എം-സോണ് റിലീസ് – 1405
മിനി സീരീസ്
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sandra Goldbacher |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്.
ലിയോ-റേച്ചൽ ദമ്പതികൾക്ക് അളവറ്റ സമ്പാദ്യമുണ്ട്. പക്ഷേ, അവർക്ക് കുട്ടികളൊന്നും ഉണ്ടാകില്ല. ഈ ദുഃഖം മറക്കാൻ അവർ അവരുടെ വീട് ആർക്കും വേണ്ടാത്ത ഉപേക്ഷിക്കപ്പെട്ട അനാഥകളെ കൊണ്ട് നിറച്ചു. വർഷങ്ങൾക്ക് ശേഷം 1954 ലെ ഒരു ക്രിസ്തുമസ്സ് തലേന്ന് രാത്രി സ്വന്തം വീട്ടിൽ വെച്ച് റേച്ചൽ കൊല്ലപ്പെടുന്നു. വളരെ വേഗം തന്നെ ദത്ത് പുത്രനായ ജാക്കിനെ നിർണ്ണായകമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അമ്മയെ കൊന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നു. താനല്ല അമ്മയെ കൊന്നത് എന്നും, താൻ ആ സമയത്ത് മറ്റൊരിടത്ത് വേറെയൊരാളുടെ ഓപ്പമായിരുന്നുവെന്നും അയാളെ കണ്ടെത്തിയാൽ തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ജാക്ക് പറയുന്നു. പക്ഷേ, ജാക്കിനെതിരെയുള്ള ശക്തമായ തെളിവുകളും ജാക്കിന്റെ മാനസിക പ്രശ്നങ്ങളും അവന് വിനയാകുന്നു. പിന്നീട് അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നു.
ഒന്നര വർഷത്തിന് ശേഷം ഒരു ആഘോഷത്തിന് വേണ്ടി ലിയോയും മക്കളും അതേ വീട്ടിൽ ഒത്തുചേരുന്നു. അപ്പോൾ ഒരപരിചിതൻ വന്ന്, അയാളായിരുന്നു അന്ന് ജാക്കിനൊപ്പമുണ്ടായിരുന്നതെന്നും, ജാക്കല്ല യഥാർത്ഥ കൊലപാതകി, അത് മറ്റാരോ ആണെന്നും പറയുന്നു.
അയാൾ പറയുന്നത് സത്യമാണോ? ആണെങ്കിൽ എന്തുകൊണ്ട് അയാൾ ഇത്രയും കാലം മുന്നോട്ട് വന്നില്ല? യഥാർത്ഥ കൊലപാതകി ആര് ?എന്നീ ചോദ്യങ്ങൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്നു. കുടുംബത്തിലെ എല്ലാവരും പരസ്പരം സംശയിച്ചു തുടങ്ങുന്നതോടെ പല രഹസ്യങ്ങളുടെയും ചുരുൾ അഴിയുന്നു.