എം-സോണ്‍ റിലീസ് – 1431
ത്രില്ലർ ഫെസ്റ്റ് – 39
ഭാഷ | ഐസ്ലാൻഡിക് |
സംവിധാനം | Óskar Thór Axelsson |
പരിഭാഷ | അർജുൻ സി പൈങ്ങോട്ടിൽ |
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി |
2017ൽ ഇറങ്ങിയ ഈ ഐസ്ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു പിതാവാണ് ഡോക്ടർ ഫ്രയർ. വർഷങ്ങൾക്ക് മുൻപ് നടന്ന പല മരണങ്ങളുമായി ഈ ആത്മഹത്യക്ക് പങ്കുണ്ടെന്ന് ഫ്രെയറും, ഡിഗ്നിയും കണ്ടെത്തുന്നു. സമാന്തരമായി നടക്കുന്ന മറ്റൊരു കഥയിൽ ദമ്പതികളായ ഗാർഡറും, കാതറിനും സുഹൃത്തായ ലിഫും ചേർന്ന് ഒരു ഒറ്റപ്പെട്ട പ്രദേശത്ത് അവധിദിവസങ്ങൾ ചിലവഴിക്കാൻ വരികയാണ്. അവിടെവെച്ച് അവർക്ക് ഭീതിജനകമായ പല സംഭവങ്ങളും നേരിടേണ്ടി വരുന്നു. രണ്ടു കഥകളും ഒരുമിച്ചു കൂടിച്ചേരുന്ന ക്ലൈമാക്സ് മികച്ചൊരു ത്രില്ലർ അനുഭവം തന്നെയാണ്.