞ്ഞെടുപ്പ് സാധ്യത മങ്ങിയതോടെ #ഹോചിമിന്റെ വടക്കൻ വിയറ്റ്നാം, തെക്കൻ വിയറ്റ്നാമിനെ ആക്രമിക്കാൻ തീരുമാനിച്ചു. ഗറില്ലാ യുദ്ധ തന്ത്രമാണ് അവർ ഉപയോഗിച്ചത്. അവർ തെക്കൻ വിയറ്റ്നാമിൽ ഒളിപ്പോര് ശക്തമാക്കി.
ഇത് അമേരിക്കയെ അക്ഷമരാക്കി. അവർ തെക്കൻ വിയറ്റ്നാം പിടിച്ചടക്കി ഏകീകൃത വിയറ്റ്നാ മിനെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം മാക്കുമെന്ന് പേടിച്ചു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പെടെ തെക്കൻ ഏഷ്യ കമ്മ്യൂണിസത്തിന്റെ പിടിയിൽ ആകുമെന്ന് അവർ കരുതി. അങ്ങനെ തെക്കൻ വിയറ്റ്നാം സർക്കാരിന് അമേരിക്ക പണവും ആയുധങ്ങളും നൽകി, പക്ഷെ അവരെ തളയ്ക്കാൻ തെക്കൻ വിയറ്റ്നാമിനു കഴിഞ്ഞില്ല. അപ്പോഴേക്കും തെക്കൻ വിയറ്റ്നാമിന്റെ പകുതിയും വടക്കൻ വിയറ്റ്നാം ഗറില്ലകൾ കയ്യേറി. ഇത് കണ്ട് നിൽക്കാൻ കഴിയാത്ത അമേരിക്ക അമേരിക്കൻ സൈന്യതെത തെക്കൻ വിയറ്റ്നാമിലേക്കയച്ചു.
അമേരിക്കൻ സേന എത്തിയതോടെ യുദ്ധം രൂക്ഷമായി. അമേരിക്കയുടെ ബോംബ് വർഷത്തിൽ വിയറ്റ്നാമിലെ കാടുകളും കൃഷികളും വിഷ മയമാക്കി. നിരപരാധികളായ ലക്ഷക്കണക്കിന് കർഷകർ കൊല്ലപ്പെട്ടു. വീടും ഗതാഗത സൗകര്യങ്ങളും എല്ലാം നശിച്ചു. യുദ്ധം തുടങി മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധത്തിൽ എല്ലാ സൈന്യകളും ഉപയോഗിച്ചതിലേറെ ബോംബുകൾ അമേരിക്കൻ വിമാനങ്ങൾ ഇട്ടിരുന്നു. ആദ്യം വടക്കൻ വിയറ്റ്നാമീസിനോട് പിടിച്ചു നിൽക്കാൻ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. കാടുകളിൽ ഒളിച്ചിരുന്ന് അവർ american സൈന്യത്തെ മിന്നൽ പോലെ ആക്രമിച്ചു. പിന്നീട് പണിപ്പെട്ട് അമേരിക്ക അവരെ തെക്കൻ വിയറ്റ്നാമിൽ നിന്ന് പുറത്താക്കി. ഇതിനിടെ യുദ്ധത്തിനെത്തിരെ ലോകമെങ്ങും ജനാഭിപ്രായം ശക്തമായി, അമേരിക്കയിലും പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നു. 1973 ൽ പാരീസ് ഉടമ്പടി ഒപ്പിട്ടതോടെ അമേരിക്കൻ സേന വിയറ്റ്നാമിൽ നിന്ന് തിരിച്ചു വന്നു. വിയറ്റ്നാം കമ്മ്യൂണിസ്റ് രാഷ്ട്രമായതോടെ അമേരിക്കയുടെ ആക്രമണം വെറുതെ ആയി.